• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ ഒരു നടനും ചെയ്യാത്ത കാര്യം ചെയ്യാന്‍ പോവുന്നു; എല്ലാം ആ ഒരു ലക്ഷ്യത്തിനെന്ന് റോബിന്‍

Google Oneindia Malayalam News

സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയെക്കുറിച്ച് വെളിപ്പെടുത്തിക്കൊണ്ട് ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്‍ നേരത്തെ രംഗത്ത് വന്നിരുന്ന. എന്റെ വീഴ്ചകള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും തിരക്കഥയും താരം തന്നെയാണ്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുക തന്റെ ഭാവി വധുവായ ആരതിയായിരിക്കുമെന്നും ചിത്രത്തിന്റെ പ്രചരണത്തിനായി തിരുവനന്തപുരം മുതൽ ചെന്നൈ വരെ ഓടുമെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തന്റെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് വന്നിരിക്കുകയാണ് താരം. തിരക്കഥാകൃത്തും സംഗീത സംവിധായികയുമായ ലേഖ അംബുജാക്ഷനുമായി സംസാരിക്കുയായിരുന്നു താരം.

പോസിറ്റീവായാലും നെഗറ്റീവായാലും ഇഷട്പ്പെട്ട്

സീസണലായിട്ട് ഇഷ്ടങ്ങളുള്ളവരല്ല എന്നെ ഇഷ്ടപ്പെടുന്നവർ. ചിലരുണ്ട് ഒരോ സീസണ്‍ കഴിയുമ്പോഴും അവരുടെ ഇഷ്ടങ്ങള്‍ മാറും. ആരെ ഇഷ്ടപ്പെടണം വേണ്ട എന്നുള്ളത് ഒരോരുത്തരുടേയും താല്‍പര്യമാണ്. ഇഷ്ടപ്പെടുന്നതിന് പ്രത്യേകിച്ച് എന്തെങ്കിലും കാരണവും കാണും. എന്നാല്‍ പോസിറ്റീവായാലും നെഗറ്റീവായാലും ഇഷട്പ്പെട്ട് കൂടെ നില്‍ക്കുന്ന അഞ്ച് പേരാണെങ്കിലും ഞാന്‍ സന്തോഷാവാനാണെന്നും റോബിന്‍ പറയുന്നു.

'അമ്മ ഈ ചിത്രങ്ങള്‍ കാണാതിരിക്കട്ടെ': ആരാധകർക്കിടിയില്‍ കൗതുമുണർത്തി റിതുവിന്റെ പുതിയ ചിത്രം'അമ്മ ഈ ചിത്രങ്ങള്‍ കാണാതിരിക്കട്ടെ': ആരാധകർക്കിടിയില്‍ കൗതുമുണർത്തി റിതുവിന്റെ പുതിയ ചിത്രം

എല്ലാവരും പോയി എന്ന് പറഞ്ഞാലും ഞാന്‍

നമ്മളെ ഇഷ്ടപ്പെടുന്ന ഒരുപാട് പേർ വേണമൊന്നൊന്നും ഇല്ല. ആത്മാർത്ഥമായി കൂടെ നില്‍ക്കുന്ന കുറച്ച് പേർ മാത്രം മതി. ഇനി ഒരു പക്ഷെ ഈ അഞ്ചുപേരും ഇല്ല, എല്ലാവരും പോയി എന്ന് പറഞ്ഞാലും ഞാന്‍ ഒറ്റക്ക് നില്‍ക്കും. കാരണം ഒറ്റക്കാണ് ഞാന്‍ ഇതുവരെ എത്തിയത്. ഇവിടുന്ന് അങ്ങോട്ടുള്ള ലക്ഷ്യങ്ങളിലേക്കും ഞാന്‍ ഒറ്റക്ക് തന്നെ പോയേക്കും.

വിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയുംവിമർശകർക്ക് 'നെയ്മീന്‍' മറുപടിയുമായി റോബിന്‍: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

എല്ലാ മേഖലയിലും നല്ല ആള്‍ക്കാരും മോശം

എല്ലാ മേഖലയിലും നല്ല ആള്‍ക്കാരും മോശം ആള്‍ക്കാരുമുണ്ട്. അത് സിനിമയില്‍ മാത്രമല്ല. അവരെ നമുക്ക് പോയി മാറ്റാനൊന്നും സാധിക്കില്ല. പിന്നെ സിനിമ നല്ലതാണെങ്കില്‍ അത് ഓടും. അത്രേയേയുള്ളു. അതിന് ആയിരം കോടിയോ അഞ്ഞൂറ് കോടിയോ ബജറ്റ് വേണമെന്നില്ല. നല്ല കഥയുണ്ടെങ്കില്‍ സിനിമ വിജയിക്കും. സാധാരണക്കാരനായ എന്റെ ഒരു ആഗ്രഹമാണ് സിനിമ.

Vastu Tips of aquarium: നിസ്സാരക്കാരല്ല ഗപ്പിയും എഞ്ചലുമൊന്നു: അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ ഭാഗ്യം പൂത്തുലയും

വളരെ ചെറിയൊരു സിനിമയാണ് ഞാന്‍ ചെയ്യുന്നത്.

വളരെ ചെറിയൊരു സിനിമയാണ് ഞാന്‍ ചെയ്യുന്നത്. എന്റെതായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന് ആഗ്രഹമുണ്ട്. ഇത് വലിയൊരു സംഭവമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. എന്തായാലും ആ സിനിമ ചെയ്യാനുള്ള കഠിനാധ്വാനത്തിലാണ് ഞാന്‍. അധികം ടാലന്റഡ് ആയിട്ടുള്ള ആളൊന്നുമല്ല, ഞാന്‍. കഠിനാധ്വാനം ആണ് എന്റെ ടാലറ്റ്.

അതുകൊണ്ടാണ് ഈ സിനിമക്ക് വേണ്ടി ഇത്ര വെയിറ്റ്

അതുകൊണ്ടാണ് ഈ സിനിമക്ക് വേണ്ടി ഇത്ര വെയിറ്റ് കൂട്ടുന്നതും ഇതുവരെ ഒരു സിനിമയിലും ഒരു നടനും ചെയ്യാത്ത രീതിയില്‍ ഇത്രയും ഇത്രയും കിലോമീറ്റർ ഒടാനും തീരുമാനിച്ചത്. അതിന്റെ ഓരോ അപ്ഡേഷനും വരും. അത്ര ടാലന്റഡ് അല്ലാത്തത് കൊണ്ടാണ് ഇത് ചെയ്യാന്‍ തീരുമാനിച്ചത്. കഠിനാധ്വാനത്തിന് തയ്യാറായിട്ടുള്ള ആളായതിനാണ് ഇത്തരമൊരു തീരുമാനമെന്നും അദ്ദേഹം പറയുന്നു.

ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന

ഏത് പ്രതിസന്ധിയിലും കൂടെ നില്‍ക്കുന്ന ആളാണ് ആരതി പൊടി. എന്തെങ്കിലും പ്രശ്നങ്ങള്‍ വരുമ്പോള്‍ നമുക്കിത് വേണ്ടെന്ന് പറഞ്ഞ് പോവുന്ന പലരുമുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തില്‍ കട്ടക്ക് മരണം വരെ കൂടെ നില്‍ക്കുന്ന ആളെകിട്ടിയതില്‍ സത്യംപറഞ്ഞാല്‍ ഞാന്‍ അനുഗ്രഹീതനാണ്. ഒരുപാട് അമ്മമാരുടേയും ചേച്ചിമാരുടേയും പ്രാർത്ഥന കൊണ്ടായിരിക്കാം ഇത്ര നല്ല കുട്ടിയെ കിട്ടിയത്.

എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍

എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഞാന്‍ ആരതിയുടെ അഭിപ്രായം ചോദിക്കാറുണ്ട്. അപ്പോള്‍ കറക്ടായിട്ടുള്ള കാര്യങ്ങള്‍ പറയും. ചിലപ്പോള്‍ എടുത്ത് ചാടി എന്തെങ്കിലും ഞാന്‍ ചെയ്യും. എന്നാല്‍ ആലോചിച്ച് ചെയ്യെന്ന് പറയും. അതിനാല്‍ തന്നെ പല കാര്യങ്ങളും ഇപ്പോള്‍ ചെയ്യാറില്ല. ചെയ്താല്‍ തന്നെ അത് പ്രശ്നമായിട്ടുണ്ടെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

English summary
Bigg Boss Malayalam fame Robin is going to do something that no other actor has done in the movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X