പെണ്‍കുട്ടികള്‍ മാത്രമാണോ അനുഭവിക്കുന്നത്? പെണ്ണിനൊരു വേദന ആണിനൊരു വേദനയെന്നില്ലെന്ന് എയ്ഞ്ചല്‍
ബിഗ് ബോസിന്റെ മൂന്നാം സീസണിലെ ഏറ്റവും ഗ്ലാമറസ് മത്സരാര്‍ത്ഥിയായിരുന്നു എയ്ഞ്ചല്‍ തോമസ്. പക്ഷേ അധിക കാലം ബിഗ് ബോസ് ഹൗസില്‍ തുടരാന്‍ എയ്ഞ്ചലിന് സാധിച്ചിരുന്നില്ല. പുറത്തായ ശേഷവും സോഷ്യല്‍ മീഡിയയില്‍ വലിയ താരമായിരുന്നു എയ്ഞ്ചല്‍. നേരത്തെ അഡോണിയെ കുറിച്ചെല്ലാം താരം പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ലൈവില്‍ താരം കുറ്റകൃത്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ്. വലിയ വൈറലായിരിക്കുകയാണ് എയ്ഞ്ചലിന്റെ വാക്കുകള്‍.....
ലോകകപ്പ് വിജയത്തിന്റെ 38ാം വാർഷികാഘോഷം- ചിത്രങ്ങൾ

കുറ്റകൃത്യങ്ങളില്‍ സ്ത്രീകളുമുണ്ട്
കുറ്റകൃത്യങ്ങളെ പറ്റി പറയുമ്പോള്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് മാത്രമല്ല പറയേണ്ടത്. ആണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും സംസാരിക്കേണ്ടതുണ്ട്. സ്ത്രീ-പുരുഷ വേര്‍തിരിവില്ലാതെ കുറ്റകൃത്യങ്ങളെ കുറിച്ചും സംസാരിക്കാന്‍ സാധിക്കണം. എല്ലാവരും പറയുന്നു പെണ്‍കുട്ടികള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ അനുവഭിക്കുന്നുവെന്ന്, എന്നാല്‍ ആണ്‍കുട്ടികളും ഇതുപോലെ അനുഭവിക്കുന്നില്ലേ എന്നാണ് ഞാന്‍ ചോദിക്കുന്നത്.

ആണ്‍കുട്ടികളുടേത് വാര്‍ത്തയല്ലേ?
പെണ്‍കുട്ടികള്‍ക്ക് മാത്രമാണോ ഈ പ്രശ്‌നങ്ങളൊക്കെ നേരിടേണ്ടി വരുന്നത്. എന്തുകൊണ്ട് ആണ്‍കുട്ടികള്‍ നേരിടുന്നത് വാര്‍ത്തയാകുന്നില്ല. പെണ്‍കുട്ടികളെ പോലെ തന്നെയാണ് ആണ്‍കുട്ടികളും. ഒരു പെണ്‍കുട്ടിക്ക് എന്തെങ്കിലും നേരിടേണ്ടി വന്നാല്‍ അത് പെട്ടെന്ന് വാര്‍ത്തയാകും. അതില്‍ തന്നെ വേര്‍തിരിവുണ്ട്. ഒരു സാധാരണ പെണ്‍കുട്ടിയാണെങ്കില്‍ അതിനെ കുറിച്ചൊന്നും ആരും സംസാരിക്കില്ല. കുറച്ച് ഉയര്‍ന്ന നിലയിലാണെങ്കില്‍ ആളുകള്‍ അത് വലിയ സംഭവമായി എടുത്ത് കാണിക്കും.

പെണ്ണിനൊന്ന് ആണിനൊന്ന് എന്നൊന്നില്ല
ഇപ്പോള്‍ നടന്നൊരു വിഷയത്തില്‍ മാതാപിതാക്കളുടെ തെറ്റാണെന്ന് കേട്ടു. എന്തിനാണ് മാതാപിതാക്കളെ ഇങ്ങനെ കുറ്റം പറയുന്നത്. പെണ്ണിനൊരു വേദന ആണിനൊരു വേദനയെന്നൊന്നുമില്ല. എല്ലാവരുടെയും വേദനയാണ്. ഒരു പെണ്‍കുട്ടി പോയെന്ന് പറഞ്ഞൊരു ആണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത് വായിച്ചിരുന്നു. അവനും ഒരു ഗര്‍ഭപാത്രത്തില്‍ നിന്നും വന്നതല്ലേ. എത്ര ആണ്‍കുട്ടികളുടെ കേസുകള്‍ ഇതുപോലെ ഉണ്ടായിട്ടുണ്ട്.

അവനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല
കൊല്ലത്ത് നടന്ന കേസില്‍ ഒരിക്കലും ഞാനവനെ സപ്പോര്‍ട്ട് ചെയ്യുന്നില്ല. തെറ്റ് ഉണ്ടായത് അവന്റെ ഭാഗത്ത് തന്നെയാണ്. പലരും പറയുന്നു, പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന പ്രശ്‌നമാണിതെന്ന്, എനിക്ക് അറിയാവുന്ന സുഹൃത്തുക്കളുണ്ട്. ഒരു പെണ്ണിനെ സ്‌നേഹിച്ച് കൂടെ കൊണ്ട് നടന്നിട്ട് വേറൊരുത്തനെ കാണുമ്പോള്‍ അവളുമാര്‍ ഇട്ടിട്ട് പോകുന്നില്ലേ? അത് ആരുടെ ഭാഗത്താണ് തെറ്റ്? എന്റെ സുഹൃത്തുക്കള്‍ കാല് പിടിക്കുന്നത് കണ്ടിട്ടുണ്ട്. ഒരാള്‍ ചെയ്തതിന്റെ പേരില്‍ എല്ലാ ആണ്‍കുട്ടികളെയും അങ്ങ് പറയുകയാണ്.

അവനവന്‍ ചെയ്ത് തെറ്റ്
അവന്‍ ചെയ്ത തെറ്റിന് അവനെ പറയുകയാണ് വേണ്ടത്. അല്ലാതെ എല്ലാ ആണ്‍കുട്ടികളെയും പറയുന്നത് ശരിയല്ല. പെണ്ണുങ്ങള്‍ക്ക് ക്രിമിനല്‍ മനസ് ഇല്ലേ, ജോളി കേസ് നോക്കുകയാണെങ്കില്‍ ആ പെണ്ണല്ലേ അത്രയും കാര്യങ്ങളൊക്കെ ചെയ്തത്. ജനിപ്പിച്ച്് ഇത്രയും ആക്കിയ അപ്പനമ്മമാരെ ഇട്ട് വന്ന് വിളിക്കുന്ന ചെക്കന്റെ കൂടെ ഇറങ്ങിപോകുന്നത് എന്ത് തരം മനസ്സുള്ളവരാണ്. കുറ്റം ചെയ്യുന്നവരെ മാത്രമായിട്ട് ചൂണ്ടിക്കാണിക്കുകയാണ് വേണ്ടത്.
Recommended Video

ആണുകള്‍ മാത്രമല്ല കുറ്റവാളികള്‍
ആണുങ്ങള്‍ മാത്രമാണ് കുറ്റവാളികളെന്ന കാഴ്ച്ചപ്പാട് മാറണം. കുറ്റകൃത്യം ചെയ്യുന്നത് അയാളുടെ മൈന്റ് മോശമായത് കൊണ്ടാണ്. ഇതില്‍ പെണ്‍-പെണ്‍ വേര്‍തിരിവില്ലാതെ സംസാരിക്കുന്നത് നല്ലതായിരിക്കും. പെണ്‍കുട്ടികളെ പിന്തുണയ്ക്കുന്നത് പോലെ ആണ്‍കുട്ടികളെയും പിന്തുണയ്ക്കാന്‍ ആളുകല്‍ വേണം. അവര്‍ക്കായും ഒരു നിയമം വേണം. ആണും പെണ്ണും ജനിക്കുന്നതും മരിക്കുന്നതും ഒരുപോലെയാണ്. സ്ത്രീ എന്ന് പറയുന്നതിന് പകരം നിയമം ആ രീതിയില്‍ തന്നെ പോകാനാണ് നോക്കേണ്ടതെന്നും എയ്ഞ്ചല്‍ വ്യക്തമാക്കി.
സാരിയില്‍ കിടിലന്‍ ലുക്കില്‍ ശ്രുതി ഡാങ്കെ; വൈറലായ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications