കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജാഗ്രതൈ!! സറാഹ നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നു, പാരയാകും, പണി കിട്ടുമെന്ന് കണ്ടെത്തല്‍...

  • By Anoopa
Google Oneindia Malayalam News

സാന്‍ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയയിലെ പുതിയ സെന്‍സേഷനായ സറാഹയാണ് ഇപ്പോള്‍ നെറ്റിസണ്‍സിനിടയിലെ തരംഗം. ഒരു മറക്കു പിന്നിലിരുന്ന് ആരാണെന്നോ എവിടെയാണെന്നോ വെളിപ്പെടുത്താതെ സ്വതന്ത്രമായി ആരെയും അഭിപ്രായം അറിയിക്കാം എന്ന സൗകര്യമാണ് സറാഹയെ ഇത്രയം ജനപ്രിയമാക്കുന്നത്.

എന്നാല്‍ സറാഹ നിങ്ങളുടെ ഫോണിലെ കോണ്ടാക്ടുകള്‍ ചോര്‍ത്തി അവ കമ്പനി സേര്‍വറിന് കൈമാറുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സറാഹ നിങ്ങള്‍ ആരാണെന്നു വെളിപ്പെടുത്തുമെന്നും അജ്ഞാതരായിരിക്കാന്‍ കഴിയില്ലെന്നുമുള്ള വെളിപ്പെടുത്തലുമായി മുന്‍പ് ഒരു വെബ്‌സൈറ്റ് രംഗത്തു വന്നെങ്കിലും കമ്പനി ആരോപണങ്ങള്‍ നിഷേധിക്കുകയാണുണ്ടായത്. എന്താണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്..?

വെളിപ്പെടുത്തല്‍

വെളിപ്പെടുത്തല്‍

ഐടി കമ്പനിയായ ബിഷപ്പ് ഫോക്‌സിലെ സീനിയര്‍ സെക്യൂരിറ്റി അനലിസ്റ്റായ സക്കറി ജൂലിയാന്‍ ആണ് സറാഹ ഉപയോക്താക്കളുടെ ഫോണിലെ കോണ്ടാക്ട് വിവരങ്ങള്‍ ചോര്‍ത്തി അവ കമ്പനി സേര്‍വറിന് കൈമാറുന്നുവെന്ന് കണ്ടെത്തിയത്. മോണിറ്ററിങ്ങ് സോഫ്റ്റ്‌വെയറായ BURP Suite ഉപയോഗിച്ചാണ് സക്കറി ജൂലിയാന്‍ കണ്ടെത്തല്‍ നടത്തിയത്.

ഇ-മെയിലും ഫോണും

ഇ-മെയിലും ഫോണും

നിങ്ങള്‍ സറാഹ ആപ്പില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ തന്നെ ഫോണ്‍, ഇമെയില്‍ വിവരങ്ങള്‍ ആപ്പ് ചോര്‍ത്താന്‍ തുടങ്ങുമെന്നാണ് ജൂലിയാന്‍ പറയുന്നത്. കോണ്ടാക്ട് വിവരങ്ങള്‍ പരിശോധിക്കാനാവശ്യപ്പെട്ടു കൊണ്ട് ഉപയോക്താക്കളുടെ അനുവാദം ചോദിക്കുന്നുണ്ടെങ്കിലും അവ വിവരങ്ങള്‍ ചോര്‍ത്താനുള്ള അനുമതിയാകുന്നില്ലെന്നും ജൂലിയാന്‍ പറയുന്നു.

 ഇനിയും ഫീച്ചര്‍

ഇനിയും ഫീച്ചര്‍

ഫൈന്‍ഡ് യുവര്‍ ഫ്രണ്ട്‌സ് എന്ന ഓപ്ഷനിലാണ് സറാഹയിലുള്ള സുഹൃത്തുക്കളെ എളുപ്പത്തില്‍ കണ്ടെത്താനാകുക. എന്നാല്‍ ഈ ഫീച്ചര്‍ അടുത്ത അപ്‌ഡേറ്റില്‍ മാത്രമേ ലഭിക്കുകയുള്ളൂ എന്നും ജൂലിയാന്‍ പറയുന്നു. അടുത്ത അപ്‌ഡേറ്റില്‍ ഡാറ്റ റിക്വസ്റ്റ് സറാഹ ഒഴിവാക്കുമെന്നും ജൂലിയാന്‍ ട്വീറ്റ് ചെയ്തു.

 അജ്ഞാതരായിരിക്കാന്‍ കഴിയില്ലേ..?

അജ്ഞാതരായിരിക്കാന്‍ കഴിയില്ലേ..?

അജ്ഞാതരായിരുന്ന് ആര്‍ക്കും സന്ദേശം അയക്കാം എന്നതാണ് സറാഹയുടെ ഏറ്റവും വലിയ പ്രത്യേകതയായി അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ സറാഹ പറയുന്ന ഈ പ്രത്യേകതയെ ചോദ്യം ചെയ്യുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. മറച്ചു വെയ്ക്കപ്പെടും എന്നു പറയുന്ന ഈ ഐഡന്റിറ്റി സത്യത്തില്‍ മൂടിവെക്കപ്പെടുന്നില്ല എന്ന ചില റിപ്പോര്‍ട്ടിനോട് സറാഹയുടെ ഡെവലപ്പര്‍മാര്‍ പ്രതികരിച്ചു കഴിഞ്ഞു.

സറാഹക്കെതിരെ വന്ന റിപ്പോര്‍ട്ട്

സറാഹക്കെതിരെ വന്ന റിപ്പോര്‍ട്ട്

സറാഹാഹില്‍ ഒളിച്ചിരുന്ന് സന്ദേശം കൈമാറുന്നവരെ കണ്ടെത്താനാകും എന്ന വാദവുമായി ചില ആപ്ലിക്കേഷനുകള്‍ രംഗത്തു വന്നിരുന്നു. സറാഹാ എക്സപോ.കോം അതിലൊന്നാണ്. യൂസര്‍നെയിം നല്‍കിയതിനു ശേഷം ക്ലിക്ക് ബട്ടണ്‍ അമര്‍ത്തിയാല്‍ സന്ദേശം അയച്ച അജ്ഞാതനെ കണ്ടെത്താമെന്നാണ് ഈ ആപ്ലിക്കേഷന്‍ പറഞ്ഞത്.

ഹാക്കിങ്ങ്

ഹാക്കിങ്ങ്

എന്നാല്‍ അജ്ഞാതനെ കണ്ടെത്താം എന്ന വാദവുമായി അവതരിപ്പിച്ചിരിക്കുന്ന വെബ്സൈറ്റുകളുടെ ലക്ഷ്യം ഹാക്കിങ്ങ് ആണെന്നാണ് സറാഹയുടെന്റെ ഡെവലപ്പര്‍മാര്‍ പറയുന്നത്. ഇവരെ വിശ്വസിച്ച് അപ്രകാരം ചെയ്താല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ മാല്‍വെയര്‍ ആക്രമണം ഉണ്ടാകുമെന്ന് ഇവര്‍ പറയുന്നു. അജ്ഞാത സന്ദേശം അയച്ചവരെ കണ്ടെത്താം എന്നു പറയുന്ന വെബ്സൈറ്റുകളെയോ ആപ്ലിക്കേഷനുകളെയോ വിശ്വസിക്കരുതെന്നും അവ വ്യാജമാണെന്നും സറാഹാഹ് മുന്നറിയിപ്പ് നല്‍കുന്നു.

സൗദിയില്‍..

സൗദിയില്‍..

സൗദി സ്വദേശി അലാബ്ദിന്‍ തൗഫീഖാണ് സറാഹാഹ് ആപ്പ് വികസിപ്പിച്ചത്. സൗദിയിലും ഈജിപ്തിലുമാണ് ആദ്യം ആപ്പ് അവതരിപ്പിച്ചത്. ഏകദേശം ഏകദേശം മൂന്നു കോടിയോളം ആളുകള്‍ ഇപ്പോള്‍ സറാഹാഹ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്

ഇന്ത്യയിലും വന്‍ സ്വീകാര്യത

ഇന്ത്യയിലും വന്‍ സ്വീകാര്യത

മാസങ്ങള്‍ക്കു മുന്‍പ് അവതരിച്ച സറാഹാഹ് ആപ്പ് ഇന്ത്യയിലെത്തിയത് അല്‍പം താമസിച്ചാണെങ്കിലും വന്‍ സ്വീകാര്യതയാണ് രാജ്യത്ത് ആപ്പിന് ലഭിക്കുന്നത്. ഇതിനോടകം ആപ്പ് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. പലരും വ്യാപകമായ തോതില്‍ സറാഹാഹിലെ സന്ദേശങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

English summary
Beware! Sarahah is secretly uploading your contacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X