ബിഗ് ബോസിലേക്ക് പോയത് എന്തിന്? ഒടുവിൽ വെളിപ്പെടുത്തി റോബിൻ രാധാകൃഷ്ണൻ, 'രണ്ടാഴ്ച തികയ്ക്കില്ലെന്ന് പറഞ്ഞു'
കൊച്ചി: തന്റെ ബിഗ് ബോസ് യാത്രയെ കുറിച്ച് മനസ് തുറക്കുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് തന്നെ തേടിയല്ല, താൻ ബിഗ് ബോസിനെ തേടി അങ്ങോട്ട് പോകുകയായിരുന്നുവെന്ന് പറയുകയാണ് റോബിൻ.നടി അനു ജോസഫുമായി നടത്തിയ. അഭിമുഖത്തിലാണ് റോബിൻ മനസ് തുറന്നത്. ഷോയിലേക്ക് എൻട്രി ലഭിച്ചത് മുതലുള്ള കാര്യങ്ങൾ അഭിമുഖത്തിൽ റോബിൻ വിശദീകരിക്കുന്നുണ്ട്. റോബിന്റെ വാക്കുകളിലേക്ക്

'ചിലർക്ക് എന്നെ ഒരു കാര്യവും ഇല്ലാതെ ഇഷ്ടമില്ലായിരിക്കാം. അവർക്ക് ഞാൻ എന്ത് നല്ലത് ചെയ്താലും ഇഷ്ടം കാണില്ല. സോഷ്യൽ മീഡിയയിൽ പി ആർ വർക്ക് ചെയ്യുന്ന കുറെ പേർ ഉണ്ട്. ഇവർ നെഗറ്റീവ് കമന്റ് ഇട്ട് കൊണ്ടേയിരിക്കും. വ്യാജ ഐഡികൾ കണ്ടെത്തുന്നതിനും മറ്റുള്ളവരെ ഡീഗ്രേഡ് ചെയ്യുന്ന ആളുകൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കാനുള്ള സംവിധാനങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാകണം.

ബിഗ് ബോസ് കഴിഞ്ഞ് അഞ്ച് മാസം കഴിഞ്ഞിട്ടും ലൈവ് ആയി നിൽക്കാൻ കഴിയുന്നുണ്ട്. ആൾക്കാർ ഓർക്കുന്നുണ്ട്. അതിന്റെ പ്രധാന കാരണക്കാർ ഈ ഡീഗ്രേഡേഴ്സ് തന്നെയാണ്. അവർ മോശമായി ഇടുമ്പോൾ അത് സംബന്ധിച്ച ചർച്ച വരും.ഒരാള് വരണമെന്ന് ഉണ്ടെങ്കിൽ പോസിറ്റീവും നെഗറ്റീവും വേണം. എന്നെ ആർക്കും സ്വാധീനിക്കാൻ പറ്റില്ല.

ബിഗ് ബോസിന് ശേഷമായിരിക്കും ആളുകൾക്ക് എന്നെ അറിയാൻ തുടങ്ങിയത്. ഞാൻ ഒരു സാധാരണക്കാരനാണ്. എനിക്കും ആഗ്രഹമുണ്ട് എവിടെയെങ്കിലുമൊക്കെ എത്തണമെന്ന്. ആളുകളുടെ സ്നേഹം കാണുമ്പോ സന്തോഷം തോന്നും. ബിഗ് ബോസ് ഓഡിഷനിൽ ചോദിച്ചു എന്തിനാണ് ബിഗ് ബോസിലേക്ക് വരുന്നതെന്ന്, ഡോക്ടർമാർ സാധരണ ഇത്തരം മത്സരങ്ങളിൽ പങ്കെടുക്കാറില്ലല്ലോയെന്നായിരുന്നു അവർ ചോദിച്ചത്. എന്റെ മറുപടി എനിക്ക് പ്രശസ്തി വേണമെന്നായിരുന്നു.

പ്രശസ്തി കിട്ടി കഴിഞ്ഞാൽ കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും താൻ പറഞ്ഞിരുന്നു. അവർ തന്നെ പറഞ്ഞിരുന്നു ഞാൻ രണ്ടാഴ്ചയിൽ കൂടുതൽ അവിടെ നിൽക്കില്ലെന്ന് . ഞാൻ അങ്ങോട്ട് തേടി പോയതാ.ഞാൻ ജെനുവിൻ ആയിട്ടാണ് ഷോയിൽ നിന്നത്.എന്റെ പോസിറ്റീവും നെഗറ്റീവുമെല്ലാം ഞാൻ ഓഡിഷനിൽ പറഞ്ഞിരുന്നു. അപ്പോൾ അവർക്ക് തോന്നിക്കാണും എന്നെ കൊണ്ട് എന്തെങ്കിലും ചെയ്യാൻ സാധിക്കുമെന്ന്.
ദൈവം സഹായിച്ച് 70 ദിവസം അവിടെ നിൽക്കാൻ സാധിച്ചു.

ബിഗ് ബോസിലേക്ക് എൻട്രി കിട്ടിയപ്പോൾ പുറത്ത് പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും പറ്റുമായിരുന്നു. മാതാപിതാക്കളോടും സഹോദരിയോടും അടുത്ത സുഹൃത്തിനോടും മാത്രമാണ് പറഞ്ഞത്. കാരണം പ്രെഡിക്ഷൻ ലിസ്റ്റിൽ ഒക്കെ ഉണ്ടെന്ന് പുറത്ത് വന്നാൽ ചിലപ്പോൾ എൻട്രി തള്ളിപ്പോകുമായിരുന്നു.
വളരെ ടാലന്റ് ഉള്ളവരായിരുന്നു ഷോയിൽ പങ്കെടുക്കാനെത്തിയത്. അവരുടെ കൂടെ പങ്കെടുക്കാൻ സാധിച്ചത് വലിയ സന്തോഷമാണ്.

ഷോയിൽ നിന്ന് ഔട്ടായി പുറത്ത് വരുമ്പോൾ ഒരു പത്ത് പേരെങ്കിലും തന്നെ കാണാൻ വരുമായിരിക്കുമെന്നൊക്കെ അവിടേക്ക് പോകുമ്പോൾ ചിന്തിച്ചിരുന്നു. പക്ഷേ പുറത്ത് വന്നപ്പോൾ ഹോട്ടലിൽ വെച്ച് ആളുകൾ അടുത്തേക്ക് വരികയും ഫോട്ടോ ചോദിക്കുകയുമൊക്കെ ചെയ്തു. എയർപോർട്ടിൽ എത്തിയപ്പോഴാണ് മനസിലായത് ഫാമിലി ഓഡിയൻസിനെ തന്നെ ഇഷ്ടമായിട്ടുണ്ടെന്ന്. പലരും അവരുടെ കുടുംബത്തെ ഫോണിൽ വിളിച്ച് തനിക്ക് കാണിച്ച് തരികയായിരുന്നു. രണ്ട് വയസ് പോലും തികയാത്ത കുട്ടികളെ പോലും എന്നെ വിളിച്ച് കാണിച്ച് കൊടുക്കുകയായിരുന്നു.

എയർപോർട്ടിൽ ഫ്ലെറ്റ് ഇറങ്ങിയപ്പോഴാണ് ജനങ്ങളുടെ പിന്തുണ മനസിലായത്. അവിടുത്ത ഉദ്യോഗസ്ഥർ അടക്കം വന്ന് സംസാരിച്ചു, കൈപിടിച്ചു, ഇത് കണ്ടപ്പോൾ ശരിക്കും അത്ഭുതപ്പെട്ടു. പുറത്ത് വന്നപ്പോൾ എല്ലാവരും ഉച്ചത്തിൽ റോബിൻ എന്ന് വിളിക്കുകയായിരുന്നു. ശരിക്കും അത്ഭുതമായിരുന്നു അത്', റോബിൻ പറഞ്ഞു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications