Get Updates
Get notified of breaking news, exclusive insights, and must-see stories!

നീയില്ലാതെ ജീവിക്കാനാവില്ല, അപര്‍ണയ്ക്ക് മെസേജയച്ച അസിസ്റ്റന്റിന് സംഭവിച്ചത്, വെളിപ്പെടുത്തി ജൂഡ്

മലയാള സിനിമാ ലോകത്ത് ഇപ്പോള്‍ തരംഗമായി നില്‍ക്കുന്ന ചിത്രമാണ് സാറാസ്. വലിയ വിമര്‍ശനങ്ങളും പിന്തുണയും ഒരുപോലെ ആ ചിത്രത്തിന് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൈബര്‍ ആക്രമണവും സംഭവത്തില്‍ ജൂഡിന് നേരിടേണ്ടി വന്നു. ഒടുവില്‍ ഈ വിഷയങ്ങളിലെല്ലാം ജൂഡ് പ്രതികരിച്ചിരിക്കുകയാണ്. ഒപ്പം തന്റെ സെറ്റില്‍ അപര്‍ണ ബാലമുരളിക്കുണ്ടായ ഒരു അനുഭവം ജൂഡ് വെളിപ്പെടുത്തുകയാണ്. തന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു അതിന് പിന്നിലെന്നും ജൂഡ് പറയുന്നു.

പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

1

മുത്തശ്ശി ഗദ ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. ആ ചിത്രത്തില്‍ ഒരു അസിസ്റ്റന്റ് ഡയറക്ടറുണ്ടായിരുന്നു. കോസ്റ്റിയൂം കണ്‍ടിന്യുവിറ്റിയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇയാള്‍ അപര്‍ണയുടെ ഫോട്ടോ ഒക്കെ എടുക്കുന്നുണ്ടായിരുന്നു. ഞാന്‍ ഇയാളോട് ഫോട്ടോ എടുക്കുന്നത് എന്തിനാണെന്ന് ചോദിച്ചിരുന്നു. കണ്‍ടിന്യുവിറ്റി നോക്കാനാണെന്ന് ഒക്കെ അവന്‍ പറഞ്ഞു. ഇതിനിടയില്‍ അവന്‍ അപര്‍ണയുടെ ഫോണ്‍ നമ്പറും വാങ്ങിയിരുന്നു. അതിനും കാരണം പറഞ്ഞത് അത് തന്നെയായിരുന്നു.

2

വേറെ എന്തെങ്കിലും മെസേജ് അയച്ചാല്‍ അതോടെ പണി നിര്‍ത്തിക്കുമെന്ന് ഞാന്‍ ആദ്യമേ പറഞ്ഞിരുന്നു. അടുത്ത ദിവസം ലൊക്കേഷനിലേക്ക് വരുമ്പോഴാണ് കാര്യം അറിയുന്നത്. തന്റെ അസോസിയേറ്റാണ് കാര്യം പറഞ്ഞത്. അസിസ്റ്റന്റ് അപര്‍ണയ്ക്ക് മെസേജ് അയച്ചത്രേ. അപ്പൂ, നീയില്ലാതെ എനിക്ക് ജീവിക്കാന്‍ പറ്റില്ല, ഐ ലവ് യൂ എന്നാണ് മെസേജിലുള്ളത്. അയാളെ ഉടന്‍ തന്നെ പറഞ്ഞുവിടാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. ആ ഫോണും വാങ്ങിവെച്ചുവെന്ന് ജൂഡ് പറഞ്ഞു.

3

എന്റെ സിനിമയുടെ സെറ്റില്‍ ഒരിക്കലും ഒരു മീടു ഉണ്ടാവില്ല. എന്റെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരും കംഫര്‍ട്ടബിളാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഒരു കുഞ്ഞുള്ള ആര്‍ട്ടിസ്റ്റോ ഇനി ഗര്‍ഭിണിയാണ് എന്നുണ്ടെങ്കിലോ അവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ സെറ്റിലൊരുക്കും. എന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുന്നവര്‍ ആരും പരസ്പരം പേടിച്ചല്ല അത് ചെയ്യുന്നത്. തന്നെ ആരെങ്കിലും ഉപദ്രവിക്കുമോ എന്ന് ഒരു സ്ത്രീക്കോ പുരുഷനോ എന്റെ പടത്തില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ ഭയമുണ്ടാവില്ല. എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ ആ വ്യക്തിയെ ഉടന്‍ ഒഴിവാക്കും.

4

എനിക്ക് പക്വത കുറവുണ്ടെന്ന് നന്നായി അറിയാം. വയസ്സ് 38 ആയെങ്കിലും മനസ്സിന്റെ ഉള്ളില്‍ ആലുവ യുസി കോളേജില്‍ പഠിക്കുന്ന പതിനെട്ടുകാരന്‍ പയ്യനാണ്. മനസ്സില്‍ തോന്നുന്നത് മുഖത്ത് നോക്കി പറയും. കുറച്ച് കാലമായി അതിന് മാറ്റം വന്നു. എല്ലാത്തിനും മറുപടി പറയേണ്ട കാര്യമില്ല. പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ലോകം മുഴുന്‍ പ്രചരിക്കും. അതുകൊണ്ട് മിണ്ടാതിരിക്കുന്നതാണ് നല്ലത്. പിന്നീട് മാപ്പുപറയേണ്ട അവസ്ഥ വരുന്നതിലും നല്ലതാണത്. ഞാന്‍ ചെയ്യുന്നതെല്ലാം ശരിയാണെന്ന അവകാശമൊന്നുമില്ല.

5

ഞാന്‍ പറയുന്നത് തെറ്റാണെങ്കില്‍ അത് തെറ്റാണെന്ന് പറയാന്‍ മാത്രമാണ് മറ്റുള്ളവര്‍ക്ക് അവകാശമുള്ളത്. അല്ലാതെ എന്റെ അച്ഛനെയും അമ്മയെയും ഒക്കെ തെറി പറയാന്‍ തുടങ്ങിയാല്‍, അത് തിരിച്ചുപറയുമ്പോള്‍ കേള്‍ക്കാനുള്ള ബാധ്യത അങ്ങനെ പറയുന്നവര്‍ക്കുണ്ട്. ഇപ്പോള്‍ അതിന് സമയമില്ല. അതുകൊണ്ടാണ് പ്രതികരണങ്ങള്‍ കുറച്ചത്. എന്റെ ഭാര്യയുടെ പങ്ക് അതില്‍ വലുതാണ്. ദൈവം നിങ്ങളെ പൊക്കി വെക്കുന്ന സമയത്ത് നിങ്ങള്‍ താഴ്ന്ന് നിന്നില്ലെങ്കില്‍ അത് കൈയ്യില്‍ നിന്ന് പോകുമെന്ന് അവള്‍ പറയാറുണ്ട്. അതാണ് സ്വീകരിക്കാന്‍ ഞാനും പഠിച്ചു.

6

വിനീത് ശ്രീനിവാസന്‍ ആദ്യമായി എന്റെ ഭാര്യയെ കണ്ടപ്പോള്‍ ഇനെ ഇങ്ങനെ ആക്കിയെടുത്തല്ലോ, സമ്മതിച്ചിരിക്കുന്നു എന്നായിരുന്നു. ഒരുപരിധി വരെ ഭാര്യയാണ് തന്നെ മാറ്റിയതെന്ന് ജൂഡ് പറഞ്ഞു. എന്റെ സെറ്റില്‍ ആര്‍ട് ഡയറക്ടര്‍മാര്‍ വാഴാറില്ല എന്ന ചീത്തപ്പേരുണ്ട്. ചെയ്യാവുന്ന കാര്യം ചെയ്യാതിരിക്കുമ്പോഴാണ് സെറ്റില്‍ ചൂടാവുക. കഴിഞ്ഞ രണ്ട് ചിത്രങ്ങളിലും ആര്‍ട്ട് ഡയറക്ടര്‍മാരെ പറഞ്ഞുവിട്ടിട്ടുണ്ട്. ഓം ശാന്തി ഓശാനയുടെ സ്‌ക്രിപ്റ്റ് വെട്ടിമറ്റം കവലയില്‍ വെച്ച് പോയ ആര്‍ട്ട് ഡയറക്ടറുണ്ടായിരുന്നു. ആശാരിക്ക് വായിക്കാന്‍ കൊടുത്തതാണെന്നൊക്കെയായിരുന്നു പറഞ്ഞത്.

7

ഇനി വരാനിരിക്കുന്ന ത്രില്ലര്‍ സിനിമയാണ്. ചെറുപ്പം മുതല്‍ കുറ്റാന്വേഷണം എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. കുറ്റവാളിയെ കണ്ടെത്തുന്നതും അന്വേഷണവും ഒക്കെ ത്രില്ലിംഗാണ്. ശരിക്കുമൊരു കുറ്റാന്വേഷണം നടത്തണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ കൊവിഡ് വന്നപ്പോള്‍ പല പ്രൊജക്ടും മാറി. ഇന്ദുഗോപന്‍ ചേട്ടന്റെ സ്‌ക്രിപ്റ്റ് പ്ലാനിംഗില്‍ ഉണ്ടായിരുന്നു. അഭിനയിച്ച സിനിമകളും പുറത്തിറങ്ങാനുണ്ട്. മിന്നല്‍ മുരളിയില്‍ അടക്കം വേഷമുണ്ടെന്നും ജൂഡ് പറഞ്ഞു.

പുതിയ ലുക്കില്‍ തിളങ്ങി സ്റ്റാര്‍ മാജിക് അവതാരിക ലക്ഷ്മി നക്ഷത്ര: പുതിയ ഫോട്ടോഷൂട്ട് കാണാം

Recommended Video

cmsvideo
    Jude Antony's words about veena george | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+