'അങ്ങനെ ഒരാള്‍ വന്നാല്‍ ഞാന്‍ വിവാഹത്തിന് തയ്യാർ': പിന്നീട് നല്ലൊരു പ്രണയം വന്നില്ല; മണിക്കുട്ടന്‍
വളരെയേറെ പ്രയാസങ്ങള്‍ നിറഞ്ഞ സാഹചര്യത്തില്‍ നിന്നും വളർന്ന് വന്ന് മലയാളി പ്രേക്ഷകർക്കിടയില്‍ തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് മണിക്കുട്ടിന്‍. സീരിയലില്‍ തുടങ്ങിയ അദ്ദേഹം നാല്‍പ്പതിലേറെ സിനിമകളില്‍ നായകനായും ഉപനായകനായും വില്ലനായുമൊക്കെ അഭിനയിച്ചു. ബിഗ് ബോസ് സീസണ്‍ 3 മണിക്കുട്ടന് വലിയൊരു ആരാധക നിരയേയും നേടികൊടുത്തു.
സഹതാരങ്ങളില്‍ നിന്നുള്ള ശക്തമായ മത്സരങ്ങളെ അതിജീവിച്ച അദ്ദേഹം സീസണിലെ ടൈറ്റില്‍ വിന്നറുമായി. ഇപ്പോഴിതാ പ്രൊഫഷണില്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്ന് പറയുകയാണ് ഇന്ത്യാഗ്ലിറ്റ്സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം. മണിക്കുട്ടന്റെ വാക്കുകളിലേക്ക്...

എല്ലാതരം പ്രശ്നങ്ങളും നേരിട്ടുകൊണ്ട് മുന്നോട്ട് വന്നയാളാണ് ഞാന്‍. അതിനെയെല്ലാം ഒരു സ്പോർട്സ് മാന്‍ സ്പിരിറ്റില്‍ മാത്രമാണ് കാണുന്നത്. അഭിനയം ശരിയല്ലെന്ന് പറയുന്നതൊക്കെ നമുക്ക് സ്വീകരിക്കാന്‍ കഴിയുന്ന വിമർശനമാണ്. എന്നാല്‍ ചിലരാവട്ടെ പ്രപ്പോഷനേറ്റ് അല്ലെന്നൊക്കെ പറയും. അതില്‍ എനിക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. ദൈവം തന്ന കാര്യങ്ങളാണ് അതൊക്കെയെന്നും മണിക്കുട്ടന്‍ പറയുന്നു.

നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് പലതും പറയാം. സിനിമകള്‍ക്ക് വേണ്ടിയാണ് വർക്ക് ഔട്ട് ചെയ്യുന്നതും താടി വളർത്തുന്നും എടുക്കുന്നതുമൊക്കെ. ആ എഫേർട്ട് അല്ല, നമ്മളെ വേണമെങ്കില്‍ ആളുകള്‍ക്ക് തളർത്താനും വളർത്താനും പറ്റും. നമ്മള്‍ തളരണമോ വളരണമോ എന്നുള്ളത് നമ്മുടെ കയ്യിലാണ്. ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും എനിക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ നമ്മള്‍ ചെയ്യും.

ക്രോണിക് ബാച്ചിലറായി ഇരിക്കുകയെന്ന ഉദ്ദേശമൊന്നുമില്ല. വിവാഹത്തില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. സത്യസന്ധമായ സീരിയസ് വിവാഹ അഭ്യർത്ഥന നടത്തിക്കൊണ്ടുള്ള ആരേയും ഞാന്‍ കണ്ടില്ല. അങ്ങനെ ഒരാള്‍ വന്ന് കഴിഞ്ഞാല്‍ തീർച്ചയായും രണ്ടാമതൊന്ന് ചിന്തിക്കാന്‍ സമയം കൊടുക്കാന്‍ നില്‍ക്കാതെ ഞാന്‍ കയറി കെട്ടുമെന്നും ബിഗ് ബോസ് ജേതാവ് വ്യക്തമാക്കുന്നു.
തേങ്ങാ വെള്ളവും വിദ്യയുടെ സൗന്ദര്യവും തമ്മിലുള്ള ബന്ധമെന്ത്: അറിയാം താരത്തിന്റെ സൗന്ദര്യ രഹസ്യം

നല്ല രീതിയിലുള്ള പ്രണയം അനുഭവിച്ച ആളാണ് ഞാന്‍. എന്നാല്‍ സാഹചര്യങ്ങള്‍കൊണ്ട് ഒന്നിക്കാന്‍ സാധിച്ചില്ല. പിന്നീട് നല്ലൊരു പ്രണയം വന്നിട്ടില്ല. പണ്ടൊക്കെ ഗിഫ്റ്റ് കിട്ടുമ്പോള്‍ വലിയ സന്തോഷമായിരുന്നു. എന്നാല്‍ ഇന്ന് ചിലരാവട്ടെ ഗിഫ്റ്റൊക്കെ ഒരു തെളിവായിട്ടാണ് കാണുന്നത്. മനോഹരമായ നിമിഷങ്ങളാണ് ഇതിലൂടെ അവർ നഷ്ടപ്പെടുത്തി കളയുന്നത്. തെളിവായി മാറട്ടെ എന്ന ചിന്ത വരുന്നത് തന്നെ വലിയ പ്രശ്നമാണ്.

ആരെങ്കിലും സീരിയസായി വന്ന് കഴിഞ്ഞാല്‍ ജാതി മത ചിന്തകളില്ലാതെ വിവാഹം ചെയ്തിരിക്കും. ആളെ ജെനുവിനായിട്ട് തോന്നണം. ഭാര്യ എന്നല്ല, ജീവിത പങ്കാളി എന്നുള്ളതാണ് പൊളിറ്റിക്കല്‍ കറക്ടനസ്. അവരുടെ ജോലിയില്‍ എനിക്കും, എന്റെ ജോലിയില്‍ അവർക്കും പിന്തുണ നല്‍കാനും സാധിക്കണം. സന്തോഷത്തിലും സങ്കടത്തിലും പരസ്പര സഹായമുണ്ടാവണമെന്നൊക്കെയുള്ള ചിന്തയുണ്ട്. എന്തായാലും വരുന്നിടത്ത് വെച്ച് നോക്കാം.

ക്രിസ്മസ് സംബന്ധിച്ച് ഏറ്റവും മനോഹരമായ ഓർമ്മ എന്ന് പറയുന്നത് കരോളിന് പോവുന്നാണ്. അവസാനത്തെ വീട്ടിലേക്ക് എത്തുമ്പോള്‍ എന്തെങ്കിലുമൊക്കെ ഭക്ഷണമുണ്ടാവും. ഇടക്കുള്ള വീടുകളില്‍ നിന്നും കേക്കൊക്കെ കിട്ടുമെങ്കിലും അവസാനത്തെ വീട്ടിലായിരിക്കും നല്ല രീതിയിലുള്ള ഭക്ഷണം. കപ്പ ബിരിയാണിയൊക്കെ ആയിരിക്കും. ക്ഷീണിച്ച് വരുമ്പോള്‍ അതൊക്കെ കിട്ടുമ്പോഴുള്ള ഒരു സന്തോഷമെന്ന് പറയുന്നത് പറഞ്ഞറിയിക്കാനാവാത്തതാണെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications