തെളിവുകള്‍ കരുത്തായി: അന്വേഷണം ദിലീപിന്റെ സുഹൃത്തായ രാഷ്ട്രീയ നേതാവിലേക്കുമെന്ന് റിപ്പോർട്ട്
കൊച്ചി: നടിയെ അക്രമിച്ച കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിന്‍ അന്വേഷണം ശക്തമാക്കാന്‍ പൊലീസ്. നടി അക്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയതായി സംവിധായകന്‍ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഒരു വി ഐ പിയാണ് ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ഡ്രൈവ് ദിലീപിന് കൈമാറിയതെന്നായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന സംവിധായകന്‍ അവകാശപ്പെട്ടത്.
വിഐപിയുടെ ശബ്ദരേഖ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദിലീപിന്റെ സുഹൃത്തുക്കളായ രാഷ്ട്രീയ നേതാക്കളിലേക്കും അന്വേഷണം നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടർ ടിവി റിപ്പോർട്ട് ചെയ്യുന്നത്.
പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി: കരിപ്പൂരിലെ ഓഫീസ് പൂട്ടി സൗദി എയർ, ഓഫീസ് തിരികെ നല്‍കി

അന്വേഷണത്തിനായി രഹസ്യാന്വേഷണ വിഭാഗം ചിലരുടെ ശബ്ദ സാമ്പിളുകള്‍ ശേഖരിച്ചതായും റിപ്പോർട്ടർ അവകാശപ്പെടുന്നു. ബാലചന്ദ്ര കുമാറിന്റെ മൊഴി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലുകള്‍ക്ക് പ്രാധാന്യമുണ്ടെന്ന വിശ്വാസത്തില്‍ തന്നെയാണ് പൊലീസ്. അതുകൊണ്ട് തന്നെയാണ് ഈ സബ്ദ സന്ദേശങ്ങളുടെ വിശ്വാസ്യത പരിശോധിക്കുന്നത്.
കേശുവേട്ടനേയും കുടുംബത്തേയും കാണാന്‍ കാവ്യാ മാധവനുമെത്തി: ചിരിപൂരം

കേസില്‍ ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ ആലുവയിലെ വീട്ടിലെത്തിച്ചുവെന്നും ഒരു വിഐപിയാണ് ഇതെത്തിച്ചത്. ഇതെത്തിച്ചത്. വീഡിയോയിലെ ശബ്ദത്തിന് വ്യക്തതയില്ലാത്തിനാല്‍ ലാല്‍ മീഡിയയില്‍ കൊണ്ട് പോയി ഓഡിയോക്ക് വ്യക്തത വരുത്തിയെന്നുമായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.

ദൃശ്യങ്ങള്‍ മറ്റ് രേഖകള്‍ ഉള്‍പ്പടെ ഒരു മാസം മുന്‍പ് തന്നെ അന്വേഷണ ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും കൈമാറിയതായും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമര്‍പ്പിച്ച ഹരജി ജനുവരി നാലിനാണ് കോടതി പരിഗണിക്കുക. വിചാരണ നിർത്തിവെച്ച് പുനഃരന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം.

കേസിലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ വിഎന്‍ അനില്‍കുമാര്‍ കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. നടന്‍ ദിലീപ് പ്രതിയായ കേസില്‍ നിന്നും ഒഴിവാകുന്ന രണ്ടാമത്തെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാണ് വിഎന്‍ അനില്‍കുമാർ. വിചാരണക്കോടതി മാറ്റം നിരാകരിച്ചതോടെ ആദ്യ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എസ് സുരേഷന്‍ രാജിവെച്ചിരുന്നു. കേസില്‍ പുനരന്വേഷണത്തിന് വേണ്ടി വിചാരണ മാറ്റിവെക്കണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് സൂചന.

തുടരന്വേഷണ നടപടികള്‍ക്കായി വിചാരണ തല്‍ക്കാലം നിർത്തിവെക്കണമെന്ന് പ്രോസിക്യൂട്ടർ ഇന്ന് രേഖാമൂലം കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥാനം ഒഴിയുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്. നടിയുടെ ദൃശ്യം ദിലീപിന്റെ കൈവശം ഉണ്ടെന്ന സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് വിചാരണ കോടതിയിൽ അപക്ഷ നൽകിയത്.

അതിനിടെ ദിലീപിനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി ബാലചന്ദ്ര കുമാർ കഴിഞ്ഞ ദിവസവും രംഗത്ത് എത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചാനല്‍ ചര്‍ച്ചകളില്‍ തന്നെ അനുകൂലിച്ച് സംസാരിക്കുന്നതിന് വേണ്ടി ദിലീപ് പലര്‍ക്കും പണം നല്‍കി എന്നാണ് ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നത്. താന്‍ വഴി ഒരാള്‍ക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു.