കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാബുരാജ് സംഗീത അക്കാദമി പ്രവര്‍ത്തനം തുടങ്ങി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: അവിസ്മരണീയ ഗാനശേഖരങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ മായാമുദ്രപതിപ്പിച്ച സംഗീതസംവിധായകന്‍ എം.എസ്. ബാബുരാജിന്റെ ഓര്‍മ്മയ്ക്കായി സംഗീത അക്കാദമി പ്രവര്‍ത്തനം തുടങ്ങി. സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച ഗായകന്‍ യേശുദാസാണ് അക്കാദമിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലയണ്‍സ് പാര്‍ക്കിനു സമീപമാണ് അക്കാദമിക്കെട്ടിടം. ഇവിടെ നടന്ന ചടങ്ങില്‍ യേശുദാസ് ബാബുരാജിന്റെ ഛായാപടം അനാച്ഛാദനം ചെയ്തു. കേരളത്തില്‍ നിന്നുള്ള പ്രതിഭകളെ ഉത്തരേന്ത്യ തഴയുകയാണെന്ന് യേശുദാസ് പറഞ്ഞു. ഉത്തരേന്ത്യയില്‍ ജനിച്ചിരുന്നെങ്കില്‍ ബാബുരാജ് ലോകം മുഴുവന്‍ അറിയപ്പെടുന്ന കലാകാരനാകുമായിരുന്നു. ബാബുക്കയുടെ മരണം തന്റെ ജീവിതത്തിലെ വലിയൊരു നഷ്ടമാണെന്നും യേശുദാസ് പറഞ്ഞു. ചടങ്ങില്‍ പ്രശസ്തസംഗീത സംവിധായകന്‍ ദക്ഷിണാമൂര്‍ത്തിയെ എം.ടി. വാസുദേവന്‍നായര്‍ പൊന്നാടയണിയിച്ച് ആദരിച്ചു.

പിന്നീട് യേശുദാസും ദക്ഷിണാമൂര്‍ത്തിയും ചേര്‍ന്ന് വാതാപി ഗണപതി......... എന്നാരംഭിക്കുന്ന കീര്‍ത്തനം കുട്ടികള്‍ക്ക് പാടിക്കൊടുത്തു. മന്ത്രി പി. ശങ്കരനും ചടങ്ങില്‍ സംബന്ധിച്ചു. സംഗീത സംവിധായകരായ എം.എസ്. വിശ്വനാഥന്‍, എം.ജി. രാധാകൃഷ്ണന്‍, ശ്രീകുമാരന്‍തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, രമേഷ്നാരായണന്‍, ചിദംബരനാഥ്, ചലച്ചിത്ര സംവിധായകന്‍ ഹരിഹരന്‍, നാടകകൃത്ത് കെ.ടി.മുഹമ്മദ്, സംഗീതജ്ഞ ഡോ. കെ. ഓമനിക്കുട്ടിയമ്മ, ടിപിഎം സാഹിര്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

ബാബുരാജ് സംഗീതഅക്കാദമി പ്രസിഡന്റ് എം.ടി. വാസുദേവന്‍നായരും ചടങ്ങില്‍ സംസാരിച്ചു. സെക്രട്ടറി ടി.പി. ദാസന്‍, മലയാളം സിനി ടെക്നീഷ്യന്‍സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജോഷി, നടന്‍ മാമുക്കോയ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.

ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് പി.വി. ഗംഗാധരന്‍ നന്ദി പറഞ്ഞു. തിരുവണ്ണൂര്‍ സ്വാതി മ്യൂസിക് സ്കൂളിലെ കുട്ടികള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X