അവൾ ഇപ്പോൾ ചാനലിൽ കയറി ഷൈൻ ചെയ്യുകയാണ്,കരഞ്ഞ് കാല് പിടിച്ചിട്ടാണ് കേസ് പിൻവലിച്ചത്'
കൊച്ചി; നടി കാവേരിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്കയെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു. ഒരു വാരികയിൽ മോശം വാർത്ത വരാതിരിക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലായിരുന്നു 20 വർഷത്തിന് ശേഷമുള്ള വിധി. ഒടുവിൽ സത്യം തെളിഞ്ഞുവെന്നായിരുന്നു വിധിയോട് നടി പ്രതികരിച്ചത്.
എന്നാൽ ഇപ്പോൾ പ്രിയങ്കയുടെ വാക്കുകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് കാവേരിയുടെ അമ്മ. കാൽക്കൽ വീണ് ക്ഷമ ചോദിച്ച് കൊണ്ടാണ് കേസ് പിൻവലിച്ചതെന്നും എന്നാൽ ഇപ്പോള് പ്രിയങ്ക തെറ്റിധാരണ പരത്തുന്ന തരത്തിലാണ് പ്രതികരിക്കുന്നതെന്നും അവർ പറഞ്ഞു. ക്രൈം പുറത്തുവിട്ട ശബ്ദ സന്ദേശത്തിൽ ആണ് കാവേരിയുടെ അമ്മ സംസാരിക്കുന്നത്.ചാനൽ പുറത്തുവിട്ട ശബ്ദ രേഖയിലെ നടിയുടെ അമ്മയുടെ വാക്കുകളിലേക്ക്
നവ്യയുടെ ഫോട്ടോ കണ്ട് കണ്ണു തള്ളി ആരാധകർ.. ഇതൊക്കെയാണ് തിരിച്ചുവരവ്..പ്രായം വെറും നമ്പർ

കേസ് പിൻവലിക്കുന്നു എന്ന് പറഞ്ഞു ഞാൻ ഒപ്പിട്ടു കൊടുക്കുകയായിരുന്നല്ലോ. എനിക്കും വയ്യാതായല്ലോ. ഇപ്പോൾ അവൾ കയറി അങ്ങ് ഷൈൻ ചെയ്യുകയാണ് ചാനലിൽ എല്ലാം. കേസ് അവൾക്ക് അനുകൂലമായി വിധി വന്നു. അവൾ നിരപരാധിയാണ്. നമ്മുടെ തെറ്റിധാരണ ആയിരുന്നു എന്നൊക്കെ പറഞ്ഞുകൊണ്ട്.

കേസ് പിൻവലിക്കണമെന്ന് പ്രിയങ്ക സമീപിച്ചു. ഞങ്ങൾ പത്ത് പതിനഞ്ച് വർഷമായി ഇതിന് പിന്നാലെ നടക്കുന്നു. ഒരുപാട് ലക്ഷം രൂപ വക്കീലൻമാർക്ക് ചെലവായി അങ്ങനെ ഒരുപാട് സങ്കടം പറഞ്ഞു. അങ്ങനെ ഞാനും ഓർത്തും ഒപ്പിട്ട് കൊടുക്കാമെന്ന്. എനിക്കും വയ്യല്ലോ.
കേസ് പിൻവലിക്കുന്നു എന്ന് മാത്രമാണ് കോടതിയിൽ പറഞ്ഞത്. അല്ലാതെ ഇവൾ തെറ്റ് ചെയ്തിട്ടില്ലാ എന്നൊന്നും പറഞ്ഞിട്ടില്ല.

കേസ് പിൻവലിക്കണമെന്ന് പറഞ്ഞ് കാലിൽ വീഴുകയായിരുന്നു. അതോടെ എന്നാ പിൻവലിക്കാം പക്ഷേ നിങ്ങൾ വേറ രീതിയിൽ വാർത്ത കൊടുത്തേക്കരുതെന്ന് ഞങ്ങൾ പറഞ്ഞു. എന്റെ മനസാക്ഷി വച്ചിട്ട് ആണ് പിൻവലിച്ചത്. അവർ തെറ്റ് ചെയ്തിട്ടല്ലേ പിടിച്ചത്. അന്ന് എസ് ഐ പ്രഭുല്ല ചന്ദ്രൻ സാറൊക്കെ കണഅട് പിടിച്ചതല്ലേ അവൾ തെറ്റ് ചെയ്തെന്ന്.

എനിക്ക് വയ്യാതായി.പിന്നെ ഞാൻ ഹൈദരാബാദിൽ പെട്ടും പോയി. കേസ് തീരുന്നില്ല. ഇതിങ്ങനെ മുന്നോട്ട് പോയിക്കോമ്ടിരിക്കുവാണ്. അതുകൊണ്ടാണ് പിൻവലിക്കാൻ തിരുമാനിച്ചത്. അവർ മാപ്പൊന്നും പറഞ്ഞിട്ടില്ല. കേസ് ഒത്തുതീർപ്പിൽ അങ്ങ് പോകാം എന്നാണ് പറഞ്ഞത്.

കാവേരിയെക്കുറിച്ച് വാർത്ത വരുത്തും എന്നും പറഞ്ഞുകൊണ്ട് അവർ വീണ്ടും വീണ്ടും പീഡിപ്പിച്ചുകൊണ്ടിരുന്നപ്പോഴാണ് പോലീസുമായി അവൾ പറഞ്ഞ സ്ഥലത്തു നമ്മൾ പോയി അവളെ പിടിച്ചത്. അയ്യായിരം രൂപ പൊതി പോലീസ് പറഞ്ഞിട്ടാണ് വെച്ച് കൊടുത്തത്.പ്രിൻസ് ഹോട്ടലിന്റെ മുൻപിൽ വച്ചിട്ടാണ് പണം കൈമാറിയത്. രാത്രി എട്ടുമണിക്കായിരുന്നു പണം കൊടുത്തത്.

അവിടെ നിന്നാണ് അറസ്റ്റ് ചെയ്യുന്നത്. അതിന്റെ ബാക്കിയൊന്നും തനിക്ക് അറിയത്തില്ല. 17 വർഷമായി കേസിൽ ഒരു തിരുമാനം ആകാതായതോടെ അവർ കാലപിടിച്ചത് കൊണ്ടാണ് കേസ് പിൻവലിച്ചത്. പിന്നെ ഒരമ്മയുടെ വിഷമം എനിക്കും മനസിലാകും. അതുകൊണ്ടാണ് ക്ഷമിച്ചത്. ഞാൻ മനസ് കൊണ്ട് ക്ഷമിച്ചു. കേസ് കഴിയുമ്പോ മറ്റൊന്നിനും പോകരുതെന്ന് താൻ താക്കീതും നൽകിയതാണ്.

എന്നിട്ട് ഇപ്പോ കേറി ഷൈൻ ചെയ്യുന്നത് നമ്മളെ ഒന്നും അല്ലാതാക്കുകയാണ്. അവർ ഇപ്പോഴും പഠിച്ചിട്ടില്ലെന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്, അവർ പറഞ്ഞു.
കേരളത്തിലെ പ്രമുഖ വാരികകളിലൊന്നില്‍ കാവേരിയെ കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത വരുമെന്നും അത് നല്‍കാതിരിക്കണമെങ്കില്‍ 5 ലക്ഷം നല്‍കണമെന്നും പറഞ്ഞ് തന്നെ ഒരാള്‍ വിളിച്ചതായി പ്രിയങ്ക കാവേരിയുടെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്.

മാഗസിനുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരു വാര്‍ത്തയില്ലെന്ന വിവരമായിരുന്നു ലഭിച്ചത്. തുടർന്ന് കാവേരിയുടെ അമ്മ പോലീസിനെ സമീപിക്കുകയായിരുന്നു.പണം നൽകാനായി ആലപ്പുഴയിലെ ഒരു സ്റ്റാർ ഹോട്ടലിലേക്ക് പ്രിയങ്കയെ വിളിച്ച് വരുത്തി അവിടെ വെച്ചായിരുന്നു അറസ്റഅറ്. അന്ന് ന്ന് പ്രിയങ്കയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.












Click it and Unblock the Notifications