ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്
കൊച്ചി: ബിഗ്‌ബോസ് ഹൗസില്‍ നിന്നു പുറത്തായ രണ്ടു പേരുടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും മജ്‌സിയ ഭാനുവുമാണ് ബിഗ്‌ബോസിന് പുറത്ത് പോരിലുള്ളത്. ബിഗ് ബോസ് വിവാദങ്ങള്‍ അവിടെ തന്നെ അവസാനിക്കണമെന്നാണ് പറയാറെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ കൈവിടുകയാണ്. കഴിഞ്ഞദിവസം ഭാഗ്യലക്ഷ്മി ഏകദേശം പത്ത് മിനുട്ട് നീളുന്ന വോയിസ് സന്ദേശം മജ്‌സിയക്ക് അയച്ചിരുന്നു. വളരെ ശക്തമായ ഭാഷയിലായിരുന്നു അവരുടെ പ്രതികരണം. ഇതിന് ലൈവില്‍ മറുപടി പറഞ്ഞിരിക്കുകയാണ് മജ്‌സിയ...
റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം
Recommended Video

അക്കാര്യങ്ങള്‍ നുണ
മജ്‌സിയ ഒരു ഓണ്‍ലൈന്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ തന്നെ മോശമാക്കി പറഞ്ഞുവെന്നാണ് ഭാഗ്യലക്ഷ്്മിയുടെ ആരോപണം. അഭിമുഖത്തില്‍ മജ്‌സിയ പറഞ്ഞ കാര്യങ്ങള്‍ക്ക് അവര്‍ മറുപടി നല്‍കുകയാണ് വോയ്‌സ് സന്ദേശത്തിലൂടെ. മജ്‌സിയ പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു.

എന്റെ പേര് മാത്രം
ബിഗ്‌ബോസ് വിട്ടുപോകുമ്പോള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ ഭാഗ്യലക്ഷ്മി തന്നെയാണ് തന്നെ നോമിനേറ്റ് ചെയ്തത് എന്ന് പിന്നീട് അറിഞ്ഞുവെന്ന് മജ്‌സിയ പറഞ്ഞില്ലേ എന്നാണ് ഭാഗ്യലക്ഷമിയുടെ ചോദ്യം. മറ്റു പലരും നോമിനേറ്റ് ചെയ്തിരുന്നു. എന്നാല്‍ ഭാഗ്യലക്ഷ്മിയുടെ പേരാണ് അവിടെ ഹൈലൈറ്റ് ചെയ്യപ്പെട്ടതെന്നും വോയ്‌സില്‍ പറയുന്നു.

തന്നെ നോമിനേറ്റ് ചെയ്തവര്‍
തന്റെ പേര് പറഞ്ഞാല്‍ ആളുകള്‍ ശ്രദ്ധിക്കുമെന്ന് അവര്‍ക്ക് അറിയാമെന്നും പ്രശസ്തി കിട്ടാനാണ് മജ്‌സിയ ഈ ആരോപണം ഉന്നയിച്ചതെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. മജ്‌സിയയും ഡിംപലും തന്നെ ടാര്‍ഗറ്റ് ചെയ്തിരുന്നു എന്നും രണ്ടു പേരും തന്നെ നോമിനേറ്റ് ചെയ്തില്ലേ എന്നും ഭാഗ്യലക്ഷ്മി തിരിച്ചുചോദിക്കുന്നു.

ബോധ്യമാകണമെങ്കില്‍...
മജ്‌സിയ ടാസ്‌കില്‍ കള്ളത്തരം കാണിച്ചത് തനിക്ക് ഫീല്‍ ചെയ്തുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. താന്‍ മജ്‌സിയയെ നോമിനേറ്റ് ചെയ്യാന്‍ കാരണം അവര്‍ നുണ പറഞ്ഞത് കൊണ്ടാണ്. മൂന്ന് തവണ മജ്‌സിയ തന്നെ നോമിനേറ്റ് ചെയ്തുവെന്നും നേരത്തെയുള്ള എപ്പിസോഡുകള്‍ കണ്ടാല്‍ അത് ബോധ്യമാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

അന്ന് പുറത്തായില്ലല്ലോ
താന്‍ നോമിനേറ്റ് ചെയ്ത വേളയില്‍ മജ്‌സിയ പുറത്തായിരുന്നില്ല. അടുത്ത തവണയാണ് പുറത്തായത്. നോമിനേറ്റ് ചെയ്ത മറ്റുള്ളവരുടെ പേര് മജ്‌സിയ പരസ്യമായി പറഞ്ഞില്ല. അതെന്ത് കൊണ്ടാണെന്നും ഭാഗ്യലക്ഷ്മി ചോദിക്കുന്നു. ബിഗ്‌ബോസിലൂടെ അല്ല ഞാന്‍ അറിയപ്പെട്ടതെന്നും അതിനേക്കാള്‍ മുമ്പ് താന്‍ അറിയപ്പെട്ടിട്ടുണ്ടെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

ഈശ്വരനെ വിളിച്ചിട്ട് കാര്യമില്ല
നിസ്‌കരിച്ച് അഞ്ച് നേരം ഈശ്വരനെ വിളിച്ചിട്ട് കാര്യമില്ല. മനസ് കൂടി നന്നാവുമ്പോഴേ ശരിയാകൂ. നിങ്ങള്‍ അടിമുടി ഫേക്കാണ് എന്ന കഥകള്‍ വരുന്നുണ്ട്. എന്റെ ചെറിയ മകളുടെ പ്രായം പോലും മജ്‌സിയക്കില്ല. നിങ്ങളെ പോലെ അല്ല, ഞാന്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് മാത്രമേ അഭിമുഖം നല്‍കു എന്നും ഭാഗ്യലക്ഷ്മി വോയിസില്‍ പറയുന്നു. ഇതിന് മജ്‌സിയ നല്‍കിയ പ്രതികരണവും പുറത്തുവന്നുകഴിഞ്ഞു.

മജ്‌സിയ പറയുന്നു
ഭാഗ്യലക്ഷ്മി തന്നെയാണ് വാട്‌സ്ആപ്പില്‍ ആ വോയിസ് എനിക്ക് അയച്ചു തന്നത്. ഞാന്‍ ആര്‍ക്കും കൈമാറിയിട്ടില്ല. അതെങ്ങനെ പുറത്തുപോയി എന്നറിയില്ല. ഭാഗ്യലക്ഷ്മി തന്നെ കൈമാറിയതാകാം. ബിഗ് ബോസ് ഇപ്പോള്‍ പുറത്താണെന്നും ഡിംപില്‍ ബാലിന്റെ സഹോദരി തിങ്കള്‍ ബാലിന്റെ ലൈവ് ഷോക്കിടെ മജ്‌സിയ പ്രതികരിക്കുന്നു.
പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications