കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളില്‍ യോഗ എന്ത് മാറ്റമുണ്ടാക്കും...?

  • By Desk
Google Oneindia Malayalam News

ജൂണ് 21 രാജ്യാന്തര യോഗാദിനം. ഋഷീശ്വരന്മാരുടെ ജ്ഞാനദൃഷ്ടിയിലൂടെ ഉരുത്തിരിഞ്ഞ തികച്ചും ഭാരതീയ പാരമ്പര്യമുള്ള ഒരു ശാസ്ത്രമാണ് യോഗ. ഇന്ന് ലോകമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടുകയും അഭ്യസിക്കുകയും ചെയ്യുന്ന ഒന്നായി യോഗ മാറിയിരിക്കുന്നു. യോഗയുടെ മഹത്വം വിളിച്ചോതുകയും അതിന്റെ ഗുണങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യുക എന്നതു മാത്രമല്ല യോഗാദിനത്തിന്റെ ലക്ഷ്യം. യോഗ ഒരു ജീവിതചര്യയാക്കുവാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കി ഭാവിയുടെ വാഗ്ദാനങ്ങളെ രൂപപെടുത്തിയെടുക്കുക എന്നതും യോഗാദിനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളിലൊന്നാണ്.

Yoga Kuttikalkku

ജീവിതം ക്ലേശവും പ്രയാസവും സംഘര്‍ഷവും ക്ഷോഭവും കഠിനവികാരവും ബദ്ധപ്പാടും സ്‌നേഹവും ദ്വേഷവുമെല്ലാം നിറഞ്ഞതാണ്. യോഗയുടെ പ്രഥമതത്ത്വങ്ങളില്‍ ചിലതെങ്കിലും പാലിക്കുന്ന ഒരാള്‍ക്ക് തന്റെ നിലനില്പിന്റെ സങ്കീര്‍ണതയെ കൂടുതല്‍ വിജയകരമായി കൈകാര്യം ചെയ്യുവാന്‍ സാധിക്കും. യോഗ പരിപൂര്‍ണതയും സമാധാനവും മനഃശാന്തിയും കൈവരുത്തുന്നു. യോഗയിലൂടെ ശാന്തമായ നിദ്ര, കൂടുതല്‍ ഊര്‍ജ്ജം, ഓജസ്, ഉണര്‍വ്വ്, ദീര്‍ഘായുസ്, ആരോഗ്യം എന്നിവയെല്ലാം നേടിയെടുക്കാനാവും.

ഓരോ ചുവടുവയ്പിലും ഇത് വിജയം നല്കുന്നു, പുതിയൊരു ശക്തിയും ആത്മവിശ്വാസവും സ്വയംപര്യാപ്തതയും പ്രദാനം ചെയ്യുന്നു. വികാരങ്ങളെ നിയന്ത്രിച്ച് പ്രവൃത്തിയില് ഏകാഗ്രത നേടുന്നതിനു സഹായിക്കുന്നു. അജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്കും പൊരുത്തക്കേടില്‍ നിന്ന് യോജിപ്പിലേക്കും ബലഹീനതയില്‍ നിന്ന് കരുത്തിലേക്കും ആശകളിള്‍ നിന്ന് സംതൃപ്തിയിലേക്കും പരിമിതികളില്‍ നിന്ന് അപരിമേയതകളിലേക്കും ഇത് വഴിതുറക്കുന്നു.

ആരോഗ്യമുള്ള മനസ്സും ശരീരവും വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് അത്യന്താപേക്ഷിതമാണ്.കുട്ടികളില്‍ആത്മവിശ്വാസം വളര്ത്തുന്നതിനും വ്യക്തിത്വ വികസനത്തിനും ആരോഗ്യകരമായ ജീവിതം കെട്ടിപ്പടുക്കന്നതിനും യോഗ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ഒരു ജീവിതചര്യയായി യോഗ എങ്ങിനെ മാറ്റാമെന്നും യോഗയിലൂടെ ജീവിതമെങ്ങിനെ ചിട്ടപ്പെടുത്താമെന്നും യോഗാചാര്യ എം ആര്‍ ബാലചന്ദ്രന്റെ 'യോഗ : കുട്ടികള്‍ക്ക്' എന്ന പുസ്തകം കാണിച്ചു തരുന്നു. വളര്‍ന്നു വരുന്ന കുട്ടികള്‍അവശ്യം പരിശീലിക്കേണ്ട യോഗാസനങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ചിത്ര സഹിതം പ്രതിപാദിച്ചിരിക്കുന്നത്.

Book : YOGA KUTTIKALKKU

Author : YOGACHARYA M R BALACHANDRAN

Category : SELF HELP
ISBN : 9788126465200

Publisher : DC LIFE : An imprint of DC Books

Price : 100

English summary
DC Bookd Book Review: Yoga Kuttikalkku written by Yogacharya MR Balachandran.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X