Get Updates
Get notified of breaking news, exclusive insights, and must-see stories!

ശങ്കര്‍മഹാദേവനെതിരെ ശ്രീകുമാര്‍

തൃശൂര്‍: ശങ്കര്‍ മഹാദേവന്റെയും ഉദിത് നാരായണന്റെയും മലയാളം ശരിയല്ലെന്ന് പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍. ഇവരെ മലയാളത്തില്‍ പാടിക്കുന്നതിന് പകരം ഇവിടുത്തെ കലാകാരന്മാര്‍ക്ക് അവസരം നല്കണം.- ശ്രീകുമാര്‍ പറഞ്ഞു. തൃശൂര്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീകുമാര്‍.

സംഗീതത്തിന് ഭാഷയില്ലെങ്കിലും ഭാഷയ്ക്ക് ഭാഷയുണ്ട്. ശങ്കര്‍മഹാദേവന്റെ പാട്ടിനെയല്ല ഇമേജിനെയാണ് പലരും ആരാധിയ്ക്കുന്നത്. മലയാള ഭാഷയുടെ തനിമ നശിപ്പിക്കുന്നവരെ മലയാളത്തില്‍ പാടാന്‍ അനുവദിയ്ക്കരുത്. മലയാളത്തില്‍ മറുനാട്ടുകാരായ പലരുടെയും പാട്ടിന്റെ ജഗപൊഗയില്‍ സംഗീതം മുങ്ങിപ്പോകുകയാണെന്നും ശ്രീകുമാര്‍ പറഞ്ഞു.

മലയാള സിനിമയ്ക്ക് ഏതെങ്കിലും ഒരു ഗായകന്‍ കൂടിയേ തീരൂ എന്നില്ല. ഗായകന്റെ ലഭ്യതയാണ് അത്യാവശ്യം. സംഗീതസാമ്രാജ്യം ഒരാളുടെ കുത്തകയല്ല. പക്ഷെ എല്ലാ പാട്ടും പാടാന്‍ കഴിയുന്നവര്‍ നിലനില്ക്കും. പക്ഷെ പ്രായം കൂടുന്തോറും ശരീരം ശാരീരത്തെ ബാധിയ്ക്കും. - ശ്രീകുമാര്‍ പറഞ്ഞു.

സ്ഥിരമായി അതിവേഗഗാനങ്ങള്‍ പാടണമെന്ന് തനിയ്ക്കില്ല. സംഗീതസംവിധായകര്‍ പലപ്പോഴും മെലഡി യേശുദാസിന്, സെമി മെലഡി ജയചന്ദ്രന്, അടിപൊളി പാട്ട് ശ്രീകുമാറിന് എന്നിങ്ങനെയാണ് തരംതിരിയ്ക്കുന്നത്. - ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+