• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പ്രതികരിച്ച എല്ലാവര്‍ക്കും ഒരിക്കലെങ്കിലും ആ അനുഭവം ഉണ്ടായിട്ടുണ്ട്'; സൈബര്‍ ആക്രമണത്തെ കുറിച്ച് അനശ്വര

Google Oneindia Malayalam News

കൊച്ചി: ഉദാഹരണം സുജാത, തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അനശ്വര രാജന്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം സൂപ്പര്‍ ശരണ്യ റിലീസിന് ഒരുങ്ങുകയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ താരം കഴിഞ്ഞ വര്‍ഷം പങ്കുവച്ച ചില ഫോട്ടോഷൂട്ടുകളുടെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ടിരുന്നു.

ഷോട്ട്‌സ് ധരിച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ആങ്ങളമാരെ പ്രകോപിപ്പിച്ചത്. 18ാം പിറന്നാള്‍ ആഘോഷിച്ചതിന് പിന്നാലെയായിരുന്നു ഈ ചിത്രങ്ങള്‍ പങ്കുവച്ചത്. വലിയ വിമര്‍ശനമാണ് ചിത്രത്തിന് താഴെ കമന്റായി എത്തിയത്....

1

പതിനെട്ട് വയസ്സാകാന്‍ കാത്തിരിക്കുകയായിരുന്നു അല്ലെ ഇറക്കം കുറഞ്ഞ വസ്ത്രമിടാന്‍, നാണമില്ലെ ഈ വസ്ത്രം ധരിക്കാന്‍ എന്നൊക്കെ പറഞ്ഞാണ് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് താഴെ ചിലര്‍ കമന്റിട്ടത്. എന്നാല്‍ ഇഷ്ടടമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്ന് പറഞ്ഞ് അനശ്വരയെ സപ്പോര്‍ട്ട് ചെയ്തും ചിലര്‍ എത്തിയിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ അന്ന് നടന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് മനസുതുറക്കുകയാണ് താരം. ആ സമയത്ത് തനിക്ക് ലഭിച്ച പിന്തുണയെ കുറിച്ചും മറ്റുമാണ് താരം തുറന്നുപറയുന്നത്. റിമ കല്ലിങ്കല്‍, അനാര്‍ക്കലി മരക്കാര്‍ അടങ്ങിയ താരങ്ങള്‍ അന്ന് അനശ്വരെയെ പിന്തുണച്ചിരുന്നു. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയ യൂട്യൂബ് ചാനലിന് നല്‍കിയ അഭമുഖത്തിലാണ് താരം മനസുതുറക്കുന്നത്. അനശ്വരയുടെ വാക്കുകളിലേക്ക്...

3

സോഷ്യല്‍ മീഡിയയില്‍ അത്തരം കമന്റുകള്‍ക്കൊക്കെ ഇപ്പോള്‍ കുറവുണ്ട്. എന്നാലും എവിടെയൊക്കെയോ എന്തൊക്കെയോ ഉണ്ട്. അത് മാറുമെന്ന് എനിക്ക് തോന്നുന്നില്ല. അന്ന് തനിക്ക് ളബിച്ച പിന്തുണ വളരെ വലുതാണ്. അന്ന് ഇത്രയവും വലിയ സംഭവം ആകുമോ എന്നൊന്നും വിചാരിച്ചില്ലെന്ന് അനശ്വര പറയുന്നു.

4

ഈ വിഷയത്തില്‍ പ്രതികരിച്ച, എല്ലാവര്‍ക്കും, അത്തരത്തിലൂള്ള സാഹചര്യത്തിലൂടെ കടന്നുപോയി കാണും. അവര്‍ക്ക് ഇഷ്ടമുള്ള ഒരു വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഇങ്ങനെ ഒരു അനുഭവത്തിലൂടെ കടന്നുപോയിക്കാണും. അതുകൊണ്ട് കൂടിയാണ് അവര്‍ പ്രതികരിച്ചത്. എനിക്ക് വേണ്ടി മാത്രമല്ല, എല്ലാവര്‍ക്കും വേണ്ടിയാണ് അവര്‍ പ്രതികരിച്ചത്- അനശ്വര പറയുന്നു.

5

റിമ കല്ലിങ്കല്‍ വലിയ പിന്തുണയാണ് നല്‍കിയത്, പിന്നെ ഷബ്‌ന, ഇവര്‍ എനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ്. ഇതൊന്നും മൈന്‍ഡ് ചെയ്യണ്ടേന്നാണ് അവര്‍ പറഞ്ഞത്. അനശ്വരയുടെ ഫോട്ടോയ്ക്ക് നേരെ സൈബര്‍ ആക്രമണം നടന്നതിന് പിന്നാലെ കാലുകള്‍ കാണിച്ചുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് റിമ കല്ലിങ്കല്‍ പിന്തുണ അറിയിച്ചത്.

6

അതേസമയം, അന്ന് സൈബര്‍ ആക്രമണങ്ങള്‍ക്ക് ചുട്ടമറുപടിയുമായി അനശ്വര തന്നെ രംഗത്തെത്തിയിരുന്നു. അതേ വസ്ത്രമണിഞ്ഞുളള മറ്റൊരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി മറുപടിയുമായി എത്തിയത്. 'ഞാന്‍ എന്തു ചെയ്യുന്നുവെന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. എന്റെ ചെയ്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നതെന്തിന് എന്ന് ഓര്‍ത്ത് നിങ്ങള്‍ ആശങ്കപ്പെടുവിന്‍' അനശ്വര രാജന്‍ ചിത്രം പങ്കുവച്ച് കുറിച്ചു.

cmsvideo
  കുരുപൊട്ടിയവര്‍ ഇത് കൂടി താങ്ങുമോ ആവോ | Oneindia Malayalam

  എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'എന്നെ വിവാഹം ചെയ്യാമോ? നടി അമീഷ പട്ടേലിനോട് പരസ്യമായ അഭ്യര്‍ഥന, ഫൈസല്‍ പട്ടേലിനെ 'പൊക്കി'

  English summary
  Actress Anaswara Rajan Opens up Goes Viral About Cyberbullying on Social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X