Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആ ചിത്രം കണ്ട് പോണ്‍ താരമെന്ന് വിളിച്ചു, അച്ഛന്‍ പോലും ആ രീതിയില്‍ കണ്ടു'; വെളിപ്പെടുത്തി ഉര്‍ഫി

ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഉര്‍ഫി ജാവേദ്. തന്റെ വസ്ത്രധാരണ രീതി കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം നേരിട്ട താരം കൂടിയാണ് ഉര്‍ഫി. ഒരു യാഥാസ്ഥിതിക മുസ്ലീം കുടുംബത്തില്‍ ജനിച്ച ഉര്‍ഫി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിട്ടെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. താന്‍ ഒരിക്കലും ഒരു മുസ്ലീമിനെ വിവാഹം കഴിക്കില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ വീണ്ടും ചില തുറന്നുപറച്ചിലകുളുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി.

തന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ലെന്നാണ് ഉര്‍ഫി പറയുന്നത്. 17ാം വയസില്‍ വീട്ടില്‍ നിന്നിറങ്ങേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും ഉര്‍ഫി പറയുന്നു. 15ാം വയസിലായിരുന്നു എല്ലാത്തിന്റെയും തുടക്കമെന്ന് ഉര്‍ഫി പറയുന്നു. ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചത്രം ഒരാള്‍ ഡൗണ്‍ലോഡ് ചെയ്ത അശ്ലീല സൈറ്റിലിട്ടെന്ന് ഉര്‍ഫി ഒരു അഭിമുഖത്തില്‍ പറഞ്ഞു. എല്ലാവരും ഇക്കാര്യം അറിഞ്ഞതോടെ തന്നെ കുറ്റപ്പെടുത്തിയെന്നും ഉര്‍ഫ് വ്യക്തമാക്കുന്നു.

Uorfi Javed

ഇത് കണ്ട് പലരും തന്നെ പോണ്‍താരമെന്ന് വിളിക്കാന്‍ തുടങ്ങി, അച്ഛന്‍ പോലും ആ രീതിയില്‍ കാണാന്‍ ആരംഭിച്ചെന്നും താരം പറയുന്നു. തന്നെ വീട്ടില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും ഇതും പറഞ്ഞ് ഒരുപാട് തല്ലുകൊള്ളേണ്ടി വന്നെന്നും താരം പറയുന്നു. എല്ലാം സഹിച്ച് രണ്ട് വര്‍ഷമാണ് വീട്ടില്‍ കഴിയേണ്ടി വന്നത്. തുടര്‍ന്ന് 17ാം വയസില്‍ വീടുവിട്ടെന്നും താരം പറഞ്ഞു.

സഹോദരിാര്‍ക്കൊപ്പമാണ് വീട് വിടേണ്ടി വന്നത്. അന്ന് വേര ലക്‌നൗവിലേക്കാണ് പോയത്. കുട്ടികള്‍ക്ക് ട്യൂഷന്‍ എടുത്താണ് ജീവിതം മുന്നോട്ടുനീക്കിയത്. പിന്നീട് നേരെ ദില്ലിയിലേക്ക് പോയി. ഒരു കോള്‍ സെന്ററില്‍ ജോലി ലഭിച്ചെങ്കിലും അത് തുടര്‍ന്നു കൊണ്ടു പോകാന്‍ സാധിച്ചില്ല. ഇവിടെ നിന്ന് പിന്നീട് മുംബൈയിലേക്ക് പോയെന്നും ഒരു ഓഡിഷനില്‍ പങ്കെടുത്ത് ടെലിവിഷന്‍ രംഗത്ത് കാലെടുത്തുവച്ചെന്നും ഉര്‍ഫ് ഓര്‍ക്കുന്നു.

നേരത്തെയും താന്‍ നേരിട്ട പല പ്രശ്‌നങ്ങളെ കുറിച്ചും ഉര്‍ഫി വെളിപ്പെടുത്തിയിരുന്നു. ഒരു മുസ്ലീം യുവാവിനെ വിവാഹം കഴിക്കില്ലെന്ന് ഉര്‍ഫി പറഞ്ഞിരുന്നു. അതിന്റെ കാരണവും താരം വെളിപ്പെടുത്തിയിരുന്നു. ഞാന്‍ ഇസ്ലാമില്‍ വിശ്വസിക്കുന്നില്ല, ഒരു മതത്തിലും വിശ്വസിക്കുന്നില്ല. അതുകൊണ്ട് തന്നെ താന്‍ ആരെ പ്രണയിക്കുന്നുവെന്നത് പ്രസക്തിയുള്ള കാര്യമല്ലെന്നാണ് താരം പറഞ്ഞത്.

നമുക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാന്‍ നമ്മുക്ക് സാധിക്കണം, മതം ഒരിക്കലും അടിച്ചേല്‍പ്പിക്കരുതെന്നും ഉര്‍ഫി പറഞ്ഞിരുന്നു. ഏത് മതമാണ് പിന്തുടരേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം. അത് താന്‍ തന്റെ വീട്ടില്‍ നിന്നും പഠിച്ചതാണ്.

എന്റെ അച്ഛന്‍ വളരെ യാഥാസ്ഥിതികനായിരുന്നു. എനിക്ക് 17 വയസ്സുള്ളപ്പോള്‍ അദ്ദേഹം അമ്മയേയും ഞങ്ങള്‍ മക്കളേയും ഉപേക്ഷിച്ച് പോയി. വിശ്വാസം ഒരിക്കലും നിര്‍ബന്ധിച്ച് ഉണ്ടാക്കേണ്ടതല്ല. നിങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും മേല്‍ നിങ്ങളുടെ മതം അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. മതവും വിശ്വാസവുമെല്ലാം ഹൃദയത്തില്‍ നിന്നാണ് വരേണ്ടതെന്നും ഉര്‍ഫി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+