ബിഗ് ബോസ് താരം, മുൻ ഐടി വകുപ്പ് ഉദ്യോഗസ്ഥ; നടത്തിയത് 263 കോടിയുടെ തട്ടിപ്പ്, ഒടുവിൽ അറസ്റ്റിൽ
സുകേഷ് ചന്ദ്രൻ ഉൾപ്പെട്ട വൻ സംഘത്തിന്റെ ഭാഗമാണ് കൃതി വർമയെന്നാണ് ഇഡി ആരോപിക്കുന്നത്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ബിഗ് ബോസ് താരവും നടിയുമായ കൃതി വർമ്മ അറസ്റ്റിൽ. കാമുകൻ സുകേഷ് ചന്ദ്രശേഖറിനും നടി ജാക്വലിൻ ഫെർണാണ്ടസിനും പിന്നാലെയാണ് കൃതിയുടെ അറസ്റ്റ്. റോഡീസ്, ബിഗ് ബോസ് സീസൺ 12 എന്നിവയിൽ പ്രത്യക്ഷപ്പെട്ട കൃതി വർമ നികുതി റീഫണ്ട് നൽകുന്നതിന്റെ പേരിൽ ആദായനികുതി വകുപ്പിനെ വഞ്ചിച്ചതായും സമാന കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രധാന പ്രതികളുമായി ബന്ധമുണ്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്.
ഇഡി ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, 263 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ കേസാണ് കേസിലെ പ്രധാന പ്രതികളിലൊരാളായ ഭൂഷൺ പാട്ടീലിന് വർമയുമായി ബന്ധപ്പെട്ടുള്ളത്.

ഐടി വകുപ്പിലെ സീനിയർ ടാക്സ് അസിസ്റ്റന്റായ
നേരത്തെ, ഐടി വകുപ്പിലെ സീനിയർ ടാക്സ് അസിസ്റ്റന്റായ താനാജി മണ്ഡല് അധികാരി, പാട്ടീൽ എന്നിവർക്കെതിരെ നികുതി റീഫണ്ടുകളിൽ തിരിമറി കാട്ടിയതിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കേസെടുത്തിരുന്നു. ഇതിനെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസിന്റെ അന്വേഷണം ഇഡി ഏറ്റെടുക്കുകയായിരുന്നു.

തട്ടിപ്പിൽ നിന്നുള്ള പണം പിന്നീട് പാട്ടീലിന്റെയും
2007-08, 2008-09 മൂല്യനിർണ്ണയ വർഷങ്ങളിലെ റീഫണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. മുൻ അദായനികുതി വകുപ്പ് ഉദ്യോഗസ്ഥ കൂടിയായ കൃതി മേലുദ്യോഗസ്ഥരുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് കൃതി 264 കോടി രൂപ തട്ടിയെന്നാണ് ആരോപണം. ഈ തട്ടിപ്പിൽ നിന്നുള്ള പണം പിന്നീട് പാട്ടീലിന്റെയും ഷെൽ കമ്പനികളുൾപ്പെടെ നിരവധി പേരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. കള്ളപ്പണം ഭൂഷൺ പാട്ടീലിന്റെ അക്കൗണ്ടിലേക്ക് അയച്ചുവെന്നും അതിന്റെ ഒരു ഭാഗം വസ്തുവകകൾ വാങ്ങാൻ ഉപയോഗിച്ചതായും ഇഡി എഫ് ഐ ആറിൽ വ്യക്തമാക്കുന്നു.

പാട്ടീലിന്റെയും വർമയുടെയും കൈവശമുള്ള ഭൂമി,
പാട്ടീലിന്റെയും വർമയുടെയും കൈവശമുള്ള ഭൂമി, ഫ്‌ളാറ്റുകൾ, ആഡംബര കാറുകൾ തുടങ്ങി 32 സ്ഥാവര ജംഗമ സ്വത്തുക്കൾ ഈ കേസിൽ ഇഡി അറ്റാച്ച്‌മെന്റ് നടത്തിയിരുന്നു. 2021-ൽ തന്റെ ഗുരുഗ്രാം പ്രോപ്പർട്ടികളിലൊന്ന് വിറ്റതായി വർമ്മ വ്യക്തമാക്കിയിട്ടുണ്ട്, ഇതിന്റെ വിറ്റുവരവ് കൃതിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് മാറ്റിയത്.
Grapes Benefits; മുന്തിരി ഒരു അത്ഭുത മരുന്ന്; ഓരമ്മശക്തിക്ക് മാത്രമല്ല, കാഴ്ച്ചയ്ക്കും അത്യുത്തമം

ലോണാവാല, ഖണ്ടാല, കർജാത്ത്, പൂനെ, ഉഡുപ്പി
ഈ തുക പിന്നീട് ലോണാവാല, ഖണ്ടാല, കർജാത്ത്, പൂനെ, ഉഡുപ്പി, പൻവേൽ, മുംബൈ എന്നിവിടങ്ങളിൽ ഭൂമിയും ഫ്ലാറ്റുകളും വാങ്ങാൻ ഉപയോഗിച്ചു. ബിഎംഡബ്ല്യു എക്‌സ്7, മെഴ്‌സിഡസ് ജിഎൽഎസ്400ഡി, ഓഡി ക്യൂ7 എന്നീ മൂന്ന് ആഡംബര കാറുകളും പ്രതികളുടെയും മറ്റുള്ളവരുടെയും പേരിൽ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം പിന്നീട് ഇഡി കൃത്യമായി കണ്ടെത്തി. പണം വേറെ ഏതെങ്കിലും രീതിയിലും ചിലവഴിച്ചിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുകയാണ്.

ഐ-ടി ടിഡിഎസ് റീഫണ്ട് റാക്കറ്റിൽ
അതേസമയം, ഐ-ടി ടിഡിഎസ് റീഫണ്ട് റാക്കറ്റിൽ നിന്നുള്ള വരുമാനം തന്റെ അക്കൗണ്ടിലേക്ക് വഴിതിരിച്ചുവിട്ടുവെന്ന ഇഡി യുടെ ആരോപണം നടി കൃതി വർമ നിഷേധിച്ചു. കേസിലെ പ്രധാന പ്രതികളിലൊരാളായ ഭൂഷൺ പാട്ടീലുമായി ബന്ധം സ്ഥാപിക്കുന്നതിന് മുമ്പ് ഒരു നൃത്ത പരിപാടിയുടെ പണമായി ഒരു കോടിയോളം രൂപ തന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായും അവർ പറയുന്നു. അതോടൊപ്പം തന്നെ കൃതി കേസിലെ ഇരയാണെന്നും "ഉത്തരവാദിത്തമുള്ള പൗരൻ" എന്ന നിലയിൽ, പ്രതികൾക്കെതിരെ പ്രസക്തമായ വിവരങ്ങൾ നൽകിക്കൊണ്ട് വർമ്മ ഏജൻസികളെ സഹായിക്കുകയായിരുന്നുവെന്നും കൃതിയുമായി അടുപ്പമുള്ള മറ്റൊരു വ്യക്തി വ്യക്തമാക്കുന്നു

പൻവേലിൽ നടന്ന ഒരു നൃത്ത പരിപാടിക്കിടെ
2020 അവസാനം പൻവേലിൽ നടന്ന ഒരു നൃത്ത പരിപാടിക്കിടെ പാട്ടീലിനെ കണ്ടതിന് ശേഷമാണ് താൻ പാട്ടീലുമായി ബന്ധം സ്ഥാപിച്ചത്. തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞ് ആറ് മാസത്തിനുള്ളിൽ താൻ വേർപിരിഞ്ഞതായി അവർ അവകാശപ്പെടുന്നു. എന്നാൽ 2019 നവംബർ മുതൽ 2020 നവംബർ വരെ, 264 കോടി രൂപയുടെ 12 വഞ്ചനാപരമായ ടിഡിഎസ് റീഫണ്ടുകൾ നടത്തിയെന്നാണ് ഇഡി ആരോപണം.

എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം
എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്യുകയും കഴിഞ്ഞ മാസം മഹാരാഷ്ട്രയിലും കർണാടകയിലുമായി 70 കോടിയുടെ 32 സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.നേരത്തെ, കേസിൽ 96 കോടി രൂപ അടങ്ങുന്ന വിവിധ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചിരുന്നു. കേസിൽ ഇതുവരെ ഇഡി 166 കോടി രൂപയുടെ ആസ്തികളും ബാങ്ക് ബാലൻസും കണ്ടുകെട്ടി/ മരവിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications