കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയറാമാണ് എന്നെ അത് വിളിച്ച് പറഞ്ഞത്, ഞാന്‍ ഷോക്ക്ഡ് ആയിപ്പോയി, റിസബാവയെ കുറിച്ച് പാര്‍വതി

Google Oneindia Malayalam News

റിസബാവയുടെ മലയാള സിനിമാ ലോകത്ത് വലിയ ഷോക്കായി മാറിയിരിക്കുകയാണ്. ഓരോ താരങ്ങളും റിസബാവയെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി പാര്‍വതിയും താരത്തെ കുറിച്ച് ഓര്‍ത്തെടുത്തുക്കുകയാണ്. മുഖത്ത് എപ്പോഴും ചിരി മാത്രമുള്ള നടനാണ് റിസബാവയെന്ന് പാര്‍വതി പറയുന്നു. കുറച്ച് കാലമായി അദ്ദേഹം അസുഖങ്ങളുടെ പിടിയിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിരുന്നു വിടവാങ്ങല്‍. ഇത്ര പെട്ടെന്ന് പോകുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് പാര്‍വതി പറയുന്നു.

1

ജയറാമാണ് റിസബാവ മരിച്ചെന്ന് എന്നെ വിളിച്ച് പറഞ്ഞത്. ഞാനാകെ ഷോക്കായി പോയി. അദ്ദേഹം അസുഖബാധിതനാണോ ചികിത്സയിലാണെന്നോ എന്നും ഞാനറിഞ്ഞിരുന്നില്ല. അതുകൊണ്ട് ആ വാര്‍ത്ത് എനിക്ക് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. ഇത്ര പെട്ടെന്ന് അദ്ദേഹം പോകുമെന്ന് കരുതിയില്ലെന്നും പാര്‍വതി പറഞ്ഞു. റിസബാവയുടെ ആദ്യ ചിത്രമായ ഡോക്ടര്‍ പശുപതിയില്‍ നായിക പാര്‍വതിയായിരുന്നു. നായകന്‍ റിസബാവയും. തുടര്‍ന്ന് ആമിന ടെയ്‌ലേഴ്‌സിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ട് ചിത്രങ്ങളിലും നായക വേഷത്തില്‍ വന്നെങ്കിലും പിന്നീട് ജോണ്‍ ഹോനായ് കരിയര്‍ ആകെ മാറ്റി മറിക്കുകയായിരുന്നു.

2

വളരെ നല്ല മനുഷ്യനായിരുന്നു റിസബാവ. രണ്ട് ചിത്രങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നു. വളരെ ഫ്രണ്ട്‌ലിയായിട്ടുള്ള, എന്നാല്‍ എപ്പോഴും ചിരിച്ച് കൊണ്ട് നില്‍ക്കുന്നയാളായിരുന്നു അദ്ദേഹം. നെഗറ്റിവിറ്റികളൊന്നും അദ്ദേഹത്തിനില്ലായിരുന്നു. നല്ല സഹപ്രവര്‍ത്തകനായിരുന്നു. കൂടെ വര്‍ക്ക് ചെയ്യാനും ഈസിയായിരുന്നു. ഞങ്ങളുടെ സൗഹൃദം പക്ഷേ സിനിമയ്ക്ക് അപ്പുറത്തേക്ക് നീണ്ടിരുന്നില്ല. എന്നാല്‍ അദ്ദേഹത്തെ കുറിച്ച് ആലോചിക്കാന്‍ നല്ല അനുഭവങ്ങള്‍ മാത്രമാണ് ഉള്ളത്. ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇത്രയും ശാന്തനായ ഒരു പാവം മനുഷ്യന്‍ എങ്ങനെയാണ് വില്ലന്‍ വേഷങ്ങള്‍ മനോഹരമായി ചെയ്ത് ഫലിപ്പിക്കുന്നതെന്ന്.

3

ജയറാമിനൊപ്പവും കുറേയേറെ സിനിമകളില്‍ റിസബാവ അഭിനയിച്ചിട്ടുണ്ട്. ആരെയും വിഷമിപ്പിക്കും പോലെ അദ്ദേഹം പെരുമാറാറില്ല. അതാണ് ശീലം. എല്ലാവരോടും വളരെ സ്‌നേഹത്തോടെ മാത്രം പെരുമാറുന്നയാള്‍. അവസാനം ഞങ്ങള്‍ തമ്മില്‍ കണ്ടത് മഴവില്‍ മനോരമയിലെ ഒരു പരിപാടിയിലാണ്. കഴിവിനൊത്തം അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കുറേയധികം ക്യാരക്ടര്‍ റോളുകളൊക്കെ ചെയ്തിരുന്നു അദ്ദേഹം. എന്നാല്‍ അതിനും അപ്പുറത്തേക്ക് മലയാള സിനിമ ഉപയോഗിക്കേണ്ട നടനായിരുന്നു റിസബാവയെന്നും പാര്‍വതി പറഞ്ഞു.

4

മുമ്പ് പാര്‍വതി ഡോ പശുപതിയുടെ സമയത്ത് തനിക്ക് നല്‍കിയ പിന്തുണയെ കുറിച്ച് റിസബാവയുംപറഞ്ഞിരുന്നു. ആദ്യമായി അഭിനയിക്കാന്‍ എത്തിയപ്പോള്‍ പാര്‍വതിയെ പോലെ വലിയ ഒരു നടി തനിക്ക് പിന്തുണ നല്‍കിയത് വലിയ കാര്യമായിരുന്നു. അത്രയും സിമ്പിളായിരുന്നു അവര്‍. സിനിമയുടെ റിലീസിന് മുമ്പ് ദൂരദര്‍ശനില്‍ ചിത്രഗീതം നടക്കുമ്പോള്‍ ഡോക്ടര്‍ പശുപതിയിലെ പാട്ട് സീന്‍ കാണിച്ചിരുന്നു. പാര്‍വതിക്കൊപ്പം വന്ന നായകന്‍ കലക്കുമെന്നായിരുന്നു അന്ന് ചെറുപ്പക്കാര്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് വല്ലാത്ത ടെന്‍ഷനായിരുന്നുവെന്നും റിസബാവ പറയുന്നു.

5

പാര്‍വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല താന്‍. എങ്കിലും തന്നോട് വളരെ സ്‌നേഹത്തോടെയാണ് പാര്‍വതി പെരുമാറിയിട്ടുള്ളത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ലെന്നും റിസബാവ പറഞ്ഞു. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ ഷാജി കൈലാസായിരുന്നു ചിത്രം സംവിധാനം ചെയ്തത്. നേരത്തെ തന്റെ പേരിനെ കുറിച്ചും റിസബാവ പറഞ്ഞിരുന്നു. പേര് റിസബാവ എന്നല്ലെന്നും രിസബാവയാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തിയപ്പോള്‍ തിക്കുറിശ്ശിയാണ് രിസബാവ എന്ന പേര് സമ്മാനിച്ചത്. സരിഗമപധനിസയിലെ രിയും സയും ചേര്‍ന്നാണ് രിസബാവയെന്ന് പേര് വന്നതെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
Actor Risa bava passes away
6

അതേസമയം റിസബാവയ്ക്ക് വിട നല്‍കി മലയാള സിനിമാ ലോകം. ഔദ്യോഗിക ബഹുമതികളോടെയാമ് സംസ്‌കാര ചടങ്ങ് നടന്നത്. കൊച്ചങ്ങാടി ചെമ്പിട്ട പള്ളി കബര്‍സ്ഥാനിലായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. കൊവിഡ് പരിശോധനയെ തുടര്‍ന്ന് പൊതുദര്‍ശനവും ഒഴിവാക്കിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. എറണാകുളം ജില്ലാ കളക്ടര്‍ താരത്തിന് അന്തിമോപചാരം അര്‍പ്പിച്ചു.

English summary
actress parvathy says remembers rizabawa, she says jayaram informed his demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X