കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിയാനോയില്‍ മാന്ത്രികം തീര്‍ക്കുന്ന കുഞ്ഞു യൊഹാന്‍; മൂന്നര വയസില്‍ സ്വന്തമാക്കിയത് റെക്കോര്‍ഡ് നേട്ടം

Google Oneindia Malayalam News

കുഞ്ഞു വിരലുകള്‍ക്കൊണ്ട് ഡിജിറ്റല്‍ പിയാനോയില്‍ മാന്ത്രികം തീര്‍ക്കുന്ന ഒരു കൊച്ചുമിടുക്കനുണ്ട്. പേര് യൊഹാന്‍ ജോര്‍ജുകുട്ടി, വയസ് വെറും 4 മാത്രം. യൊഹാന് പിയാനോയോടുള്ള ഇഷ്ടവും താല്‍പര്യവും കൂടിയപ്പോള്‍ പിറന്നത് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഒരു ചരിത്രമാണ്. പിയാനോയില്‍ ദേശീയ ഗാനം അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി യൊഹാന്‍ മാറി. ഈ റെക്കോര്‍ഡ് സ്വന്തമാക്കുമ്പോള്‍ ഈ കൊച്ചുമിടുക്കന് പ്രായം മൂന്ന് വയസും എട്ട് മാസവും.

പിതാവ് ജോര്‍ജുകുട്ടിക്ക് സംഗീതത്തോടുള്ള താല്‍പര്യത്തിന്റെ പുറത്ത് നടത്തിയ ശ്രമങ്ങളുടെ ഫലമായാണ് യൊഹാന്‍ എന്ന മിടുക്കന്‍ പിയാനോയില്‍ മാന്ത്രിക സംഗീതം തീര്‍ക്കുന്നത്. കീ ബോര്‍ഡിലും ഡിജിറ്റല്‍ പിയാനോയിലും എത്തിനില്‍ക്കുന്ന യൊഹാന്‍ ക്ലാസിക്കുകള്‍ ഉള്‍പ്പടെ അനായാസം വായിക്കും. ഒപ്പം ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങളും സിനിമ പാട്ടുകളുമെല്ലാം യൊഹാന്റെ ലിസ്റ്റില്‍ ഇപ്പോള്‍ പ്രിയപ്പെട്ടതാണ്.

ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണുന്നു- ചിത്രങ്ങള്‍

Recommended Video

cmsvideo
ശനിയും ഞായറും കർശന നിയന്ത്രണങ്ങൾ, ഹോട്ടലുകള്‍ പോലും തുറക്കില്ല | Oneindai Malayalam

1

പിതാവ് ജോര്‍ജുകുട്ടിക്ക് വയലിനിനോടായിരുന്നു താല്‍പര്യം. അതുകൊണ്ട് തന്നെ വയലിന്‍ പഠിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ യൊഹാന്റെ കുഞ്ഞുവിരലുകള്‍ക്ക് പറ്റിയ വയലിന്‍ ലഭ്യമല്ലാത്തത് കൊണ്ട് പിതാവ് ഒരു കീ ബോര്‍ഡ് വാങ്ങുകയായിരുന്നു. യോഹാന് മൂന്നര വയസുള്ളപ്പോളായിരുന്നു ഇത്. കീ ബോര്‍ഡ് വായിക്കാനും പഠിക്കാനും യൊഹാന് താല്‍പര്യം വര്‍ദ്ധിച്ചതോടെ ഒരു ഡിജിറ്റല്‍ പിയാനോയിലേക്ക് കടക്കുകയായിരുന്നെന്ന് പിതാവ് ജോര്‍ജുകുട്ടി വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു.

2

ചെറുപ്പം മുതല്‍ തന്നെ പാട്ട് കേള്‍ക്കാന്‍ താല്‍പര്യമുള്ള ആളായിരുന്നു കുഞ്ഞു യൊഹാന്‍. ക്ലാസിക്കല്‍ പിയാനോയോ വയലിനോ കേട്ട് കിടന്നുറങ്ങുന്ന ശീലം അച്ഛന്റെ പക്കല്‍ നിന്നും വളരെ ചെറുപ്പത്തില്‍ തന്നെ യൊഹാന്‍ കരസ്ഥമാക്കി. പിയാനോ നോട്ടുകള്‍ ഒന്നു കാണിച്ചുകൊടുത്താല്‍ വളരെ പെട്ടെന്ന് മനസിലാക്കി പഠിച്ചെടുക്കാന്‍ യൊഹാന് കഴിഞ്ഞിരുന്നു.

3

കഴിഞ്ഞ ലോക്ക് ഡൗണിന് മുമ്പായിരുന്നു യൊഹാന്‍ ആദ്യ സ്‌റ്റേജ് പെര്‍ഫോമന്‍സ് നടത്തിയത്. പിന്നീട് കൊറോണയും ലോക്ക് ഡൗണും മറ്റുമായതോടെ വീട്ടിലിരുന്നു പ്രാക്ടീസുമായി. പ്ലേ സ്‌കൂളില്‍ കീ ബോര്‍ഡ് വായിച്ചപ്പോള്‍ അവിടുത്തെ ടീച്ചര്‍ സ്‌കൂള്‍ ഡേയ്ക്ക് ദേശീയ ഗാനം വായിക്കുമോ എന്ന ചോദ്യമാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലേക്കുള്ള വഴിത്തിരിവായത്.

4

ഇപ്പോള്‍ ഈ കുഞ്ഞു യൊഹാന് ആയിരത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള ഒരു യൂട്യൂബ് ചാനലുമുണ്ട്. 50ന് അടുത്ത് വീഡിയോകളുള്ള ഈ ചാനലില്‍ യോഹാന്റെ ആരാധകരും സ്ഥിരം കാഴ്ചക്കാരും ഏറെയാണ്. വിദേശികളായ പിയാനിസ്റ്റുകള്‍ പലരും യോഹാന്റെ വീഡിയോയ്ക്ക് താഴെ അഭിനന്ദന സന്ദേശവുമായി എത്താറുണ്ട്. പ്രശസ്ത സംഗീതജ്ഞരുടെ കൃതികള്‍ പിയാനോയില്‍ വായിക്കുന്നതിനൊപ്പം സ്വന്തമായി സംഗീതം നിര്‍മിക്കുവാനും ആരംഭിച്ചിട്ടുണ്ട് ഈ കൊച്ചു മിടുക്കന്‍. യൂട്യുബിലെ പുതിയ വീഡിയോകളില്‍ ഉപയോഗിക്കുന്ന ടൈറ്റില്‍ സോങ്ങ് യൊഹാന്റെ സ്വന്തം നിര്‍മ്മിതി ആണ്.

5

രസത്തിന് വേണ്ടിയാണ് ചാനല്‍ തുടങ്ങിയതെങ്കിലും ലോക്ക് ഡൗണും കൊറോണയും ആയതോടെ മകന്റെ പ്രകടനം ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിക്കാന്‍ യൂട്യൂബ് സഹായിച്ചെന്ന് ജോര്‍ജ് കുട്ടി പറയുന്നു. കോട്ടയം വൈക്കം സ്വദേശികളായ ജോര്‍ജുകുട്ടി-പ്രീയ ദമ്പതികളുടെ പൊന്നോമനയാണ് യോഹാന്‍. ജോലി സംബന്ധമായി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജോര്‍ജുകുട്ടിയും കുടുംബവും കൊച്ചിയില്‍ താമസമാണ്. ഈ വര്‍ഷം അഞ്ചാം വയസിലേക്ക് കടക്കുന്ന യൊഹാന് ക്ലാസിക്കുകള്‍ അവതരിപ്പിക്കാനുള്ള ഏതൊരു വേദി ലഭിച്ചാലും അത് ഒഴിവാക്കില്ലെന്ന് പിതാവ് ജോര്‍ജുകുട്ടി പറയുന്നു.

യൊഹാന്‍ പിയാനോ വായിക്കുന്നു വീഡിയോ കാണാം

ക്യൂട്ട് ലുക്കില്‍ ശ്രാവന്തി; പുതിയ ചിത്രങ്ങള്‍ കാണാം

English summary
A Four Year Old Kid Yohan Playing Jana Gana Mana In His Piano Goes Viral In Social Media, Know Why
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X