കാവ്യയും ആക്രമിക്കപ്പെട്ട നടിയും പിന്നെ മഞ്ജുവും... ആ അഭിമുഖം ഇപ്പോള്‍ വൈറൽ!!! എന്തൊക്കെ ഉത്തരങ്ങൾ..

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യ മാധവനേയും ചോദ്യം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പോലീസ് ഇപ്പോഴും ഇക്കാര്യം സ്ഥിരീകരിക്കുന്നില്ല. അതെന്തുമാകട്ടെ... അന്വേഷണം അതിന്റെ വഴിക്ക് തന്നെ നടക്കട്ടെ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് മറ്റൊരു കാര്യമാണ്.

ഏഴ് വര്‍ഷം മുമ്പ് പുറത്ത് വന്ന ഒരു ചിത്രവും ഒരു അഭിമുഖവും. ആക്രമിക്കപ്പെട്ട നടിയും ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരും ഇപ്പോഴത്തെ ഭാര്യ കാവ്യ മാധവനും ഒരുമിച്ചുളള ചിത്രമാണത്. സിനിമ വാരികയായ നാനയില്‍ വന്നതായിരുന്നു ആ ചിത്രം.

ഈ മൂവരും പങ്കെടുത്ത ഒരു അഭിമുഖവും അക്കാലത്ത് പുറത്ത് വന്നിരുന്നു. മഹിളരത്‌നം എന്ന മാസികയില്‍ ആയിരുന്നു ആ അഭിമുഖം അച്ചടിച്ചുവച്ചത്. അതില്‍ പറയുന്ന പല കാര്യങ്ങളും ഇപ്പോള്‍ ആളുകളില്‍ അത്ഭുതം ുണ്ടാക്കും എന്ന് ഉറപ്പാണ്.

അത്രയേറെ അടുപ്പം

അത്രയേറെ അടുപ്പം

സിനിമ മേഖലയില്‍ അത്രയേറെ അടുപ്പം പുലര്‍ത്തിയിരുന്നവരായിരുന്നു ഈ മൂന്ന് പേരും. കാവ്യയും ആക്രമിക്കപ്പെട്ട നടിയും അക്കാലത്ത് ദിലീപിനൊപ്പം ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചവരും ആണ്. ആ സാഹചര്യത്തില്‍ ആയിരുന്നു അങ്ങനെ ഒരു അഭിമുഖം.

സിനിമയ്ക്ക് മുമ്പേ അറിയാം

സിനിമയ്ക്ക് മുമ്പേ അറിയാം

മൂന്ന് പേരും എങ്ങനെയാണ് പരസ്പരം അറിഞ്ഞ് തുടങ്ങിയത് എന്ന ചോദ്യത്തോടെ ആയിരുന്നു അഭിമുഖം തുടങ്ങിയത്. കാവ്യയായിരുന്നു ആദ്യ ഉത്തരം നല്‍കിയത്. മഞ്ജു വാര്യരെ സിനിമയില്‍ വരുന്നതിന് മുമ്പേ അറിയാം എന്നതായിരുന്നു അത്.

പരസ്പരം അറിഞ്ഞു

പരസ്പരം അറിഞ്ഞു

താന്‍ ബാലതാരമാകുമ്പോള്‍ മഞ്ജു വാര്യര്‍ കലാതിലകം ആയിരുന്നു എന്നാണ് അന്ന് കാവ്യ പറഞ്ഞത്. പിന്നീട് മഞ്ജു സിനിമയില്‍ എത്തിയപ്പോള്‍ അഭിനയതതിലും നൃത്തത്തിലും സജീവമായത് പരസ്പരം അറിഞ്ഞുകൊണ്ട് തന്നെ ആയിരുന്നു.

കൃഷ്ണഗുഡിയില്‍ കൂടുതല്‍ അടുത്തു

കൃഷ്ണഗുഡിയില്‍ കൂടുതല്‍ അടുത്തു

കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ ആയിരുന്നു മഞ്ജുവുമായി കൂടുതല്‍ അടുത്തത് എന്നാണ് കാവ്യ ആ അഭിമുഖത്തില്‍ പറയുന്നത്. ആ സിനിമയില്‍ ജയറാമിന്റെ സഹോദരി ആയിട്ടായിരുന്നു കാവ്യ അഭിനയിച്ചത്. മഞ്ജു വാര്യര്‍ ആയിരുന്നു അതിലെ നായിക.

കല്യാണ കഴിഞ്ഞിട്ടും അടുത്ത ബന്ധം

കല്യാണ കഴിഞ്ഞിട്ടും അടുത്ത ബന്ധം

മഞ്ജു വാര്യര്‍ ദിലീപിന് വിവാഹം ചെയ്തതിന് ശേഷവും രണ്ട് പേരും നല്ല അടുപ്പത്തില്‍ തന്നെ ആയിരുന്നു എന്നും കാവ്യ പറയുന്നുണ്ട്. മഞ്ജു നല്ല നടിയെന്ന് മാത്രമല്ല, ജാഡകളില്ലാതെ എല്ലാം തുറന്ന് പറയാന്‍ പറ്റുന്ന ആളാണെന്നും അന്ന് കാവ്യ പറഞ്ഞിട്ടുണ്ട്.

മഞ്ജു ഒരു ആശ്വാസം

മഞ്ജു ഒരു ആശ്വാസം

മഞ്ജു വാര്യര്‍ പലപ്പോഴും തനിക്ക് ഒരു ആശ്വാസമാണെന്നും അന്ന് ആ അഭിമുഖത്തില്‍ കാവ്യ പറഞ്ഞിട്ടുണ്ട്. പല വിഷമ സന്ദര്‍ഭങ്ങളിലും കാവ്യയ്ക്ക് ആശ്വാസമായിട്ടുണ്ടത്രെ. മഞ്ജു വാര്യര്‍ എന്ന നടിയേക്കാളും ആദരം മഞ്ജു എന്ന വ്യക്തിയോടാണെന്നും പറഞ്ഞിട്ടുണ്ട് കാവ്യ മാധവന്‍.

ആക്രമണത്തിന്റെ ഇരയായ നടിയ്ക്ക്

ആക്രമണത്തിന്റെ ഇരയായ നടിയ്ക്ക്

സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ മഞ്ജു വാര്യരോട് ആരാധനയായിരുന്നു എന്നാണ് ആക്രമണത്തിന് ഇരയായ നടി പറഞ്ഞത്. ആറാം തമ്പുരാന്‍ ആയിരുന്നത്രെ ഇതിന് കാരണമായത്.

കാവ്യയുടെ കല്യാണം കഴിഞ്ഞപ്പോള്‍

കാവ്യയുടെ കല്യാണം കഴിഞ്ഞപ്പോള്‍

കാവ്യ മാധവന്റെ വിവാഹത്തിന് ശേഷമാണ് മഞ്ജു വാര്യരുമായുള്ള അടുപ്പം കൂടിയത് എന്നും ആ അഭിമുഖത്തില്‍ പറയുന്നുണ്ട്. എന്നാല്‍ അക്കാലത്ത് ഇത്തരം വിവാദ വിഷയങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

പരദൂഷണം പറയാറില്ല

പരദൂഷണം പറയാറില്ല

മഞ്ജു വാര്യരെ കുറിച്ചും സംയുക്ത വര്‍മയെ കുറിച്ചും ഒക്കെ കാവ്യ പിന്നേയും പറയുന്നുണ്ട്. തങ്ങള്‍ക്ക് ഈ രണ്ട് പേരും ചേച്ചിമാരെ പോലെ ആയിരുന്നു. അവരുടെ മുന്നില്‍ വച്ച് പരദൂഷണം പോലും പറയാറില്ല എന്നൊക്കെയാണ് കാവ്യ പറഞ്ഞിട്ടുള്ളത്.

ആക്രമിക്കപ്പെട്ട നടിയോട് മുഖം കറുപ്പിച്ച കാവ്യ

ആക്രമിക്കപ്പെട്ട നടിയോട് മുഖം കറുപ്പിച്ച കാവ്യ

തന്നേയും ആക്രമിക്കപ്പെട്ട നടിയേയും തമ്മില്‍ തെറ്റിക്കാന്‍ പലരും ശ്രമിച്ചിരുന്നതായും കാവ്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇതേ തുടര്‍ന്ന് രണ്ട് പേരും കുറേ നാള്‍ മുഖം കറുപ്പിച്ച് നടന്നത്രെ. എന്നാല്‍ ഒരു സ്റ്റേജ് ഷോയില്‍ വച്ച് പരസ്പരം കണ്ട് സംസാരിച്ചതോടെ അതെല്ലാം മാറി!

സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനം

സംസാരിച്ച് തീര്‍ക്കാന്‍ തീരുമാനം

ആരെങ്കിലും ശത്രുതയുണ്ടാക്കാന്‍ ഇടയില്‍ വന്നാല്‍ അതെല്ലാം സംസാരിച്ച് തീര്‍ക്കാന്‍ അന്ന് രണ്ട് പേരും കൂടി തീരുമാനം എടുത്തു എന്നും കാവ്യ പറയുന്നുണ്ട്. അതിന് ശേഷം തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല എന്നും കാവ്യ ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.

അഭിപ്രായങ്ങള്‍ ഇരുമ്പുലക്കകള്‍ അല്ല

അഭിപ്രായങ്ങള്‍ ഇരുമ്പുലക്കകള്‍ അല്ല

വര്‍ഷങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞതെല്ലാം ഇപ്പോഴും പിന്തുടരണം എന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല. അതിന് ശേഷം ആണ് മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരാകുന്നതും കാവ്യയെ ദിലീപ് വിവാഹം കഴിയ്ക്കുന്നതും.

വിവാദ കാലത്ത് ഇതും ചര്‍ച്ച

വിവാദ കാലത്ത് ഇതും ചര്‍ച്ച

എന്നാല്‍ ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ചയാകുന്നതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം കേസില്‍ ദിലീപ് അറസ്റ്റിലായിരിക്കുകയാണ്. കാവ്യ മാധവനെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.

English summary
Attack against actress: An old interview with Manju Warrier, Kavya Madhavan and victim spreading on social media.
Please Wait while comments are loading...