• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലൈസന്‍സ് കൃത്രിമമായുണ്ടാക്കിയതായിരുന്നു; കേസ് സൈബര്‍ സെല്‍ ഏറ്റെടുത്തു; തുറന്നുപറഞ്ഞ് വിനോദ് കോവൂര്‍

Google Oneindia Malayalam News

കോഴിക്കോട് : മലയാളികളുടെ പ്രിയപ്പെട്ട താരമാണ് വിനോദ് കോവൂര്‍ . എം 80 മൂസ എന്ന പരമ്പരയിലൂടെ പ്രേക്ഷകരെ ആകെ പൊട്ടിച്ചിരിപ്പിച്ചിരുന്നു വിനോദ് ഇപ്പോള്‍ ഒട്ടേറെ മലയാള സിനിമകളില്‍ ഭാഗമായിട്ടുണ്ട് . റിയാലിറ്റി ഷോകളിലൂടെയാണ് താന്‍ ശ്രദ്ധിക്കപ്പെട്ടതെന്ന് വിനോദ് കോവൂര്‍ പറയാറുണ്ടായിരുന്നു. അഭിനയത്തിന് പുറമെ താരം ഒരു മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയാണ് .

1

നേരത്തെ ഡ്രൈവിംഗ് ലൈസന്‍സുമായി താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. വിനോദ് കോവൂരിന്റെ ലൈസന്‍സ് കാലാവധി കഴിഞ്ഞപ്പോള്‍, അത് പുതുക്കാന്‍ ഒരു കൂട്ടരെ ഏല്‍പിച്ചതാണ്. അതാണ് അദ്ദേഹത്തെ വലിയ കുടുക്കില്‍ പെടുത്തിയത്. ലൈസന്‍സ് പുതുക്കാന്‍ ഏല്‍പിച്ച നസീറ ഡ്രൈവിങ് സ്‌കൂള്‍ ആണ് വിനോദ് കോവൂരിന് പണി കൊടുത്തത്. സംഭവം ഒടുവില്‍ ഒരു സൈബര്‍ ക്രൈം ആയാണ് അവസാനിച്ചത്.

2

എന്നാല്‍ ഇപ്പോഴിതാ ആ സംഭവത്തെ കുറിച്ച് വീണ്ടും മനസുകുറക്കുകയാണ് താരം. റെഡ് കാര്‍പ്പറ്റില്‍ സ്വാസികയ്‌ക്കൊപ്പം അതിഥിയായി എത്തിയപ്പോഴാണ് വിനോദ് കോവൂര്‍ മനസുതുറന്നത്. ചെയ്യാത്ത തെറ്റിന്റെ പേരില്‍ തനിക്ക് ഒമ്പത് മാസത്തോളം കാറും ബൈക്കും ഓടിക്കാതിരിക്കേണ്ടി വന്നിട്ടുണ്ട്. 2000ല്‍ ആണ് ഞാന്‍ ലൈസന്‍സ് എടുത്തത്. ആരും എവിടെയും എന്നോട് ലൈസന്‍സ് ചോദിച്ചിരുന്നില്ലെന്ന് വിനോദ് കോവൂര്‍ പറയുന്നു.

3

അടുത്ത കാലത്ത് എന്റെ വണ്ടി അപകടത്തില്‍പ്പെട്ടപ്പോള്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് വേണ്ടി കൊടുത്തിരുന്നു. അവരാണ് പറഞ്ഞത് ഇതിന്റെ കാലാവധി കഴിഞ്ഞതാണെന്ന്. പുതുക്കേണ്ടി വരുമെന്ന് പറഞ്ഞതോടെ ഞാന്‍ ഡ്രൈവിംഗ് പഠിച്ച സ്ഥലത്ത് പോയി അവരോട് ചോദിച്ചു. പുതിയതായി ലൈസന്‍സ് എടുക്കേണ്ടി വരുമെന്നും എച്ചും എട്ടുമൊക്കെ ഇനിയും വരക്കേണ്ടി വരുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഫോട്ടോയൊക്കെ കൊടുത്താണ് അവിടെ നിന്നും പോന്നത്.

4

അത് കഴിഞ്ഞതിന് ശേഷം പിന്നെ എന്നെ സൈബര്‍ സെല്ലില്‍ നിന്നുള്ളവരാണ് വിളിച്ചത്. എന്റെ ലൈസന്‍സ് കൃത്രിമമായുണ്ടാക്കിയതായിരുന്നു. ആ സ്ഥാപനം പൂട്ടിച്ചു. എന്റെ ലൈസന്‍സ് തൊണ്ടിമുതലായി പോവാനും തുടങ്ങി. എനിക്ക് ലൈസന്‍സും ഇല്ല വാഹനമോടിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. അമ്മ ആശുപത്രിയിലായിരുന്ന സമയത്തെല്ലാം കിട്ടുന്ന ബസിനും ട്രെയിനിലുമെല്ലാം കയറിയാണ് നാട്ടിലേക്ക് എത്തിയിരുന്നത്. 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ അടുത്തിടെയായാണ് എനിക്ക് ലൈസന്‍സ് കിട്ടിയതെന്ന് വിനോദ് കോവൂര്‍ പറയുന്നു.

5

അതേസമയം, ലൈസന്‍സ് പുതുക്കാന്‍ വലിയ തട്ടിപ്പാണ് ഡ്രൈവിംഗ് സ്‌കൂളുകാര്‍ നടത്തിയിരുന്നത്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കുള്ള 'സാരഥി' എന്ന വെബ്സൈറ്റില്‍ നുഴഞ്ഞുകയറിയായിരുന്നു ഈ ഡ്രൈവിങ് സ്‌കൂളുകാരുടെ തട്ടിപ്പ്. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ യൂസര്‍ നെയിമും പാസ് വേര്‍ഡും ചോര്‍ത്തിയെടുത്ത്, വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് ലൈസന്‍സ് പുതുക്കാനായിരുന്നു ഇവര്‍ ശ്രമിച്ചത്.

6

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആയ രതീഷിന്റെ യൂസര്‍ നെയിമും പാസ് വേര്‍ഡും ആയിരുന്നു ഇവര്‍ ദുരുപയോഗം ചെയ്തത്. നാല് തവണ ലോഗ് ഇന്‍ ചെയ്ത വിവരം സന്ദേശമായി എംവിഐയുടെ മൊബൈലില്‍ എത്തി. ഇതോടെ ആണ് പിടി വീണത്. എംവിഐ ഉടന്‍ തന്നെ വിവരം ആര്‍ടിഒയെ അറിയിച്ചു. പരാതി സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് നസീറ ഡ്രൈവിങ് സ്‌കൂളിലെ ഐപി അഡ്രസ് വഴിയാണ് 'സാരഥി' വെബ്സൈറ്റില്‍ നുഴഞ്ഞുകയറി കാര്യം കണ്ടെത്തിയത്.

'ശക്തനായി വന്ന് ശക്തമായി തോറ്റു'; 'മേയറിന് അംഗീകാരം കിട്ടുന്നതിന്റെ അസൂയയാണ് മുരളീധരന്' - ശിവൻകുട്ടി'ശക്തനായി വന്ന് ശക്തമായി തോറ്റു'; 'മേയറിന് അംഗീകാരം കിട്ടുന്നതിന്റെ അസൂയയാണ് മുരളീധരന്' - ശിവൻകുട്ടി

cmsvideo
  Controversies that Pinarayi government faced in 2021 | Oneindia Malayalam
  English summary
  Actor Vinod Kovoor reveals Issues after the renewal of his driving license, Interview Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X