Get Updates
Get notified of breaking news, exclusive insights, and must-see stories!

'മോശം അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്, തനിക്ക് ഉണ്ടായിട്ടില്ല'; സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് അപര്‍ണ

മഹേഷിന്റെ പ്രതികാരത്തിലെ ജിംസിയായി മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് അപര്‍ണ ബാലമുരളി. പിന്നീട് ഒട്ടേറെ ചിത്രങ്ങളുടെ വിസ്മയിപ്പിച്ച താരത്തിന് ദേശീയ പുരസ്‌കാരങ്ങള്‍ അടക്കം ലഭിച്ചു. സൂര്യയുടെ നായികയായി എത്തിയ സൂരാറൈപൊട്രു എന്ന ചിത്രത്തിനാണ് അപര്‍ണയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം കാപ്പ തീയേറ്ററില്‍ റിലീസ് ചെയ്തിരിക്കുകയാണ്.

സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍

പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കാപ്പ. ഇപ്പോഴിതാ കാപ്പയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടി അപര്‍ണ ബാലമുരളി നല്‍കിയ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ഒരു ഇന്റേണല്‍ കമ്മിറ്റി ആവശ്യമുണ്ടോ എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് അപര്‍ണ നല്‍കിയത്.

അപര്‍ണയുടെ വാക്കുകളിലേക്ക്.

കൂടാതെ തനിക്ക് സിനിമയില്‍ നിന്ന് എന്തെങ്കിലും മോശം അനുഭവങ്ങള്‍ നേരിട്ടുണ്ടോ എന്നുള്ള കാര്യവും അപര്‍ണ വ്യക്തമാക്കുന്നുണ്ട്. പൃഥിരാജിനൊപ്പം യു എ ഇയില്‍ എത്തിയപ്പോള്‍ ക്ലബ്ബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് അപര്‍ണ ഇക്കര്യം വ്യക്തമാക്കുന്നത്. അപര്‍ണയുടെ വാക്കുകളിലേക്ക്.

മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല

സിനിമയില്‍ ഇന്റേണല്‍ കമ്മിറ്റി ഉണ്ടാകുന്നത് വളരെ നല്ലത് തന്നെയാണ്. എന്റെ വ്യക്തിപരമായ എക്‌സ്പീരിയന്‍സ് ചോദിച്ചാല്‍, എനിക്ക് സിനിമയില്‍ നിന്ന് ഇതുവരെ മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ഇത് ഞാന്‍ മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞപ്പോള്‍ ഇങ്ങനെ ഗ്ലോറിഫൈ ചെയ്യരുത് മലയാളം ഫിലിം ഇന്‍ഡസ്ട്രിയെ, എന്നൊക്കെയുള്ള കമന്റ് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി.

ഇന്റേണല്‍ കമ്മിറ്റി

എന്നാല്‍, നമുക്ക് എക്‌സിപീരിയന്‍സ് ഇല്ലാത്ത ഒരു കാര്യത്തെ കുറിച്ച് എങ്ങനെയാണ് പറയാന്‍ സാധിക്കുക. എനിക്ക് ഒരു ഒറ്റ മോശം അനുഭവം പോലും ഉണ്ടായിട്ടില്ല. എന്നാല്‍ നമ്മള്‍ പലരുടെയും അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് ഭയങ്ക സങ്കടം തോന്നാറുണ്ട്. ഒരാള്‍ക്ക് മോശം എക്‌സ്പീരിയന്‍സ് ആണെങ്കിലും നല്ല എകസ്പീരിയന്‍സ് ആണെങ്കിലും ഇന്റേണല്‍ കമ്മിറ്റി ഉണ്ടാവുന്നത് എപ്പോഴും നല്ലതാണെന്ന് അപര്‍ണ പറയുന്നു.

ദേശീയ അവാര്‍ഡ്

ഇതോടൊപ്പം അപര്‍ണ ദേശീയ അവാര്‍ഡിന് ശേഷം തനിക്ക് ലഭിക്കുന്ന റോളുകളെ കുറിച്ചും തുറന്നുപറഞ്ഞു, നല്ലൊരു സമയത്താണ് തനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതെന്ന് അപര്‍ണ പറയുന്നു. കാരണം, ഞാന്‍ ആ സമയത്ത് ഒരുപാട് സിനിമകള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് പുരസ്‌കാരം നേടിയതിന് ശേഷം സീരിയസ് റോളുകള്‍ മാത്രം വരുന്ന അവസ്ഥ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലെന്ന് അപര്‍ണ പറയുന്നു.

രണ്ട് സിനിമകള്‍ പുറത്തിറങ്ങി.

പുരസ്‌കാരം ലഭിച്ചതിന് ശേഷം രണ്ട് സിനിമകള്‍ പുറത്തിറങ്ങി. ഇപ്പോഴും ഷൂട്ട് നടക്കുകയാണ്. പുരസ്‌കാരം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരുപാട് സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്, നമ്മളെ അപ്രോച്ച് ചെയ്യുന്ന സംവിധായകര്‍ക്ക് അങ്ങനെ ഒരു ചിന്ത വരാതിരിക്കട്ടയെന്ന് അപര്‍ണ പറഞ്ഞു. ഒരു സംവിധായകന്‍ സംശയം ചോദിച്ചു, ഇനി നമ്മുടെ സിനിമ ചെയ്യുമോ എന്നൊക്കെ.

ഭയങ്കര സന്തോഷമുളള കാര്യം

എന്നാല്‍ പുരസ്‌കാരം എന്നൊക്കെ പറയുന്നത് ഭയങ്കര സന്തോഷമുളള കാര്യമാണ്. നമ്മുടെ കരിയറില്‍ ഏറ്റവും ആവശ്യം ഇനി അടുത്ത സിനിമ ചെയ്യുക എന്നുള്ളതാണെന്ന് അപര്‍ണ പറഞ്ഞു. ഇതോടൊപ്പം നേരിടേണ്ടി ബോഡി ഷെയിമംഗിനെ കുറിച്ചും അപര്‍ണ പറഞ്ഞു. 20ാം വയസില്‍ മഹേഷിന്റെ പ്രതികാരം ചെയ്യുന്ന സമയത്തുള്ളതിനേക്കാള്‍ ഒരുപാട് മാറ്റം വന്നു.

എന്തൊരു തടിയാ

അത് മനസിലാകുന്നതിന് മുന്നേ എന്തൊരു തടിയാ വച്ചേ എന്നുള്ള, ഒരു തരത്തിലും ബാഗ്രൗണ്ട് നോക്കാതെ, വെറുതെ നമ്മള്‍ തടിവച്ചു എന്ന് പറയുന്നത് നമുക്ക് ഭയങ്കര ഇറിറ്റേറ്റായി തോന്നാറുണ്ട്, പ്രേക്ഷകരും സിനിമയില്‍ അഭിനയിക്കുമ്പോള്‍ തടി കുറയണം എന്നൊക്കെ പറയാറുണ്ടെന്ന് അപര്‍ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+