കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടത്തുവര്‍ക്കി അവാര്‍ഡ് ആനന്ദിന് 28, ഏപ്രില്‍ 2000

  • By Staff
Google Oneindia Malayalam News

കോട്ടയം: ഈ വര്‍ഷത്തെ മുട്ടത്തുവര്‍ക്കി അവാര്‍ഡിന് ആനന്ദ് അര്‍ഹനായി. മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന നോവലിന്റെ രചനയെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന് അവാര്‍ഡ് .

ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാര്‍ഡ്.

ആള്‍ക്കൂട്ടം, അഭയാര്‍ഥികള്‍, ഗോവര്‍ധന്റെ യാത്രകള്‍, വ്യാസനും വിഘ്നേശ്വരനും, ശവഘോഷയാത്ര, ജൈവമനുഷ്യന്‍ എന്നിവയാണ് ആനന്ദിന്റെ പ്രധാനകൃതികള്‍. വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യഅക്കാദമി അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്.

തന്റെ ആദ്യകൃതിയായ ആള്‍ക്കൂട്ടത്തിലൂടെ അതുവരെ മലയാള സാഹിത്യത്തിന് പരിചയമില്ലായിരുന്ന ഒരു ഭാവുകത്വത്തിന് ആനന്ദ് തുടക്കമിട്ടു. ചരിത്രപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളിലുള്ള തീവ്രമായ ഇടപെടലാണ് ചിന്തകനായ ആനന്ദിന്റെ ലേഖനങ്ങള്‍.

കുന്ദന്‍ എന്ന കഥാപാത്രം നേരിടുന്ന സംഘര്‍ഷങ്ങളിലൂടെ ആധുനിക ഭരണകൂടത്തിന്റെ നിഗൂഢഘടനയെ കുറിച്ചുള്ള അന്വേഷണമാണ് ആനന്ദ് മരുഭൂമികള്‍ ഉണ്ടാകുന്നത് എന്ന കൃതിയിലൂടെ നടത്തുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X