വിവാഹമോചന വിവാദത്തെ മറികടന്ന് മുകേഷ്, പ്രമുഖ ചാനല്‍ കൈവിട്ടപ്പോള്‍ സ്വീകരിച്ച് മഴവില്‍ മനോരമ
കൊച്ചി: നടന്‍ മുകേഷിന്റെ വിവാഹ മോചനമായിരുന്നു അടുത്തിടെ കേരളക്കര ഏറ്റവുമധികം ചര്‍ച്ച ചെയ്ത കാര്യം. തുടര്‍ച്ചയായി വിവാദങ്ങളില്‍ ഉള്‍പ്പെടുന്ന നടനെ വിവാഹ മോചനം കൂടി വന്നതോടെ ബ്രാന്‍ഡ് വാല്യുവിനെ അടക്കം ബാധിച്ചിരുന്നു. ചില ചാനലുകളില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഒരുമിച്ച് മമ്മൂട്ടിയും പാര്‍വ്വതിയും, ചുള്ളനായി മമ്മൂക്ക, വൈറല്‍ ചിത്രങ്ങള്‍
ചാനല്‍ റിയാലിറ്റി ഷോയില്‍ നിന്ന് മുകേഷിനെ മാറ്റിയതായിട്ടായിരുന്നു റിപ്പോര്‍ട്ട്. ഇതിന് പക്ഷേ സ്ഥിരീകരണമൊന്നും വന്നിരുന്നില്ല. ഇപ്പോഴിതാ നടന്‍ മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. താരത്തിന്റെ നെഗറ്റിവിറ്റി മാറ്റിയെടുക്കാന്‍ ഉദ്ദേശിച്ചുള്ള നീക്കമാണിതെന്ന് കരുതുന്നു. ഓണ പരിപാടിയില്‍ മുകേഷും ഇതോടെ മലയാളികള്‍ക്ക് മുന്നിലെത്തുമെന്ന് ഉറപ്പായി.
ദേ മരക്കൊമ്പിലൊരു മാലാഖ; വൈറലായി അഹാന കൃഷ്ണയുടെ പുതിയ ഫോട്ടോഷൂട്ട്
Recommended Video

മുകേഷിന്റെ ഇമേജിന് വലിയ കോട്ടം തട്ടിച്ച കാര്യമായിരുന്നു മേതില്‍ ദേവികയുമായി പിരിയുമെന്ന വാര്‍ത്ത. ദേവിക തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ മുകേഷ് ഇതുവരെ വിവാഹ മോചനത്തെ കുറിച്ച് പ്രതികരിച്ചിട്ടില്ല. എന്നാല്‍ മുകേഷിനെ കുറ്റപ്പെടുത്തി സംസാരിക്കാന്‍ മേതില്‍ ദേവിക തയ്യാറായിട്ടില്ല. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് വേര്‍പിരിയുന്നതെന്നായിരുന്നു ദേവിക പറഞ്ഞത്. മുകേഷ് നല്ല നടനും രാഷ്ട്രീയക്കാരനുമൊക്കെയാണ്. എന്നാല്‍ നല്ല ഭര്‍ത്താവല്ലെന്നും ദേവിക പറഞ്ഞിരുന്നു. അദ്ദേഹത്തെ മനസ്സിലാക്കാന്‍ ഇത്രയും കാലം ശ്രമിച്ചെന്നും, എന്നാല്‍ അതിന് സാധിച്ചില്ലെന്നും അതുകൊണ്ടാണ് പിരിയുന്നതെന്നും ദേവിക വ്യക്തമാക്കി.

അതേസമയം വിവാഹ മോചന വാര്‍ത്ത മുകേഷിന്റെ ഇമേജിനെ ബാധിച്ചിരുന്നു. മിനിസ്‌ക്രീനില്‍ നിന്നുള്ള അവസരങ്ങളും ഇതേ തുടര്‍ന്നാണ് നഷ്ടപ്പെട്ടത്. പ്രമുഖ ചാനല്‍ അവരുടെ ഷോയില്‍ നിന്ന് നടനെ ഒഴിവാക്കിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ മുകേഷ് ഇതിനെ മറികടന്നുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ നിറയുകയാണ്. താരം ചെറിയൊരു ഇടവേളയ്ക്ക് ശേഷം മിനി സ്‌ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. മഴവില്‍ മനോരമ സംപ്രേഷണം ചെയ്യുന്ന ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി എന്ന പരിപാടിയിലാണ് മുകേഷ് അതിഥിയായി എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടയില്‍ മറ്റൊരു പ്രചാരണവും സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. മുകേഷ് മൂന്നാമതും വിവാഹം ചെയ്യാന്‍ പോകുന്നു എന്നായിരുന്നു പ്രചാരണം. ഇതിനെ തുടര്‍ന്ന് നടനെതിരെ വ്യാപകമായ നെഗറ്റീവ് ക്യാമ്പയിനും ഉണ്ടായിരുന്നു. മുകേഷ് പ്രതികരിക്കാതിരുന്നതും കാര്യങ്ങള്‍ വഷളാക്കി. ഈ പ്രചാരണം മുകേഷിന്റെ സമൂഹത്തിലെ ഇമേജിനെ ബാധിച്ചുവെന്ന് ചാനലുകളും സംശയിച്ചിരുന്നു. ഏഷ്യാനെറ്റ് തങ്ങളുടെ പുതിയ പരിപാടില്‍ നിന്ന് മുകേഷ് ഒഴിവാക്കിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം മറുനാടന്‍ മലയാളി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് വ്യാപകമായി മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു.
അടിയും വഴക്കുമൊക്കെ ബിഗ് ബോസില്‍; ഡിംപലുമായുള്ള പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സൂര്യ

ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് മുകേഷിനെ മഴവില്‍ മനോരമയുടെ കോമഡി റിയാലിറ്റി ഷോയിലേക്ക് മുഖ്യാതിഥിയായി ക്ഷണിച്ചിരിക്കുന്നത്. ഈ ഷോയുടെ ടിആര്‍പിടിയില്‍ കുറച്ച് ഇടിവ് നേരിട്ടിരുന്നു. ഇതോടെയാണ് പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഓണം സ്‌പെഷ്യല്‍ എപ്പിസോഡുകള്‍ക്കായി മുകേഷിനെ കൊണ്ടുവരുന്നതെന്നാണ് വിവരം. ബഡായി ബംഗ്ലാവിലെ കൗണ്ടര്‍ അടക്കം കോമഡി ഷോകളില്‍ മുകേഷ് നല്ല രീതിയില്‍ തിളങ്ങാറുണ്ട്. ഇത് കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഇതാണ് മഴവില്‍ മനോരമ റിസ്‌കെടുത്ത് മുകേഷിനെ പരിപാടിയിലേക്ക് കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.

അതേസമയം നേരത്തെ ഈ പരിപാടില്‍ മുകേഷ് അതിഥിയായി വരുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാഹ മോചന വാര്‍ത്തകള്‍ വന്നത്. നിലവില്‍ ബിഗ് ബോസിലെ മുന്‍ താരം സാബു മോന്‍, മഞ്ജു പിള്ള, നസീര്‍ സംക്രാന്തി എന്നിവരാണ് മഴവില്‍ മനോരമയിലെ പരിപാടിയില്‍ ജഡ്ജുമാരായി ഉള്ളത്. നേരത്തെ മുകേഷിനെ നാല് എപ്പിസോഡ് വരെ ഷൂട്ട് ചെയ്തതിന് ശേഷമാണ് ചാനല്‍ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയിരുന്നത്. എന്നാല്‍ മുകേഷ് തന്നെ ഈ പരിപാടിയില്‍ നിന്ന് പിന്‍വാങ്ങിയതാണെന്നും, കരാര്‍ റദ്ദാക്കിയെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ വലിയ ജനപ്രീതി മുകേഷ് കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നേടിയിട്ടുണ്ട്. അത് മുതലെടുക്കാന്‍ പല ചാനലുകളും ശ്രമിക്കാറുണ്ടായിരുന്നു. അതേസമയം വിവാദ വിവാഹ മോചന വിഷയത്തില്‍ മുകേഷ് പ്രതികരിക്കാത്തത് കൊണ്ട് ഇപ്പോഴും ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വിവാദം കൊണ്ട് തന്നെ നല്ല റേറ്റിംഗ് കിട്ടുമെന്നാണ് മഴവില്‍ മനോരമ കരുതുന്നത്. അതേസമയം മഴവില്‍ മനോരമയിലെ പരിപാടിക്ക് നല്ല റേറ്റിംഗ് കിട്ടുകയും, കുടുംബ പ്രേക്ഷകര്‍ മുകേഷിനെ വീണ്ടും പിന്തുണയ്ക്കുകയും ചെയ്താല്‍, ഏഷ്യാനെറ്റ് മുകേഷിനെ തിരിച്ചുവിളിക്കാനാണ് സാധ്യത. നേരത്തെ ഷൂട്ട് ചെയ്ത റിയാലിറ്റി ഷോയിലേക്കും അദ്ദേഹത്തെ കൊണ്ടുവന്നേക്കും.
ജോർജ് കുട്ടിയുടെ സീത, ദൃശ്യ 2 ലൊക്കേഷൻ ചിത്രങ്ങളുമായി നവ്യ നായർ

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത താരങ്ങളുടെ കോമഡി മാമാങ്കത്തിലും മുകേഷ് ഒഴികെയുള്ളവര്‍ പങ്കെടുത്തിരുന്നു. ദിലീപും സുരേഷ് ഗോപിയും ഹരിശ്രീ അശോകനും അടക്കമുള്ള വന്‍ താരനിരയും ഈ പരിപാടിക്കുണ്ടായിരുന്നു. ഇത് ടിവിയില്‍ വലിയ വിജയമായിരുന്നു. ദിലീപ് ഈ പരിപാടിയില്‍ പങ്കെടുത്തതും ശ്രദ്ധിക്കപ്പെട്ടു. അതേസമയം ബഡായ് ബംഗ്ലാവ് മുകേഷ് എംഎല്‍എ ആയ ശേഷമാണ് നിര്‍ത്തിയത്. മുകേഷിന് പകരക്കാരനെ കൊണ്ടുവരാനും ഏഷ്യാനെറ്റ് ശ്രമിച്ചിരുന്നില്ല. ഇതിനിടെ മുകേഷിന്റെ മുന്‍ ഭാര്യ സരിത നടത്തിയ വെളിപ്പെടുത്തലുകളും താരത്തെ ബാധിച്ചിരുന്നു. തന്നെയും മക്കളെയും ഒരുപാട് ദ്രോഹിച്ചയാളാണ് മുകേഷെന്നും മക്കളെ ബോര്‍ഡിംഗ് സ്‌കൂളിലാക്കിയത് തന്നെ അത് കാണാതിരിക്കാനാണെന്നും, നിയമപരമായി തന്നെ വിവാഹ മോചനം ചെയ്തിട്ടില്ലെന്നും സരിത പറഞ്ഞിരുന്നു.
വെള്ളച്ചാട്ടത്തിന് മുമ്പില്‍ അപ്‌സരസ് പ്രത്യക്ഷപ്പെട്ടു; വൈറലായി നടി അനുശ്രീയുടെ പുതിയ ഫോട്ടോഷൂട്ട്












Click it and Unblock the Notifications