ആനിമേഷന്‍ ചിത്രമായി തെന്നാലി രാമന്‍ കഥ
തിരുവനന്തപുരം: തെന്നാലി രാമന്റെ കഥ ആസ്പദമാക്കി ടൂണ്‍സ് ആനിമേഷന്‍ ചിത്രം എടുത്തു.
ആനിമേഷന്‍ ചിത്രത്തിന് അനുയോജ്യമായ കഥയാണ് തെന്നാലിരാമന്റേതെന്ന് ടൂണ്‍സ് എക്സിക്യൂട്ടീവ് ഓഫീസറും പ്രസിഡന്റുമായ ബില്‍ ഡെന്നിസ് പറഞ്ഞു. നാല് പദ്ധതികളാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ലോകത്തെമാമ്പാടുമുള്ള കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടാവുന്ന ഭാരതീയ കഥകളാണ് ഈ ചിത്രങ്ങള്‍ക്ക് പ്രമേയമാവുന്നത്.
ജനവരി ആദ്യവാരത്തില്‍ ഇന്ത്യയില്‍ തെന്നാലി രാമന്റെ സാഹസികകൃത്യങ്ങളുടെ കഥ ആസ്പദമാക്കിയുള്ള ചിത്രം പുറത്തിറക്കും. 26 എപ്പിസോഡുകളാണ് ചിത്രത്തിനുള്ളത്. വിദേശരാജ്യങ്ങളില്‍ പിന്നീടായിരിക്കും ചിത്രം പുറത്തിറക്കുന്നത്.
26 എപ്പിസോഡുകളില്‍ 11 മിനുട്ട് ദൈര്‍ഘ്യമുള്ള 15 എപ്പിസോഡുകള്‍ പൂര്‍ത്തായിക്കഴിഞ്ഞു. 11 എപ്പിസോഡുകള്‍ പൂര്‍ത്തിയായിവരികയാണ്.
70,000 ഡോളറാണ് ഇതുവരെയായി ചിത്രത്തിന് വേണ്ടി ചെലവഴിച്ചതെന്ന് ഡെന്നിസ് പറഞ്ഞു. യു സിലാണ് ഈ അനിമേഷന്‍ ചിത്രം ചെയ്യുന്നതെങ്കില്‍ 30 ലക്ഷം ഡോളറെങ്കിലും വേണ്ടിവരുമെന്നും ഡെന്നിസ് ചൂണ്ടിക്കാട്ടി.