കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍ വ്രതം: പ്രാധാന്യവും ശാസ്ത്രീയതയും

  • By Desk
Google Oneindia Malayalam News

'അല്ലാഹുവേ, റംസാന്‍ തണല്‍ വിരിച്ച് സമാഗതമായിരിക്കുകയാണ്. അത് രക്ഷയുടെ മാസമാക്കുകയും അതില്‍ ഞങ്ങള്‍ക്ക് സുരക്ഷ നല്കുകയും ചെയ്താലും. അല്ലാഹുവേ, ഈ മാസത്തില്‍ സ്ഥൈര്യത്തോടും പ്രതിഫലേച്ഛയോടും കൂടി നോമ്പും നമസ്‌കാരവും നിര്‍വ്വഹിക്കാന്‍ നീ സഹായിക്കണമേ. റംസാന്‍ എനിക്ക് കഠിനദ്ധ്വാനമനസ്ഥിതിയും ഉന്മേഷവും കരുത്തും പ്രദാനം ചെയ്യേണമേ. മടി, മടുപ്പ്, ആലസ്യം എന്നിവയില്‍നിന്നെന്നെ രക്ഷപ്പെടുത്തേണമേ. ആയിരം മാസത്തേക്കാള്‍ ഉത്തമമാക്കി ലൈലത്തുല്‍ഖദ്‌റിനെ എനിക്ക മാറ്റിത്തരുകയും ചെയ്യേണമേ'

Ramzan Vratham

റംസാന്‍ വ്രതം. പ്രഭാതം തൊട്ട് പ്രദോഷം വരെ കഠിനവ്രതനിഷ്ഠയില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകുന്ന പുണ്യമാസം. ഖുര്‍ആന്‍ പാരായണങ്ങളാല്‍ അന്തരീക്ഷംപോലും വിശുദ്ധമായിത്തീരുന്നു. ലോകത്ത് ഒരേ സമയം ഏറ്റവും കൂടുതല്‍ ആളുകള്‍ അനുഷ്ഠിക്കുന്ന വ്രതമാണ് മുസ്ലിങ്ങളുടെ റംസാന്‍ മാസത്തിലെ വ്രതം. റംസാന്‍ വ്രതത്തെ ആത്മീയസംസ്‌കരണത്തിന്‍രെ ദൈവികമാര്‍ഗ്ഗമായാണ് മുസ്ലിം കരുതുന്നത്. അത് കളങ്കങ്ങളേയും വീഴ്ചകളേയും ശുദ്ധീകരിക്കുയും പ്രതിരോധിക്കുയും ചെയ്യുന്നു.

റംസാന്‍ വ്രതത്തിനായുള്ള ഒരുക്കങ്ങള്‍ എന്തെല്ലാം ? നോമ്പുകാലത്തെ വിശേഷപ്രാര്‍ത്ഥനകള്‍, സല്‍ക്കര്‍മ്മങ്ങള്‍, വിശേഷഭാവങ്ങള്‍, ഭക്ഷണങ്ങള്‍, കുട്ടികളുടെ നോമ്പ്, സ്ത്രീകളുടെ നോമ്പ്, ശാസ്ത്രീയമാനം എന്നിങ്ങനെ എല്ലാ കാര്യങ്ങളും റംസാന്‍ വ്രതം: പ്രാധാന്യവും ശാസ്ത്രീയതയും എന്ന ഗ്രന്ഥത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍പി ഹാഫിസ് മുഹമ്മദ് പ്രതിപാദിക്കുന്നു.

കഥാകൃത്തും ഫാറൂക്ക് കോളജ് സോഷ്യോളജി അധ്യാപകനുമായിരുന്ന എന്‍പി ഹാഫിസ് മുഹമ്മദ് എഴുതിയ റംസാന്‍ വ്രതം പ്രാധാന്യവും ശാസ്ത്രീയതയും എന്ന പുസ്തകം മുന്നോട്ടുവയ്ക്കുന്ന ആശയവും മതപരമായ ഒരനുഷ്ഠാനം എന്നനിലയ്ക്ക് ഇസ്‌ലാം ആചരിക്കുന്ന നോമ്പിനെക്കുറിച്ചുള്ള ആധികാരികമായ അന്വേഷണമാണ്. വിശുദ്ധഗ്രന്ഥത്തിന്റെയും ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങളുടെയും സമൂഹമനശാസ്ത്രപഠനവും ഖുര്‍ ആനും നബിവചനങ്ങളും പ്രകാശിപ്പിക്കുന്ന നോമ്പിന്റെ ശാസ്ത്രീയതയും വെളിപ്പെടുത്തുകയും ചെയ്യുന്നു ഹാഫിസ് മുഹമ്മദിന്റെ ഈ പുസ്തകം.

Book :RAMZAN VRUTHAM : Pradhanyavum Sasthreeyathayum
Author :HAFIZ MOHAMMED NP
Category :RELIGION
ISBN :9788126442089
Number of pages :136
Language: :MALAYALAM
PRICE: 90

English summary
DC Books book review: Ramzan Vrathavum Pradhanyavum Sasthreeyathayum.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X