Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് കഴിഞ്ഞിട്ടും തെറിവിളി, ഫേക്ക് ഐഡിക്കാരെ വീട്ടിൽ ചെന്ന് പൊക്കി കിടിലം ഫിറോസ്

ബിഗ് ബോസ് ഷോ സംപ്രേഷണം നിർത്തിയിട്ട് ആഴ്ചകളായി. എങ്കിലും വിജയിയെ പ്രഖ്യാപിക്കാത്തത് കാരണം സോഷ്യൽ മീഡിയയിൽ ബിഗ് ബോസ് ഇപ്പോഴും ചർച്ചയാണ്. മത്സരാർത്ഥികളുടെ ആരാധകർ തമ്മിലുളള ഫാൻ ഫൈറ്റ് അടക്കം തുടരുന്നു.

ബിഗ് ബോസിലെ മത്സരാർത്ഥിയായ കിടിലം ഫിറോസിനെതിരെ ഷോ ഉള്ളപ്പോൾ മുതൽ രൂക്ഷമായ സൈബർ ആക്രമണം നടക്കുന്നുണ്ട്. ഇപ്പോഴും അത് തുടരുന്നു. പലരും ഫേക്ക് ഐഡികളിൽ വന്നാണ് വീട്ടുകാരെ അടക്കം തെറി പറയുന്നതെന്ന് കിടിലം ഫിറോസ് വ്യക്തമാക്കുന്നു. ഇത്തരം ഫേക്ക് ഐഡിക്കാരെ കണ്ടെത്തി വീട്ടിൽ ചെന്ന് നേരിട്ട് കണ്ടത് കിടിലം ഫിറോസ് ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരിക്കുകയാണ്.

കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളി

കിടിലം ഫിറോസിന്റെ കുറിപ്പ് വായിക്കാം: ' അത്രമേൽ പ്രിയപ്പെട്ടവരേ, മൂന്നു വിഭാഗക്കാരെ പറ്റിയാണ് ഈ പോസ്റ്റ്. ഒന്നാമത്തേത്, കേട്ടാലറയ്ക്കുന്ന ഭാഷയിൽ തെറി വിളി പോസ്റ്റു ചെയ്യുന്ന ഒരുപാട് IDകൾ ഈ പേജിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ടു! എത്രയോ വർഷങ്ങളായി സ്ത്രീകളും കുട്ടികളും, നിലവാരമുള്ള നാലു ലക്ഷത്തിലധികം സുഹൃത്തുക്കളും follow ചെയ്യുന്ന പേജ് ആയതിനാൽ അസഭ്യമായ കമന്റുകൾ നീക്കം ചെയ്യാൻ അഡ്മിൻസ് ശ്രദ്ധിക്കാറുണ്ട്. ഇതിനൊരു ഒടുക്കം വേണമല്ലോ.

5 പേരെ കണ്ടെത്തി

അതുകൊണ്ടു കഴിഞ്ഞ ഒരാഴ്ചക്കാലമായി കുറെയേറെ ഫേക്ക് ഐഡികളുടെയും, അല്ലാത്ത ചുരുക്കം ചില ID കളുടെയും പുറകേ സഞ്ചരിച്ചു നോക്കി. BIGG BOSS ആണ്‌ എല്ലാവരുടെയും വിഷയം. fake ID ഉണ്ടാക്കി തെറിപ്പാട്ടുമായി നടന്ന തിരുവനന്തപുരം ജില്ലയിലെ 5 പേരെ കണ്ടെത്തി! മറ്റു ജില്ലകളിലുള്ള 18 പേരുടെ വിലാസവും contact നമ്പറും ശേഖരിക്കുകയും ചെയ്തു. തീരെ തരം താണ രീതിയിൽ പ്രതികരിച്ചവരും വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരുമായ 7 പേർക്കെതിരെ സൈബർ സെല്ലിൽ കേസ് നൽകുകയും ചെയ്തു.

വീടുകളിൽ പോയി

പതിവായി തെറിവിളിയുമായി വരുന്ന സ്ഥിരം fake കൾ ഉണ്ട്. അതിൽ മൂന്നുപേരുടെ contact നമ്പർ കണ്ടെത്തി വിലാസം ശേഖരിച്ചു വീടുകളിൽ പോയി സംസാരിച്ചു . അന്ധമായ ഫാൻ fight ആണെന്ന് മനസ്സിലാക്കിയതിനാൽ അവരുടെ രക്ഷിതാക്കളോടും, ഒരാളുടെ കുടുംബത്തിനോടും മാന്യമായി സംസാരിച്ചു പിരിഞ്ഞു. നിയമ നടപടികളുടെ പിറകേ പോകേണ്ട കാര്യമുണ്ടെന്നും തോന്നിയില്ല. സ്വാഭാവികമായും ബിഗ്ഗ്‌ ബോസ്സ് പോലെ ഒരു ഷോയിൽ പങ്കെടുക്കുമ്പോഴുള്ള വിഷയമാണെന്ന് മനസിലാക്കാനുള്ള പക്വതയും മനോനിലയും എനിക്കുണ്ട് താനും.

ആരായാലും സൗഹൃദം സൂക്ഷിക്കുന്നു

show കഴിഞ്ഞു ഒരു മാസമായിട്ടും തെറിവിളിയുമായി നടക്കുന്ന മറ്റ്‌ Fake കളോട് ഒന്നേയുള്ളു പറയാൻ. നിങ്ങളാരാധിക്കുന്ന ബിഗ്‌ബോസ്സ് കണ്ടെസ്റ്റന്റ് ആരായാലും ആ വ്യക്തിയും ഞാനും നല്ല സുഹൃത്തുക്കളാണ്. അത് 19 സഹമത്സരാർഥികളിൽ ആരായാലും സൗഹൃദം സൂക്ഷിക്കുന്നവരാണ് ഞങ്ങൾ. ഞങ്ങൾക്ക് പരസ്പരം ഇല്ലാത്ത വിഷയത്തിന് ഇങ്ങനെ കുരുപൊട്ടി fake ID ഉണ്ടാക്കി നടക്കുമ്പോൾ നിങ്ങളുടെ സമയം നഷ്ടമാകും എന്നതല്ലാതെ മറ്റൊരു പ്രയോജനവും ഇല്ല.

നഷ്ടം നിങ്ങൾക്ക് തന്നെയായിരിക്കും

മാത്രമല്ല Fake ID കൾ കൃത്യമായി നിരീക്ഷിക്കാനുള്ള നിയമ സംവിധാനത്തെക്കുറിച്ചു റേഡിയോ ബോധവത്കരണം നടത്താറുള്ളതു കൊണ്ടുതന്നെ നിങ്ങളെ എനിക്ക് നിയമത്തിനു മുന്നിൽ കൊണ്ടു വരാനും കഴിയും. നഷ്ടം ഏത് അർത്ഥത്തിലും നിങ്ങൾക്ക് തന്നെയായിരിക്കും. രണ്ടാമത്തെ കൂട്ടർ സ്വന്തം ID കളിൽ നിന്നുവന്നു വിമർശനം എന്ന പേരിൽ വായിൽ തോന്നിയത് പറയുന്നവരാണ്. അവരോടു ദേഷ്യമേയില്ല .സ്വന്തം ഐഡന്റിറ്റിയിൽ നിന്ന് സ്വന്തം നിലവാരത്തിൽ നിന്നാണ് അവർ സംസാരിക്കുന്നതെന്ന് മനസിലാക്കുന്നു .

BIGG BOSS കഴിഞ്ഞിട്ട് മാസം ഒന്നായി!

BIGG BOSS കഴിഞ്ഞിട്ട് മാസം ഒന്നായി! അതിൽ പങ്കെടുത്ത ഒരു കൺടെസ്റ്റന്റ് എന്ന നിലയിൽ നിങ്ങൾക്കറിയാത്തതും, ഒരിക്കലും അറിയാനിടയില്ലാത്തതുമായ എത്രയോ കാര്യങ്ങളുണ്ട് എന്ന് വിവരമുള്ളവർക്ക് ഊഹിക്കാവുന്നതേയുള്ളു. ഓരോ മത്സരാർഥികളെയും ഇഷ്ടപ്പെടുന്നവർ അവർക്കെതിരെ നിൽക്കുന്നവരോട് പ്രകടിപ്പിക്കുന്ന അസഹിഷ്ണുത എന്നതിനപ്പുറം ഞാനിത് കാണുന്നുമില്ല. എന്നിരുന്നാലും ഒന്ന് രണ്ടുപേരോട് അവരുടെ ഭാഷയിലുണ്ടായ പ്രശ്നങ്ങൾ വച്ചൊന്നു അന്വേഷിച്ചു നോക്കി

എന്നെ തല്ലണം കൊല്ലണം എന്നൊക്കെയാണ്

ഒരാൾ പ്രവാസി വ്യവസായി! എന്നെ തല്ലണം കൊല്ലണം എന്നൊക്കെയാണ് ആവശ്യം! പ്രൊഫൈൽ ചുമ്മാ ഒന്നോടിച്ചപ്പോൾ ആളുടെ ലൈക് ലിസ്റ്റൊക്കെ ലൈംഗിക ദാരിദ്ര്യത്തിന്റെ കുത്തൊഴുക്ക് !!എന്നാൽ ഹജ്ജിനു പോയ പ്രൊഫൈൽ പിക്ചർ ഇടാൻ മറന്നിട്ടുമില്ല. മറ്റൊരാൾ ആലപ്പുഴക്കാരനായ ഇപ്പോൾ ഡൽഹിയിൽ താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ. യൂട്യുബിലും സോഷ്യൽ മീഡിയയിലും മാത്രമാണത്രെ അയാൾ ബിഗ്‌ബോസ്സ് കണ്ടത് !!

എന്റെ രാഷ്ട്രീയമായിരുന്നു അയാളുടെ വിഷയം

ഈ മത്സരത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. അകത്തു തമ്മിൽ മത്സരിക്കുന്നവരേക്കാൾ വീറാണു പുറത്തെ പല യൂട്യൂബ് ചാനലുകളും തമ്മിൽ. എതിരാളിയെ എത്രമേൽ മോശമാക്കാമോ അത്രമേൽ അവരതു ചെയ്യും !!അത് വിശ്വസിച്ചൊരുപാടു പേര് വായിൽ തോന്നിയത് പറയുകയും ചെയ്യും. മറ്റൊരാളെ തപ്പിയെടുത്തപ്പോൾ ബാലരാമപുരംകാരനായ ഒരു രാഷ്ട്രീയക്കാരനാണ്. എന്റെ രാഷ്ട്രീയമായിരുന്നു അയാളുടെ വിഷയം !!

നിങ്ങളുടെ നിലവാരമാണ്

മതമില്ല എന്നതും ,കുഞ്ഞുങ്ങളെ മതമില്ലാത്തവരാക്കി വളർത്തുന്നതുമൊക്കെ വിമർശിക്കുന്നവരുടെ പതിവ് ആയുധങ്ങളാണ്. ഒന്നും ചെയ്യാനില്ല !! ഞാനിതാണ് .നിങ്ങൾ എന്നെ കുറിച്ചു എന്ത് കരുതുന്നുവോ അത് നിങ്ങളുടെ ചിന്താ ശേഷിയാണ് . നിങ്ങളുടെ നിലവാരമാണ് . നിങ്ങളുടെ മാത്രം കണ്ണടയിലാണ് നിങ്ങളുടെ കാഴ്ച്ച .അത് നല്ലതു പറയുന്നവർക്കും അതേ . ഇനി മൂന്നാമത്തെ വിഭാഗമാണ് !അവരുടെ വിഷയം ചാരിറ്റി തട്ടിപ്പ് ,കുഴൽപ്പണം കടത്തൽ ,ലൗ ജിഹാദ് ,നെന്മമരം തുടങ്ങിയ വിഷയങ്ങളാണ്.

നമുക്കതൊരു വിഷയമല്ലപ്പ

പൊന്നു ചങ്ങാതിമാരെ ,നിങ്ങളൂഹിക്കുംപോലെ വേറൊരു പണിയുമില്ലാതെ നാട്ടുകാരോട് കാശു മേടിച്ചു സഹായം ചെയ്യുന്ന ഒരാളല്ല ഞാൻ . അറിയാത്തതു കൊണ്ടാണ്. എനിക്കൊരു ജോലിയുണ്ട്. അതിനൊരു ശമ്പളമുണ്ട് . അതിലെനിക്കും എന്റെ കുടുംബത്തിനും ഉള്ള ചിലവ് കഴിച്ചുള്ളതുക ഞാൻ പഠിപ്പിക്കുന്ന ,പരിരക്ഷിക്കുന്ന ചിലർക്ക് അവകാശപ്പെട്ടതാണ് . അതല്ലാതെ ഞാൻ വഴി സഹായം ചെയ്യണം എന്നാഗ്രഹമുള്ളവർക്കുപോലും നേരിട്ട് അതിനുള്ള വഴി തുറന്നുകൊടുക്കലാണ് ചെയ്യാറ് . ഇതിനെയാണ് നിങ്ങൾ വിമർശിക്കുന്നതെങ്കിൽ നമുക്കതൊരു വിഷയമല്ലപ്പ !

നെന്മമരം എന്ന പ്രതിഭാസം

പിന്നെ ലൗ ജിഹാദ് എന്നത് എന്റെ വിവാഹത്തെ കുറിച്ചാണ്. കെട്ടിയവൾ അവളുടെ മത വിശ്വാസമെന്താണോ അതിൽ 17 കൊല്ലങ്ങളായുണ്ട് . ഇനി നെന്മമരം എന്ന പ്രതിഭാസം. അത് നിങ്ങൾ പറഞ്ഞാലും ഇല്ലെങ്കിലും ഉമ്മ പകർന്നുതന്ന നല്ലപാഠങ്ങൾ ഉണ്ട് ! തുടരും ! മരണം വരെയും !! ഇതിപ്പോ പറയാനുള്ള കാരണം , മിണ്ടാതിരുന്നപ്പോൾ തലയിൽ കയറി കൊത്തിക്കൊത്തി ഉമ്മയെയൊക്കെ ചീത്തപറയുന്ന അവസ്ഥയായി !

ആളെ കിട്ടി

ആളെ കിട്ടി !! സൈബർ സെല്ലിലേക്ക് പരാതിയും നൽകി. വീട്ടഡ്രസ് കിട്ടി .നാളെ പോയി കാണുന്നുമുണ്ട്. ഏറ്റവും ഇഷ്ടമായത് അയാൾ ബിഗ്ഗ്‌ബോസ്സ് ഇൽ കൂടെ മത്സരിച്ച ഒരാളുടെയും ഫാനല്ല! "കിടിലം" എന്ന് ഞാൻ എന്നെ വിളിക്കുന്നത് കൊണ്ടുള്ള ഈർഷ്യയും ദേഷ്യവുമാണത്രെ അയാളെന്റെ വൃദ്ധയായ പെറ്റുമ്മയെ പറയാൻ കാരണം!!!! പ്രിയയപെട്ടവരെ , കഴിഞ്ഞ 15 വർഷമായി 92.7 BIG FM റേഡിയോയിൽ എന്റെ തൂലികാ നാമമാണത് .

കിടിലം ഫിറോസെന്ന് പറഞ്ഞു നടക്കുന്നുമില്ല

റേഡിയോ പരിപാടികളുടെ അവതരണവുമായി ബന്ധപ്പെട്ട് എനിക്ക് ഒന്നുരണ്ടു ലിംകാ റെക്കോർഡുകൾ കിട്ടിയ ശേഷം ശ്രോതാക്കളും അങ്ങിനെ വിളിച്ചു തുടങ്ങി . അല്ലാതെ ഞാൻ കിടിലം ഫിറോസെന്ന് പറഞ്ഞു നടക്കുന്നുമില്ല .വിളിപ്പേരാണത് .ചിലർ ഇഷ്ടത്തോടെയും ചിലർ സ്നേഹത്തോടെയും വിളിക്കുന്ന പേര് . അതിൽ നിങ്ങളെന്തിനാണ് അസ്വസ്ഥരാകുന്നത് ? പേര് എന്റെയല്ലേ

നിങ്ങളെന്തിന് അസഹിഷ്ണുത കാട്ടണം ?

നിങ്ങളുടെ മനഃസമാധാനത്തെ അത് ബാധിക്കാത്തിടത്തോളം നിങ്ങളെന്തിന് അസഹിഷ്ണുത കാട്ടണം ?? നല്ലത് പറഞ്ഞോളൂ മോശവും പറഞ്ഞോളൂ, നിങ്ങളുടെ നിലവാരത്തിനും സംസ്കാരത്തിനും അനുസരിച്ചു പെരുമാറിക്കോളു. പരാതിയില്ല. ബഹുമാനം ഉണ്ട് താനും . പക്ഷേ വീട്ടിലിരിക്കുന്നവരെ പറഞ്ഞു രസിക്കരുത് . ക്ഷമിക്കാൻ പറ്റില്ല . അതുകൊണ്ടാണ് . എല്ലാവർക്കും നല്ലതുണ്ടാകട്ടെ പ്രകാശം പരക്കട്ടെ

തെന്നിന്ത്യൻ താരസുന്ദരി ശ്രിയ സരണിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+