റോബിനെതിരെ വീണ്ടും വെടിപൊട്ടിച്ച് അഖിൽ; 'റോബിൻ ഫിലിം ചേംബറിൽ പോയി, വലിയ ഫാൻസുണ്ട് ചാൻസ് വേണമെന്ന്''

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണനെതിരെ സംവിധായകൻ അഖിൽ മാരാർ നടത്തിയ ആരോപണം വലിയ ചർച്ചകൾക്കായിരുന്നു വഴിവെച്ചത്. മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും യുട്യൂബ് വ്ലോഗർ സായി കൃഷ്ണയും തമ്മിലുള്ള വിവാദത്തിൽ ജനം ടിവി ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു അഖിൽ റോബിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചത്. കോഴിക്കോട് വെച്ച് നടന്ന പരിപാടിയിൽ ഉണ്ണി മുകുന്ദനെ കൂവിക്കാൻ 20,000 രൂപ കൊടുത്ത് റോബിൻ ആളെ വെച്ചുവെന്നായിരുന്നു ആരോപണം. ഇപ്പോഴിതാ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കുകയാണ് സംവിധായകൻ. റോബിനെതിരെ തന്റെ കൈയ്യിൽ തെളിവുകൾ ഉണ്ടെന്നും അഖിൽ അവകാശപ്പെട്ടു.

റോബിൻ രാധാകൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴച്ചതല്ല
അഖിലിന്റെ വാക്കുകളിലേക്ക്-റോബിൻ രാധാകൃഷ്ണനെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതല്ല. ഉണ്ണി മുകുന്ദനെതിരെ സിനിമയ്ക്ക് അകത്തും പുറത്തും ചില അജണ്ടകൾ നടക്കുന്നുവെന്ന് ജനം ടിവിയുടെ അവതാരകനായ അനിൽ നമ്പാർ പറഞ്ഞ സമയത്താണ് റോബിന്റെ കാര്യം പറഞ്ഞത്. കോഴിക്കോട് ഈ പ്രശ്നം നടന്ന് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ എന്നെ ഇക്കാര്യം ചിലർ വിളിച്ച് പറഞ്ഞിരുന്നു. ഉണ്ണിയേട്ടനോട് പറയണം ഉണ്ണിയേട്ടനെ കൂവിക്കാൻ ഇങ്ങനെ ഒരു ശ്രമം നടന്നിരുന്നുവെന്നത്.

സീക്രട്ട് ഏജന്റ് സായിയും റോബിനും
ഗോകുലം ഗോപാലന്റെ മുന്നിൽ ഉണ്ണി മുകുന്ദനെക്കാൾ വലിയാൾ താനാണെന്ന് വരുത്തി തീർക്കാൻ റോബിൻ കാണിച്ച മോശം സമീപനം ആയിരുന്നു ഇത്. സീക്രട്ട് ഏജന്റ് എന്ന് പറയുന്ന സായിയും റോബിനും മുൻപ് വലിയ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോൾ നല്ല അടുപ്പത്തിലാണ്. അതുകൊണ്ട് കൂടിയായിരിക്കും സായി ഈ വിഷയത്തിൽ പ്രതികരിച്ചതെന്നാണ് ഞാൻ പറയാൻ ഉദ്ദേശിച്ചത്. റോബിനെതിരായി തന്റെ കൈയ്യിൽ തെളിവുണ്ട്.

സംരക്ഷണം എന്റെ ബാധ്യത
എന്നോട് പറഞ്ഞവരുടെ സംരക്ഷണം എന്റെ ബാധ്യത ആയത് കൊണ്ടാണ് അവരുടെ പേരും കാര്യങ്ങളും പറയാതിരുന്നത്. ഇത് പറഞ്ഞതോടെ ഇൻസ്റ്റഗ്രാമിലടക്കം എന്നെ വിളിച്ച തെറികൾക്ക് യാതൊരു കൈയ്യും കണക്കുമില്ല. കൂടെ നിൽക്കുന്നവരുടെ സംരക്ഷണം എന്റെ ഉത്തരവാദിത്തമാണ്. അങ്ങനെ നിൽക്കുന്നതാണ്, അങ്ങനെയൊരു സ്വഭാവം എനിക്ക് ഉണ്ടായിപ്പോയി. ഇനി താൻ പറഞ്ഞത് കളവാണെങ്കിൽ റോബിൻ കേസ് കൊടുക്കട്ടെ.

റോബിന് കേസ് കൊടുക്കാൻ സാധിക്കില്ല
പക്ഷേ റോബിന് കേസ് കൊടുക്കാൻ സാധിക്കില്ല. ഉണ്ണിയാണ് സത്യത്തിൽ കേസ് കൊടുക്കേണ്ടത്. ഉണ്ണിയുടെ പരിപാടിയാണ് അലങ്കോലമാക്കിയത്. റോബിൻ ഓൺലൈൻ ചാനലുകാരെ ഉപയോഗിച്ച് ആ ഉണ്ണി മുകുന്ദന്റെ പടത്തിലെ വില്ലനാണ് താനെന്ന് വരുത്തി തീർക്കാർ ശ്രമം നടത്തി. ഒടുവിൽ അതല്ലെന്ന് ഉണ്ണിക്ക് തനിക്ക് മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിക്കേണ്ടി വന്നു.

ഏറ്റവും വലിയ സെലിബ്രിറ്റിയാണ്
ഫിലിം ചേംബറിൽ വന്നിട്ട് കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റിയാണ് താനെന്നും ഫാൻസ് കൂടുതൽ തനിക്കാണെന്നും പറഞ്ഞ് റോബിൻ പോയിരുന്നു. നിങ്ങൾ അറിയാവുന്ന നിർമ്മാതാക്കളെ വെച്ച് എനിക്കൊരു പടം സെറ്റ് ചെയ്ത് താ എന്നതായിരുന്നു ആവശ്യം. ഫിലിം ചേംബറിന്റെ ആളുകൾ തന്നെയാണ് എന്നോട് ഇത് പറഞ്ഞത്. റോബിൻ മൂന്ന് മണിക്ക് എണീറ്റ് തനിക്കെതിരെ റിയാക്ഷൻ വീഡിയോ ഇട്ടപ്പോഴാണ് തനിക്ക് തോന്നിയത് കക്ഷിക്ക് മാനസികമായി എന്തോ പ്രശ്നമില്ലേയെന്ന്.

അലറി വിളിച്ച് കൂവുന്ന സെലിബ്രിറ്റിയെ
സാമാന്യ മനുഷ്യന്റേത് പോലെയല്ല അദ്ദേഹത്തിന്റെ പെരുമാറ്റം. ഒരു പൊതുവേദിയിൽ വന്ന് അലറി വിളിച്ച് കൂവുന്ന സെലിബ്രിറ്റിയെ നമ്മളാരും കണ്ടിട്ടില്ല. അവനവന്റെ കഴിവ് കൊണ്ട് ശ്രദ്ധിക്കപ്പെടാനാണ് ആളുകൾ ശ്രനിക്കേണ്ടത്. സന്തോഷ് വർക്കിയെ പോലൊക്കെ പ്രതികരിച്ച് വൈറലായി എന്ത് പ്രയോജനം ഉണ്ടെന്നാണ് എനിക്ക് ചോദിക്കാനുള്ളത്.












Click it and Unblock the Notifications