'എന്റെ ശരീരമാണ്, അതുകൊണ്ട് തന്നെ അത് എന്റെ തീരുമാനം ആണ്'; മനസ്സുതുറന്ന് ലെച്ചു
ബിഗ്‌ബോസ് മലയാളം സീസൺ ഒരു മാസം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ സീസണുകളുടെ ആവേശമില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ചില മാറ്റങ്ങളൊക്കെ കണ്ടുവരുന്നുണ്ട്. വൈൽഡ് കാർഡ് എൻട്രികളെ ഇറക്കി മത്സരം ആവേശത്തിലാക്കാനുള്ള ശ്രമം നടന്നുവെങ്കിലും അങ്ങോട്ട് വിജയിച്ചിലെത്തിയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആദ്യം ഹനാൻ വന്നു, ആരോഗ്യപ്രശ്‌നങ്ങൾ മൂലം ഹനാൻ പോയി, പിന്നീട് ഒമർ ലുലു വന്നു, ഇന്നലെ ഒമർ ലുലു ബിഗ് ബോസിനകത്ത് നിന്ന് പുറത്തുപോയി..
ഇനി അനു ആണ് വൈൽഡ് കാർഡായി എത്തിയ ആൾ...എന്തായാലും മത്സരം ആവേശത്തിലെത്തിക്കാൻ പല വഴികളും നോക്കുന്നുണ്ട്... ഒരുപക്ഷേ ബിഗ്‌ബോസ് പ്രേക്ഷകർക്ക് ഏറ്റവും വിഷമം തോന്നിയ പുറത്താകൽ ലെച്ചുവിന്റേതായിരിക്കും, കളിയിൽ അത്ര മികവൊന്നും കാട്ടിയില്ലെന്ന് പ്രേക്ഷകർ തന്നെ പറയുന്നുണ്ട്, എന്നാൽ ലെച്ചുവിന്റെ അനുഭവങ്ങളും ചിരിയും ലെച്ചുവിനെ പ്രയിങ്കരി ആക്കിയിരുന്നു... ലെച്ചു തന്റെ ജീവിതാനുഭവം വെളിപ്പെടുത്തിയപ്പോൾ അത് കേട്ടവർ പോലും ഞെട്ടിപ്പോയിരുന്നു. ഇപ്പോൾ ബിഗ്‌ബോസിന് പുറത്തുവന്ന ശേഷം തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കുകയാണ് ലെച്ചു.

മൂവി മാൻ ബ്രോഡ്കാസ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ലെച്ചു തന്റെ അഭിപ്രയാം പറഞ്ഞിരിക്കുന്നത്. താൻ ഒരു സർവൈവർ ആണെന്നാണ് ലെച്ചു പറഞ്ഞത്. താൻ ഒരു സർവൈവറാണെന്നും ജീവിതത്തിന് ഫുൾ സ്റ്റോപ്പ് ഇടാൻ താൻ തയ്യാറായിരുന്നില്ലെന്നും ലച്ചു പറഞ്ഞു. ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകുമെന്നാണ് താൻ തീരുമാനിച്ചതെന്നും, എന്തൊക്കെ ഉണ്ടായാലും മുന്നോട്ട് പോകണം പിൻവാങ്ങരുതെന്നാണ് ആലോചിച്ചിരുന്നതെന്നും ലെച്ചു പറഞ്ഞു. ബിഗ്ബോസിൽ നിന്ന് പുറത്തുവരാനുണ്ടായ കാരണത്തെക്കുറിച്ചും അവർ പറഞ്ഞു. ബിഗ്ബോസിൽ നിന്നിടത്തോളം സമയം താൻ എൻജോയ് ചെയ്തിട്ടുണ്ടെന്നും ആരോഗ്യപ്രശ്‌നങ്ങൾ അലട്ടിയപ്പോഴാണ് ഷോയിൽ നിന്ന് പിൻ മാറാൻ തീരുമാനിച്ചതെന്നും ലെച്ചു പറഞ്ഞു.
അതുപോലെ തന്നെ വസ്ത്രങ്ങളെക്കുറിച്ചും ലെച്ചു പറഞ്ഞു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ബിക്കിനിയുമൊക്കെ ധരിക്കുന്നത് വ്യക്തിപരമായ സ്വാതതന്ത്ര്യമാണെന്നും അതൊന്നും അത്ര വലിയ കാര്യമല്ലെന്നും ലെച്ചു പറഞ്ഞു. ലെച്ചുവിന്റെ വേഷത്തിനെതിരെ പല ഭാഗങ്ങളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. നാട്ടിൽ മാത്രമാണ് ഇതൊക്കെ വലിയ പ്രശ്നം ആയിട്ടുള്ളതെന്നാണ് ലെച്ചു പറയുന്നത്. ബോളിവുഡിലൊക്കെ ദീപികയെ പോലുള്ളവർ ബിക്കിന് ധരിച്ചാൽ ആർക്കും പ്രശ്നമില്ലല്ലോ എന്നാണ് ലെച്ചു ചോദിച്ചത്. അവരൊക്കെ ഇട്ടാൽ ഓഹോ എന്നും ഞാനൊക്കെ ഇട്ടാൽ ആഹാ എന്നാണെന്നും ലെച്ചു പറഞ്ഞു. അത് ഡബിൾ സ്റ്റാൻഡ് അല്ലെയന്നും
അവർ ചോദിച്ചു.
ആഫ്രിക്കയിലൊക്കെ ഭയങ്കര ഫ്രീ ആണെന്നാണ് ലെച്ചു പറഞ്ഞത്. ഷോട്ട്‌സ് ഇട്ടാലോ ക്രോപ് ടോപ്‌സ് ഇട്ടാലോ അതൊന്നും ശ്രദ്ധിച്ചു നടക്കുകയല്ല ആളുകളുടെ ജോലി എന്നും ലെച്ചു പറഞ്ഞു. ഇവിടെ നാട്ടിൽ ഇത്രയും റെസ്ട്രിക്ഷൻസ് ഉള്ളതുകൊണ്ടാണ് ഇതൊക്കെ എന്നും ലെച്ചുപറയുന്നു. പക്ഷേ താൻ തനിക്ക് ചെയ്യാനുള്ളത് ചെയ്യുമെന്നും ലെച്ചു പറയുന്നു. എന്റെ ബോഡി വളരെ കോൺഫിഡൻസോടെ കൊണ്ടുനടക്കുന്ന ഒരു വ്യക്തി ആണ് ഞാൻ . എന്റെ ശരീരമാണ്. അതു കൊണ്ട് തന്നെ അത് എന്റെ തീരുമാനം ആണ് എന്നാണ് വസ്ത്രം ധാരണത്തിനെതിരെ ഉയർന്നുവന്ന വിമർശനങ്ങളോട് അവർ പ്രതികരിച്ചത്.
ഈ പ്ലാറ്റ്‌ഫോമിൽ വെച്ച് താനിത് പറഞ്ഞപ്പോൾ തന്നെ പോലെ ഇത്രയും കാലം മിണ്ടാതിരുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ടാകാം എന്നും
ഡൊമസ്റ്റിക് വയലൻസും മാരിറ്റൽ റേപ്പും സഹിച്ച് ജീവിക്കുന്ന ഒരുപാട് പേരുണ്ടാകാമെന്നും ലെച്ചു പറഞ്ഞു. ഇതൊന്നും തുറന്നുപറയാൻ മടിക്കരുത് എന്ന ഒരു സന്ദേശം തന്നിലൂടെ നൽകണം എന്ന് ആഗ്രഹിച്ചിരുന്നെന്നും നമ്മുടെ തെറ്റ് കാരണമല്ല ഇതൊന്നും സംഭവിച്ചത്, അതുകൊണ്ട് തന്നെയാണ് താൻ പറഞ്ഞതെന്നും ലെച്ചു പറഞ്ഞു.












Click it and Unblock the Notifications