Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുല്‍ഖറിന് നഷ്ടമുണ്ടാക്കി, കുറുപ്പിന്റെ കളക്ഷന്‍ കുറച്ചു, നടപടി വേണമെന്ന് ഫിലിം ചേംബര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പ് തിയേറ്ററുകളില്‍ വന്‍ വിജയമായിരിക്കുകയാണ്. ചിത്രം 50 ശതമാനം കപ്പാസിറ്റിയില്‍ കളിച്ചിട്ടും വന്‍ നേട്ടമാണ് കേരളത്തില്‍ നിന്നടക്കം ഉണ്ടാക്കിയിരിക്കുന്നത്. തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് താരത്തിന് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഒടിടിയില്‍ നിന്ന് 40 കോടിയോളം രൂപയുടെ ഓഫര്‍ ചിത്രത്തിന് ലഭിച്ചിരുന്നു.

അതെല്ലാം വേണ്ടെന്ന് വെച്ച് ചിത്രത്തെ തിയേറ്റര്‍ റിലീസിന് പ്രേരിപ്പിച്ചത് മമ്മൂട്ടി നല്‍കിയ നിര്‍ദേശമായിരുന്നു. നേരത്തെ മമ്മൂട്ടിയുടെ പ്രീസ്റ്റും അദ്ദേഹത്തിന്റെ ഇടപെടലിലൂടെ തിയേറ്ററില്‍ തന്നെ റിലീസ് ചെയ്തിരുന്നു. എന്നാല്‍ കുറുപ്പിന്റെ റിലീസുമായി ബന്ധപ്പെട്ട ഇപ്പോള്‍ വിവാദം ശക്തമായിരിക്കുകയാണ്.

1

50 ശതമാനം കപ്പാസിറ്റിയില്‍ കളിച്ച കുറുപ്പിന് പക്ഷേ കുറച്ച് തിയേറ്ററുകളില്‍ നൂറ് ശതമാനം കപ്പാസിറ്റിക്ക് മുകളില്‍ കളിച്ചിരുന്നു. ഇത് പക്ഷേ അണിയറ പ്രവര്‍ത്തകരെ അറിയിക്കാതെയായിരുന്നു. ഇത് വളരെ വിവാദമായിരുന്നു. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഇവിടെയുള്ള അധികം സീറ്റിന്റെ കപാസിറ്റിയുടെ ഷെയറും നല്‍കിയിരുന്നില്ല. അതായത് കൃത്യമായ കളക്ഷനായിരുന്നില്ല തിയേറ്റര്‍ ഉടമകള്‍ നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും നല്‍കിയിരുന്നത്. ഇത് വലിയ വിവാദമായിരുന്നു. സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് നൂറ് ശതമാനം കപ്പാസിറ്റിയോടെ ചിത്രം പ്രദര്‍ശിപ്പിച്ചത് അതിലും വലിയ പ്രശ്‌നമാവുകയും ചെയ്തു.

2

ഇതിനെതിരെ ഫിയോക്കും ഫിലിം ചേംബറും രംഗത്ത് വന്നിരുന്നു. കോഴിക്കോടുള്ള തിയേറ്ററിനെതിരെ നടപടിയെടുത്തെന്നും പിഴയീടാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ വീണ്ടും ചിത്രത്തിനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫിലിം ചേംബര്‍. സാമ്പത്തിക തട്ടിപ്പ് നടത്തിയ തിയേറ്റര്‍ ഉടമകള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ഇന്ന് ചേര്‍ന്ന ഫിലിം ചേംബര്‍ യോഗത്തിലാണ് ആവശ്യം. 50 ശതമാനം ആളുകള്‍ക്ക് പ്രവേശനം ഉള്ളപ്പോള്‍ ചില തിയേറ്റര്‍ ഉടമകള്‍ കൂടുതല്‍ ആളുകളെ തിയേറ്ററിനുള്ളില്‍ പ്രവേശിപ്പിച്ചു. ഇത് സര്‍ക്കാരിനും നിര്‍മാതാവിനും വലിയ നഷ്ടം ഉണ്ടാക്കിയെന്നാണ് ഫിലിം ചേംബര്‍ ആരോപിക്കുന്നത്.

3

തിയേറ്ററുകളുടെ സിസിടിവി പരിശോധിക്കാനും തട്ടിപ്പ് നടത്താതിരിക്കാന്‍ തിയേറ്ററുകളില്‍ ടിക്കറ്റ് മിഷന്‍ സ്ഥാപിക്കാനും തീരുമാനമായി. അതേസമയം തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ കുഴപ്പമില്ലെന്നും ഫിയോക്കും ഫിലിം ചേംബറിനെ അറിയിച്ചു. അതേസമയം വിവാദങ്ങള്‍ക്കിടയില്‍ കുറുപ്പ് വന്‍ തിരക്കോടെയാണ് മുന്നേറുന്നത്. 50 കോടി ക്ലബിലും ചിത്രം കടന്നിരിക്കുകയാണ്. നേരത്തെ 505 സ്‌ക്രീനുകളിലാണ് കുറുപ്പ് റിലീസ് ചെയ്തത്. എല്ലായിടത്തും വന്‍ തിരക്കായിരുന്നു. 500 ഷോകളും ആദ്യ ദിനം ഹൗസ് ഫുള്ളായിരുന്നു. ദുല്‍ഖര്‍ ഞങ്ങളുടെ സൂപ്പര്‍ സ്റ്റാറാണെന്നായിരുന്നു ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞത്.

4

മോഹന്‍ലാലിന്റെ മരക്കാര്‍ ഒടിടിയിലേക്ക് പോകാന്‍ ആദ്യ ഘട്ടത്തില്‍ തീരുമാനിച്ചപ്പോള്‍ തിയേറ്ററുകളുടെ രക്ഷകനായത് കുറുപ്പായിരുന്നു. എല്ലാ തിയേറ്ററിലും മികച്ച ലാഭം കിട്ടുകയും ചെയ്തു. ഇതിന് പിന്നാലെ മരക്കാര്‍ ഒടിടി റിലീസ് മാറ്റി തിയേറ്ററുകളിലേക്ക് എത്താന്‍ തീരുമാനിക്കുകയായിരുന്നു. മെയ് രണ്ടിനാണ് മരക്കാര്‍ കേരളത്തില്‍ റിലീസാവുന്നത്. കുറുപ്പിന് ലഭിച്ച ബുക്കിംഗാണ് മരക്കാറിനെയും തിയേറ്റര്‍ റിലീസാവാന്‍ പ്രേരിപ്പിച്ചത്. മരക്കാറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 3300 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. ആദ്യ ദിനം തന്നെ 50 കോടിയോളം രൂപയുടെ ബിസിനസ് നടക്കുമെന്നാണ് തിയേറ്ററുമായി ഒപ്പുവെച്ച കരാറുകള്‍ കാണുന്നത്.

5

മലയാള സിനിമയുടെ തന്നെ ഏറ്റവും കച്ചവടമാണ് മരക്കാറിലൂടെ ലഭിക്കാന്‍ പോകുന്നത്. കേരളത്തില്‍ 600 സ്‌ക്രീനുകളിലാണ് മരക്കാര്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യയുടെ മറ്റിടങ്ങളില്‍ 1200 സ്‌ക്രീനുകളിലും റിലീസാവും. 1500 സ്‌ക്രീനുകളില്‍ അധികം ഇന്ത്യക്ക് പുറത്ത് റിലീസാവും. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, ഭാഷകളിലും ചിത്രം റിലീസാവും. കേരളത്തിലെ ഭൂരിഭാഗം തിയേറ്ററുകളിലും ആറ് പ്രദര്‍ശനങ്ങളോളം ദിവസേന ഉണ്ടാവും. രാത്രി പന്ത്രണ്ടിനാണ് ആദ്യ ഷോ തുടങ്ങുന്നത്. 25 ലക്ഷത്തിലേറെ പേര്‍ ആദ്യ ദിവസം സിനിമ കാണുമെന്ന് ഉറപ്പാണ്. 200 രൂപ ശരാശരി ടിക്കറ്റ് വരുമാനം കണക്കാക്കിയാണ് 50 രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നത്. വിദേശത്തെ ഉയര്‍ന്ന വിനിമയ നിരക്ക് കൂടി പരിഗണിക്കും.

6

അതേസമയം വിദേശ മാര്‍ക്കറ്റുകളിലും ചിത്രം നേട്ടമുണ്ടാക്കിയേക്കും. ചൈനീസ് ബന്ധമുള്ള കഥാപാത്രമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന്. ഇത് ചൈനയില്‍ സിനിമയ്ക്ക് വലിയ മാര്‍ക്കറ്റാണ് തുറന്ന് കൊടുക്കുന്നത്. ദൃശ്യം സിനിമയുടെ ചൈനീസ് റീമേക്ക് നേരത്തെ ചൈനയില്‍ വന്‍ ചര്‍ച്ചയായിരുന്നു. മോഹന്‍ലാലും അതോടൊപ്പം ചര്‍ച്ചയായിരുന്നു. മരക്കാറിന് ഇത് മുതലെടുക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന് ചിത്രത്തിലൂടെ വന്‍ വരുമാനം തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കുന്നത് സര്‍ക്കാര്‍ മുന്‍കൈയ്യെടുത്തതും അതുകൊണ്ടാണ്. മോഹന്‍ലാലിന്റെ മറ്റ് ചിത്രങ്ങളിലും വലിയ പ്രതീക്ഷ സംസ്ഥാന സര്‍ക്കാരിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+