• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസിലെ ആ രഹസ്യം പുറത്തായി... സജ്നയുടെ പുറത്ത് സായി 'ഇടിച്ചതിന്റെ' വീഡിയോ; അത് ഇടിയല്ല!

ബിഗ് ബോസ് സീസണ്‍ 3 പുതിയ എലിമിനേഷനിലെത്തി നില്‍ക്കുമ്പോള്‍ വഴക്കുകളും പരിഭവങ്ങളും കൊണ്ട് ബിഗ് ബോസ് ഹൗസ് സജീവമാണ്. ലക്ഷ്മി ജയനായിരുന്നു നേരത്തെ പുറത്തായത്. ഈ ആഴ്ച ആര് എന്ന ആകാംക്ഷയിലാണ് പ്രേക്ഷകര്‍.

കഴിഞ്ഞ ആഴ്ചകളിലെ പ്രധാന പ്രശ്‌നങ്ങളിലൊന്ന് സായിയും സജ്‌നയും തമ്മിലായിരുന്നു. വീക്ക്‌ലി ടാസ്‌ക്കിനിടയില്‍ സായി സജ്‌നയെ മര്‍ദ്ദിച്ചു എന്നതായിരുന്നു പരാതി. ഇതേത്തുടര്‍ന്ന് ഗംഭീരവഴക്കാണ് ബിഗ് ബോസ് ഹൗസില്‍ നടന്നത്. ആക്ഷേപങ്ങൾ ഉന്നയിക്കുന്നവർ ഒരു മാനദണ്ഡവും ഇല്ലാതെ പലതും പറയുകയും ചെയ്തിരുന്നു. സായിയ്ക്ക് ഒരു പണി കിട്ടുന്നെങ്കിൽ കിട്ടട്ടേ എന്നതായിരുന്നു ചിലരുടെ ആറ്റിറ്റ്യൂഡ്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

നിഷേധിച്ച് സായി

നിഷേധിച്ച് സായി

താന്‍ മന:പൂര്‍വ്വം സജ്‌നയെ അടിച്ചിട്ടില്ലെന്നും കളിക്കിടെ അറിയാതെ പറ്റിയതാവാം എന്നുമാണ് സായിയുടെ വിശദീകരണം. എന്നാല്‍ സജ്‌ന ബിഗ് ബോസിനോട് പരാതിപ്പെടുകയും രണ്ടുപേരെയും ബിഗ് ബോസ് താക്കീത് നല്‍കി വിട്ടയക്കുകയും ചെയ്തിരുന്നു. പ്രശ്നം അവിടെ തീരും എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

താനൊരു ഭര്‍ത്താവാണ്

താനൊരു ഭര്‍ത്താവാണ്

വഴക്കിനെ തുടര്‍ന്ന് ഫിറോസ് താനൊരു ഭര്‍ത്താവാണെന്നും ഇങ്ങനെയൊക്കെ ഒരു ഭര്‍ത്താവിന്റെ മുന്നില്‍ വച്ച് ഭാര്യയോട് പെരുമാറുന്നത് ശരിയല്ലെന്നും സായിയോട് പറയുകയുണ്ടായി. ഫിറോസ് ഖാന്റെ ഈയിടെയുള്ള സ്ഥിരം പല്ലവിയാണിത്. താൻ സജ്നയുടെ ഭർത്താവാണെന്ന് ഓരോ പ്രശ്നമുണ്ടെങ്കിലും ഓർമിപ്പിക്കുക എന്നതാണ് പരിപാടി.

പക്ഷം പിടിച്ച്...

പക്ഷം പിടിച്ച്...

സായിയും സജ്‌നയും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായതോടെ ബിഗ് ബോസ് ഹൗസില്‍ രണ്ടു പക്ഷത്തായി മറ്റ് മത്സരാര്‍ത്ഥികള്‍. റംസാനും അഡോണിയമെല്ലാം സായിയുടെ പക്ഷവും ഡിംപലും മണിക്കുട്ടനും സജ്‌നയുടെ പക്ഷവും പിടിച്ചു. ഇതിൽ അൽപം ഗ്രൂപ്പിസം ഇല്ലേ എന്ന സംശയവും പ്രേക്ഷകർ ഉയർത്തിയിരുന്നു.

ബിഗ് ബോസിനു മുന്നില്‍

ബിഗ് ബോസിനു മുന്നില്‍

ബിഗ് ബോസിനു മുന്നില്‍ പരാതിയുമായി ഇരിക്കുമ്പോള്‍ സായി എല്ലാവരേയും ഫിസിക്കലി ആക്രമിക്കുന്ന തരക്കാരനാണെന്ന് സജ്‌ന ആരോപിച്ചിരുന്നു. ഇത് സായിയെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. അല്ലെങ്കിൽ തന്നെയും പെട്ടെന്ന് ചൂടാകുന്ന പ്രകൃതമാണ് സായിയുടേത് എന്ന് ഇതികനം തന്നെ വെളിപ്പെട്ടിട്ടുണ്ട്.

അനൂപിന്റെ ടാസ്‌ക്ക് കുളമാക്കി

അനൂപിന്റെ ടാസ്‌ക്ക് കുളമാക്കി

മോണിംഗ് ടാസ്‌ക്കിനുള്ള ഊഴം അനൂപിനായിരുന്നു. കുങ്ഫു പഠിപ്പിക്കുകയായിരുന്നു ടാസ്‌ക്ക്. അതിനിടയില്‍ സായി അത് സജ്‌നയെ കളിയാക്കാന്‍ ഉപയോഗിച്ചു. അത് പിന്നേയും വിവാദവും ചർച്ചയും ഒക്കെയായി. അല്ലെങ്കിൽ തന്നെ, ബിഗ് ബോസ് ഹൌസിലെ വിവാദങ്ങൾ അധികവും ഇങ്ങനെയൊക്കെ തന്നെയാണെന്ന് മോഹൻലാൽ വരെ പറഞ്ഞല്ലോ!

ഒടുവില്‍ സത്യം

ഒടുവില്‍ സത്യം

സായി സജ്‌നയെ അടിച്ചോ എന്ന സംശയം എന്തായാലും ലാലേട്ടന്‍ മാറ്റിയിരിക്കുകയാണ്. വീണ്ടും വീഡിയോ പ്ലേ ചെയ്ത് കാണിച്ചപ്പോള്‍ സായി സ്വാഭാവികമായി പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് എല്ലാവര്‍ക്കും ബോധ്യമായി. അതിനെ തുടര്‍ന്ന് തന്റെ ശരീരം വേദനിച്ചത് സത്യമാണെന്നും താന്‍ കള്ളം പറഞ്ഞതായി കരുതരുതെന്നും സജ്‌ന പറഞ്ഞു. ഇതോടെ എലിമിനേഷനില്‍ നോമിനേഷനിലുള്ള സായിക്ക് തന്റെ നിരപരാധിത്വം തെളിയിക്കാനായത് ഒരു പ്ലസ് പോയന്റ് ആയിരിക്കുകയാണ്.

മോഹൻലാൽ വന്നപ്പോൾ

മോഹൻലാൽ വന്നപ്പോൾ

ബിഗ് ബോസ് ഹൌസിലെ പ്രശ്നങ്ങൾ അധികം നിസ്സാര പ്രശ്നങ്ങളാണെന്ന് കാഴ്ചക്കാർക്ക് നല്ല ബോധ്യമുണ്ട്. മത്സാരാർത്ഥികളെ കൂടി അക്കാര്യം ബോധ്യപ്പെടുത്താൻ മോഹൻലാൽ ശ്രമിക്കുന്നത് കാണാമായിരുന്നു. അതുകൊണ്ട് പക്ഷേ, ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് കഴിഞ്ഞ എപ്പിസോഡിലെ അടിപിടികൾ തന്നെ തെളിയിച്ചത്.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
Bigg Boss Malayalam Season 3: Mohanlal reveals the video of Sai- Sajna issue, Sai's innocence proved
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X