കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിറന്നാള്‍ ദിനത്തില്‍ വിജയിന് ദു:ഖം

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: ഇരുപത്തിനാലാം പിറന്നാള്‍ ദിനമെത്തിയപ്പോള്‍ യേശുദാസിന്റെ മകന്‍ വിജയ് യേശുദാസിന് ദു:ഖം. മൂന്ന് വര്‍ഷം മുമ്പ് സിനിമയില്‍ പാടിത്തുടങ്ങിയെങ്കിലും വേണ്ടത്ര അവസരം കിട്ടുന്നില്ലെന്നതാണ് വിജയിന്റെ വിഷമം.

യേശുദാസിന്റെ നിഴലില്‍ നീങ്ങിയിരുന്ന വിജയ് യേശുദാസ് പക്ഷെ 24ാം പിറന്നാള്‍ ദിനത്തില്‍ ആദ്യമായി കണ്ണൂരില്‍ ഒറ്റയ്ക്ക് ഗാനമേള നയിച്ചു. കണ്ണൂരിലെ കലാസംഘടനയായ താലിന്റെ ക്ഷണപ്രകാരമായിരുന്നു വിജയ് യേശുദാസ് ഒറ്റയ്ക്ക് ഗാനമേള നടത്താനെത്തിയത്.

പുതിയ തലമുറയില്‍ കഴിവുള്ള ഗായകര്‍ ഉണ്ടാകുന്നില്ലെന്ന പരാതി വിജയ് യേശുദാസിനുണ്ട്. പണ്ടത്തെ ഗായകര്‍- യേശുദാസ്, ജയചന്ദ്രന്‍, സുശീല, ജാനകി, സുജാത- എന്നിവര്‍ ഏറെ കഴിവുള്ള ഗായകരായിരുന്നു. നിലവിലുള്ള ഗായകരേക്കാള്‍ നന്നായി പാടിയാലേ പുതിയവര്‍ക്ക് ഭാവിയുള്ളൂ. മിക്ക സംഗീത സംവിധായകരും ഇത് പറയാറുണ്ട്. കുറച്ചു സമയം തിളങ്ങി പിന്നീട് എവിടെയോ മറയുന്ന ഗായകരാണ് ഇന്നുള്ളത്.- വിജയ് പറഞ്ഞു.

യേശുദാസിന്റെ മകനായതുകൊണ്ട് എനിക്ക് അവസരം ലഭിക്കുന്നുണ്ട്. പക്ഷെ പലരും എന്നെ അപ്പയുമായി താരതമ്യം ചെയ്യുന്നു. മലയാളത്തില്‍ എനിക്ക് വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. കയ്യെത്തും ദൂരത്ത് എന്ന സിനിമയില്‍ പാടിയത് നന്നായിട്ടുണ്ടെന്ന് പലരും പറഞ്ഞു.

ചില തെലുങ്കു സിനിമകളിലും പാടാന്‍ കഴിഞ്ഞു. തമിഴില്‍ അവസരം ലഭിക്കണമെങ്കില്‍ സംഗീതസംവിധായകരുടെ മുന്നില്‍ ക്യൂ നില്ക്കേണ്ട അവസ്ഥയാണ്. നന്നായി പാടുന്നതിനൊപ്പം ഗായകന് സൗന്ദര്യം കൂടി വേണമെന്നതാണ് തമിഴിലെ പുതിയ രീതി. വില്പനയ്ക്ക് സാധ്യതയുള്ളവരെയാണ് അവര്‍ തേടുന്നത്.

മൂന്നു മാസത്തിനുള്ളില്‍ മലയാളത്തില്‍ ആല്‍ബം ഇറക്കും. പഴയതുമല്ല പുതിയതുമല്ല, തന്റെ സ്വന്തമായ ഒരു ആലാപന ശൈലി വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നതെന്ന് വിജയ് പറഞ്ഞു.

നന്നായി പാടണമെന്നേ അപ്പ പറയൂ. എന്റെ പാട്ടുകള്‍ അദ്ദേഹം കേള്‍ക്കും. വിമര്‍ശിക്കുകയൊന്നുമില്ല. കഷ്ടപ്പെട്ടാല്‍ അവസരങ്ങള്‍ തേടിവരുമെന്ന് അപ്പ പറയും. അപ്പ ഒടുവില്‍ പറയും ഞാനാണ് നിന്റെ ഒന്നാം നമ്പര്‍ ശത്രുവെന്ന്. - വിജയ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X