ഡിംപലിന് മുഖത്ത് നോക്കി പറയാനുള്ള ധൈര്യമില്ല, സിംപതിക്കായി കരയുന്നു; കിടിലം ഫിറോസിന്റെ കൗണ്ടര്‍
ബിഗ് ബോസ് ഹൗസില്‍ ഡിംപലും കിടിലം ഫിറോസും മണിക്കുട്ടനും തമ്മിലുള്ള പോര് പ്രേക്ഷകരെ ഞെട്ടിക്കുന്നതായിരുന്നു. നാട്ടുകൂട്ടം വീക്ക്‌ലി ടാസ്‌കാണ് ഇപ്പോള്‍ ബിഗ് ബോസില്‍ നടക്കുന്നത്. ഡിംപല്‍ സിംപതി കാണിച്ചാല്‍ ബിഗ് ബോസ് ഹൗസില്‍ നിലനില്‍ക്കുന്നതെന്ന് വന്‍ ആരോപണവും ഫിറോസ് ഉന്നയിച്ചു. തന്നോട് സംസാരിക്കാന്‍ തോന്നുന്നില്ലെന്ന മറുപടി ഡിംപല്‍ നല്‍കിയതോടെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് പോയി. ഇതിനിടെ ഷൂ എറിയല്‍ അടക്കം ബിഗ് ബോസില്‍ അരങ്ങേറി.
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

ഡിംപലിന്റെ തര്‍ക്കം
ഡിംപല്‍ സിംപതി കാണിച്ചാണ് ബിഗ് ബോസില്‍ നില്‍ക്കുന്നതെന്ന് ഫിറോസ് ആരോപണം ഉന്നയിച്ചതാണ് ഡിംപലിനെ പ്രകോപിപ്പിച്ചത്. തനിക്ക് സംസാരിക്കാനുള്ളത് സംസാരിക്കുമെന്നായിരുന്നു ഡിംപലിന്റെ മറുപടി. നാട്ടുകൂട്ടത്തില്‍ എന്ത് ചോദ്യമാണ് തന്നോട് ചോദിച്ചതെന്നും, മുഖത്ത് നോക്കി കാര്യം പറയാനുള്ള ധൈര്യം ഡിംപലിന് ഇല്ലെന്നും ഫിറോസ് തുറന്നടിച്ചു. ആകെ കരയാന്‍ മാത്രമാണ് ഡിംപലിന് അറിയാനുള്ളത്. പഴയ സര്‍ജറിയുടെ പാട് ഒക്കെ കാണിച്ച് സിംപതി പിടിക്കാന്‍ ഡിംപല്‍ ശ്രമിക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

തന്നോട് സംസാരിക്കാന്‍ തോന്നുന്നില്ല
എന്നോട് സംസാരിക്കാനുള്ള എന്നോട് പറയണമെന്ന ഫിറോസിന്റെ ഡയലോഗിനായിരുന്നു ഡിംപല്‍ മറുപടി നല്‍കിയത്. തന്നോട് സംസാരിക്കാന്‍ എനിക്ക് തോന്നുന്നില്ലെന്നായിരുന്നു ഡിംപലിന്റെ മറുപടി. ചിന്തിച്ചിട്ട് കാര്യങ്ങള്‍ പറയണമെന്ന് ഡിംപല്‍ മറുപടി നല്‍കുകയും ചെയ്തു. ഇതോടെ മണിക്കുട്ടന്‍ വിഷയത്തില്‍ ഇടപെട്ടു. കണ്ണും കാതുമുള്ളവര്‍ എല്ലാ അറിഞ്ഞെന്നും, മലയാളികള്‍ സ്വന്തം മകളെ നിന്നെ ദത്തെടുത്തെന്നും മണിക്കുട്ടന്‍ പറഞ്ഞു. പിന്നാലെ ഫിറോസും മണിക്കുട്ടനും തമ്മിലായി തര്‍ക്കം. കള്ളം പറയുന്നത് ആരാണെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്ന് ഡിംപലും ഫിറോസും അവസാനം പറഞ്ഞു.

ബിഗ്‌ബോസില്‍ കൈയ്യാങ്കളി
നാട്ടുകൂട്ടം ടാസ്‌കിന്റെ അവസാന ദിനമായ ഇന്ന് പൊരിഞ്ഞ കൈയ്യാങ്കളിയായിരുന്നു ബിഗ് ബോസില്‍ നടന്നത്. സായ് വിഷ്ണുവിനെ ചോദ്യം ചെയ്യലിനായി കലിംഗ നാട് ടീം വിളിപ്പിച്ചപ്പോഴായിരുന്നു പ്രശ്‌നം വന്നത്. സ്വന്തമാക്കിയ നിലപാടില്ലാത്തവനും കൊലവെറിയനുമാണ് എന്നതായിരുന്നു സായിക്കെതിരെയുള്ള ആരോപണം. സായിയെ ചോദ്യം ചെയ്യാനായി റംസാനാണ് വിളംബരം വായിച്ചത്. നിലപാടില്ലാത്തവനെ നീ ഇവിടെ ആരെ കൊല്ലാനാണ് വന്നിരിക്കുന്നതെന്ന് സായിയോട് റംസാന്‍ ചോദിച്ചു. നിന്നെ കൊല്ലാനാണ് വന്നതെന്നായിരുന്നു മറുപടി.

വധഭീഷണി മുഴക്കി?
തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു റംസാന്റെ ആരോപണം. ഇതാണഅ വാക്കേറ്റത്തിന് തുടക്കമിട്ടത്. കലിംഗ നാട്ടുകാര്‍ ഇതോടെ സായിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. കിടിലം ഫിറോസും റിതു മന്ത്രയുമെല്ലാം ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ സന്ധ്യയെ പെണ്‍ഫിറോസെന്ന് സായ് വിളിച്ചു. സന്ധ്യ പുറത്തേക്ക് ഛര്‍ദിക്കുന്നത് ഫിറോസ് പറയുന്ന കാര്യങ്ങളാണെന്നായിരുന്നു ആരോപണം. ഇതോടെ സായിയെ ചോദ്യം ചെയ്ത് സന്ധ്യ രംഗത്ത് വന്നു.

മണിക്കുട്ടന് ഏറ് കൊണ്ടു
പ്രശ്‌നങ്ങള്‍ക്കിടെ റംസാന്‍ തന്റെ ചെരുപ്പ് സായിക്ക് നേരെ എറിഞ്ഞു. ഇതോടെ കളി മാറി. മണിക്കുട്ടന്റെ ദേഹത്താണ് ചെരിപ്പ് കൊണ്ടത്. കടുത്ത തര്‍ക്കത്തിലേക്കാണ് ഇതോടെ മത്സരാര്‍ത്ഥികള്‍ നീങ്ങിയത്. താന്‍ മണിക്കുട്ടനെ അല്ല എറിഞ്ഞതെന്ന് റംസാന്‍ പറഞ്ഞെങ്കിലും വഴക്ക് കിടിലം ഫിറോസും മണിക്കുട്ടനും തമ്മിലായി. ഇത് പിന്നീട് കൈയ്യാങ്കളിയിലേക്കാണ് നീങ്ങിയത്. മറ്റുള്ളവരെല്ലാം ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കില്‍ പെട്ടെന്ന് അതൊന്നും നടന്നില്ല. ഒടുവില്‍ തര്‍ക്കത്തില്‍ ബിഗ് ബോസ് ഇടപെടുകയായിരുന്നു.

പറ്റുമെങ്കില്‍ മതി
ബിഗ് ബോസ് എല്ലാവരോടും ലിവിംഗ് റൂമിലേക്ക് വരാന്‍ പറഞ്ഞു. തര്‍ക്കം തീര്‍ക്കാനായിരുന്നു ഈ ഇടപെടല്‍. എന്നാല്‍ ഇവര്‍ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ രണ്ടാമതും ബിഗ് ബോസിന് ഇവരോട് വരാന്‍ പറയേണ്ടി വന്നു. നല്ല രീതിയില്‍ കൊണ്ടുപോകാന്‍ പറ്റുകയാണെങ്കില്‍ മാത്രം ടാസ്‌ക് തുടരാമെന്നും, അല്ലെങ്കില്‍ ഇപ്പോള്‍ തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും ബിഗ് ബോസ് അറിയിച്ചു. ഇതോടെയാണ് രംഗം ശാന്തമായത്. ഇവര്‍ മത്സരം തുടരാന്‍ തീരുമാനിക്കുകയായിരുന്നു.

അഡോണി ഇടപെട്ടു
ബിഗ് ബോസിന്റെ മുന്നറിയിപ്പ് വന്നതോടെ ക്യാപ്റ്റന്‍ അഡോണി ഇടപെട്ട് എല്ലാവരോടും ചോദിച്ച ശേഷമാണ് ടാസ്‌ക് തുടരാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് സായിക്കെതിരെയുള്ള വിചാരണ കലിംഗ ടീം തുടര്‍ന്നു. പിന്നാലെ തന്നെ സമയം കഴിഞ്ഞെന്ന ബസര്‍ മുഴങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ മീറ്റിംഗ് കൂടിയ സമയത്ത് മണിക്കുട്ടനോട് റംസാന്‍ ചെരുപ്പെറിഞ്ഞതില്‍ വീണ്ടും മാപ്പം പറഞ്ഞു. കൈയ്യാങ്കളിയില്‍ റംസാന് ചെറുതായി പരിക്കേറ്റിരുന്നു. എന്നാല്‍ ഈ വിഷയം സംസാരിച്ചില്ല. പകരം ചെരുപ്പെറിഞ്ഞ വിഷയം ഒത്തുതീര്‍ക്കുകയായിരുന്നു.
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications