
'അമ്മ ഈ ചിത്രങ്ങള്‍ കാണാതിരിക്കട്ടെ': ആരാധകർക്കിടിയില്‍ കൗതുകമുണർത്തി റിതുവിന്റെ പുതിയ ചിത്രം
വർഷങ്ങളായി മോഡലിംങ് രംഗത്തുള്ള താരമാണെങ്കിലും മലയാളീ പ്രേക്ഷകർക്ക് റിതുമന്ത്രയെന്ന വ്യക്തിയെ അടുത്തറിയാന്‍ സാധിച്ചത് ബിഗ് ബോസ് മലയാളം സീസണ്‍ 3 യില്‍ മത്സരാർത്ഥിയായി എത്തിയതോടെയായിരുന്നു. സീസണിലെ മികച്ച മത്സരാർത്ഥികളിലൊരാളായ താരത്തിന് ഗ്രാന്‍ഡ് ഫിനാലെ വേദി വരെ എത്താനും സാധിച്ചു.
തന്റേതായ മത്സര രീതിയില്‍ മുന്നേറിയ താരത്തിന് മറ്റുള്ള മത്സരാർത്ഥികളുമായി അധികം ഏറ്റുമുട്ടേണ്ടിയും വന്നിരുന്നില്ല. ഓർത്തുവെക്കാന്‍ കഴിയുന്ന ഉടക്കുകള്‍ ഉണ്ടായതാവട്ടെ പൊളിഫിറോസും സജ്നയുമായാണ്. അതേസമയം തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും താരം ബിഗ് ബോസ് ഷോയില്‍ തുറന്ന് പറഞ്ഞിരുന്നു.

റിതുമന്ത്ര ബിഗ് ബോസില്‍ തുടരുന്നതിനിടയിലാണ് താരം തന്റെ കാമുകിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് മോഡലും ആല്‍ബം താരവുമായ ജിയ ഇറാനി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുന്നത്. റിതുമന്ത്രയൊത്തുള്ള ഏതാനും ചിത്രങ്ങളും ജിയ ഇറാനി സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്ന റിതു മന്ത്രി ഇതേക്കുറിച്ച് അധികം പ്രതികരിക്കാന്‍ നിന്നില്ല.
വിമർശകർക്ക് 'നെയ്മീന്' മറുപടിയുമായി റോബിന്: വെരി ഗുഡ്.., കയ്യടിച്ച് ആരതിപൊടിയും

ഒടുവില്‍ ജിയയുടെ പേര് എടുത്ത് പറയാതെ തന്റെ മുന്‍ ബന്ധത്തില്‍ നിന്നും മാറിയെന്നും ജിവീതത്തില്‍ പുതിയ ലക്ഷ്യങ്ങള്‍ തേടി മുന്നോട്ട് പോവുകയാണെന്നും റിതു മന്ത്ര തന്നെ വ്യക്തമാക്കുകയും ചെയ്തു. അഭിനയവും മോഡലിങ്ങുമായി മുന്നോട്ട് പോവുന്ന താരത്തിന്റെ വിവാഹത്തെക്കുറിച്ച് ആരാധകർ പലവട്ടം ചോദ്യം ഉയർത്തിയപ്പോള്‍ എല്ലാം കൃത്യമായ സമയത്ത് നടക്കും എന്നതായിരുന്നു താരത്തിന്റെ മറുപടി.
സർക്കാറിന് ലോട്ടറിയടിച്ചോ; ഒരു വർഷം 559 കോടി വരുമാനം, മദ്യത്തില്‍ നിന്ന് പന്ത്രണ്ടായിരത്തിലേറെ കോടി

ഇപ്പോഴിതാ ഒരിക്കല്‍ കൂടി താരത്തിന്റെ വിവാഹം സംബന്ധിച്ച ചർച്ചകള്‍ ആരാധകർക്കിടയില്‍ സജീവമായിരിക്കുകയാണ്. റിതുമന്ത്ര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ തന്നെയാണ് ഈ ചർച്ചകളുടെ ചിത്രം. ഒരു കുട്ടിയെ എടുത്ത് നില്‍ക്കുന്ന ചിത്രമായിരുന്നു റിതു മന്ത്ര കഴിഞ്ഞ ദിവസം പങ്കുവെച്ചത്. കൂട്ടുകാരിയുടെ കുട്ടിയാണെന്ന് പോസ്റ്റില്‍ തന്നെ റിതു വ്യക്തമാക്കുകയും ചെയ്തിരുന്നു.

'ഈ കുട്ടിയെ കണ്ടുമുട്ടിയ നിമിഷത്തിലാണ് എന്റെ എല്ലാ സുഹൃത്തുക്കളും വിവാഹിതരായെന്നും ഞാന്‍ അവരുടെ കുട്ടികളുമായി കളിച്ച് നടക്കുകയാണെന്നുമുള്ള ബോധമുണ്ടാവുന്നത്. ഏറ്റവും മനോഹരമായൊരു നിമിഷമായിരുന്നു ഇത്. എന്റെ അമ്മ ഈ ചിത്രങ്ങള്‍ കാണില്ലെന്നും പ്രതീക്ഷിക്കുന്നു'- എന്നായിരുന്നു ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പില്‍ താരം കുറിച്ചത്.

അതേസമയം, എനിക്ക് ഒരാളോട് ഇഷ്ടമുണ്ടെന്ന് ബിഗ് ബോസ് വേദിയില്‍ വെച്ച് തന്നെ റിതു പറഞ്ഞിരുന്നു. ടഎനിക്കൊരാളോട് ഇഷ്ടമുണ്ട്. പക്ഷേ, അതിന്റെ ഭാവി എ്താകുമെന്ന് അറിയില്ല. അതുകൊണ്ച് കണ്‍ഫ്യൂഷനാണ്. അവര്‍ക്ക് എങ്ങനെയാണ് കൊണ്ടുപോകുക എന്ന് അറിയാത്തത് കൊണ്ട് അതിലേക്ക് കൂടുതല്‍ പോയിട്ടില്ലെന്നും ഇഷ്ടങ്ങളുണ്ട്. എന്നാല്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ല'- എന്നായിരുന്നു റിതുവിന്റെ വാക്കുകള്‍. ഇതിന് പിന്നാലെയായിരുന്നു ജിയ ഇറാനിയുടെ വെളിപ്പെടുത്തലും താരം അത് നിഷേധിക്കുന്നതും.

ഇതിനിടയില്‍ തന്നെ കല്യാണപ്പെണ്ണിന്റെ വേഷത്തിലുള്ള റിതുവിന്റെ ഫോട്ടോ പുറത്ത് വന്നപ്പോഴും ചില അഭ്യൂഹങ്ങളൊക്കെയുണ്ടായി. ഇളം റോസ് നിറത്തിലുള്ള സാരി ധരിച്ച് കല്യാണപ്പെണ്ണിന്റെ വേഷത്തിലായിരുന്നു റിതു പ്രത്യക്ഷപ്പെട്ടത്. വരന്‍ എന്ന് തോനിപ്പിക്കുന്ന ആളും ഇതേ നിറത്തിലുള്ള സ്യൂട്ട് ധരിച്ച് അടുത്തുണ്ടായിരുന്നു. അതേസമയം ഇതൊരു ഫോട്ടോ ഷൂട്ട് മാത്രമായിരുന്നു എന്ന് പിന്നീട് വ്യക്തമായി.