കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഷണചിന്ത കട്ടുമുടിക്കുന്നവരുടേത്: അഴീക്കോട്

  • By Staff
Google Oneindia Malayalam News

കൊച്ചി: കട്ടുമുടിക്കുന്നവര്‍ക്കാണ് മറ്റുള്ളവരുടേത് മോഷണമെന്ന് പറയാന്‍ തോന്നുന്നതെന്ന് ഡോ.സുകുമാര്‍ അഴീക്കോട്. വസ്തുതകള്‍ ഒരിക്കലും മാറ്റാന്‍ സാധ്യമല്ല. ഉദ്ധരണികള്‍ക്ക് അടിക്കുറിപ്പായി മാക്സ്മുള്ളറുടെയും അരവിന്ദഘോഷിന്റെയും മറ്റും പേര് പറഞ്ഞാല്‍ അത് മോഷണമാകുമോ? - അഴീക്കോട് ചോദിച്ചു.

തത്വമസി മാക്സ്മുള്ളറുടെ ഗ്രന്ഥത്തിന്റെ മോഷണമാണെന്ന എം.പി.വീരേന്ദ്രകുമാറിന്റെ ആരോപണത്തിന് മറുപടിയെന്നോണം എറണാകുളം രാജേന്ദ്രമൈതാനത്ത് സംഘടിപ്പിച്ച പ്രഭാഷണത്തിലായിരുന്നു അഴീക്കോടിന്റെ പരാമര്‍ശം.

ഉപനിഷത്തുകള്‍ ലോകത്തിന്റെ പൊതുസ്വത്താണ്. ആര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ് തത്വമസി. ബാലിശമായ ആരോപണം മൂലം തത്വമസിക്കുണ്ടായ പരിക്ക് മാറ്റുകയല്ല എന്റെ ലക്ഷ്യം. ക്ഷുദ്രമായ ഈ ആരോപണത്തിലൂടെ ഭാരതീയ സംസ്കാരത്തിനും രാജ്യത്തിനുമുണ്ടായ പരിക്ക് മാറ്റാനാണ് ഞാന്‍ സംസാരിക്കുന്നത്- അഴീക്കോട് വിശദീകരിച്ചു.

ഉപനിഷത്തുകളെ മാറ്റി പറയാന്‍ എനിക്ക് മോഷ്ടിക്കേണ്ട കാര്യമില്ല. പകുതി ഉറക്കത്തിലും ഉപനിഷദ് വാക്യങ്ങള്‍ ഉദ്ധരിക്കാന്‍ കഴിയുന്ന എനിക്ക് ഇന്നലെ പുസ്തകം വായിച്ചുതുടങ്ങിയ ആളെ പോലെ പറയേണ്ട കാര്യമില്ല.

തത്വമസിയെ കുറിച്ച് ഗൗരവപൂര്‍ണമായ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാവുന്നതാണ്. നൂറ്റാണ്ടുകള്‍ക്കപ്പുറത്തെ സംസ്കാരിത്തില്‍ നിന്നുത്ഭവിച്ചതാണിത്. പക്ഷെ നാലാളുകള്‍ കൂടുന്നിടത്ത് പറയാന്‍ പറ്റാത്ത വിവാദമാണ് ഈ വിഷയത്തിലുണ്ടായതെന്നതില്‍ ഖേദമുണ്ട്. എന്റെ സുഹൃത്തിന്റെ സാഹിത്യേതര പ്രവര്‍ത്തനങ്ങളെ എതിര്‍ത്തതാണ് ഈ തര്‍ക്കത്തിന് കാരണമായത്. ക്ഷുദ്രമായ ആഭിചാരപ്രയോഗങ്ങളിലൂടെ അഭിപ്രായങ്ങളെ എതിര്‍ക്കുന്നത് ശരിയില്ല- അഴീക്കോട് പറഞ്ഞു.

ആലുവയിലെ നവജീവനകേന്ദ്രമാണ് പ്രഭാഷണപരിപാടി സംഘടിപ്പിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X