• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലം; തുറന്ന് പറഞ്ഞ് ഫിറോസും സജിനയും..ചെലവഴിച്ചത് ഇങ്ങനെ

Google Oneindia Malayalam News

കൊച്ചി: മലയാളികളുടെ പ്രീയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. തുടക്കത്തിൽ സെലിബ്രിറ്റി താരങ്ങളെ മാത്രം അണി നിരത്തി കൊണ്ടായിരുന്നു ബിഗ് ബോസ് ഷോ നടന്നിരുന്നത്. എന്നാൽ പിന്നീട് സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചർ മത്സരാർത്ഥികളായെത്തി തുടങ്ങി.

മത്സരിക്കാൻ എത്തുന്നവർക്ക് വൻ തുകയാണ് ബിഗ് ബോസിൽ ലഭിക്കുന്നതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ എത്രയാണ് തങ്ങൾക്ക് ലഭിക്കുന്ന പ്രതിഫലമെന്ന് താരങ്ങൾ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇപ്പോഴിതാ ബിഗ് ബോസിൽ നിന്നും ലഭിച്ച പ്രതിഫലത്തെ കുറിച്ചും അത് എങ്ങനെ ചെലവഴിച്ചുവെന്നതിനെ കുറിച്ചും മനസ് തുറക്കുകയാണ് ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥികളായ പൊളി ഫിറോസും ഭാര്യ സജിനയും.

1

ബിഗ് ബോസ് സീസൺ 3 യിലെ ശക്തരായ മത്സാർത്ഥികളായി പൊളി ഫിറോസും ഭാര്യ സജിനയും. 53 ദിവസങ്ങൾക്ക് ശേഷമായിരുന്നു ഇരുവരും ഷോയിൽ നിന്നും പുറത്തായത്. ഇത്രയും ദിവസത്തിനിടയിൽ നല്ലൊരു തുക തങ്ങൾക്ക് ലഭിച്ചിരുന്നതായി ഇരുവരും പറയുന്നു. കേരള കൗമുദി ചാനലിനോടായിരുന്നു ഫിറോസിന്റെ പ്രതികരണം.

2

'ബിഗ് ബോസിൽ നിന്നും ലഭിച്ച വളരെ ഫലപ്രദമായാണ് ഞങ്ങൾ ഉപയോഗിച്ചത്. ജീവിതത്തിൽ വളരെ ഗുണപ്പെട്ട പൈസയായിരുന്നു അത്. ഞങ്ങളുടെ വീടെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന്റെ മെയിൻ മുടക്ക് ആ തുകയിൽ നിന്നായിരുന്നു. തെറ്റില്ലാത്ത ഒരു തുകയാണ് ഞങ്ങൾക്ക് ലഭിച്ചത്. രണ്ട് പേരും കൂടി പോയത് കൊണ്ട് ഞങ്ങൾക്ക് രണ്ട് പേർക്കും പൈസ ലഭിച്ചു'

3

'ഡെയ്ഞ്ചറസ് ബോയ്സിന് ശേഷം വളരെ ലോ ആയൊരു അവസ്ഥയുണ്ടായിരുന്നു ആളുകളിലേക്ക് എത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീണ്ടും ജനങ്ങളിലേക്ക് എത്താനും ജനങ്ങളുടെ സ്നേഹം മനസിലാക്കി തിരിച്ചുവരാനുമായി. അതുകൊണ്ട് തന്നെ ബിഗ് ബോസ് ഞങ്ങളെ സംബന്ധിച്ച് വലിയൊരു സംഭവമായിരുന്നു'. ഷോയ്ക്ക് ശേഷം വർക്കുകൾ നല്ല രീതിയിൽ വരുന്നുണ്ടെന്നും ഇരുവരും പറഞ്ഞു.

'ഭർതൃവീട്ടിൽ കൊടിയ ജാതി വിവേചനം നേരിട്ട കാവ്യ, പിടയുന്നൊരു അമ്മ മനസുണ്ട് അവർക്ക്'; പിന്തുണച്ച് കുറിപ്പ് വൈറൽ'ഭർതൃവീട്ടിൽ കൊടിയ ജാതി വിവേചനം നേരിട്ട കാവ്യ, പിടയുന്നൊരു അമ്മ മനസുണ്ട് അവർക്ക്'; പിന്തുണച്ച് കുറിപ്പ് വൈറൽ

4

'53 ദിവസത്തെ ബിഗ് ബോസ് ജീവിതം അതിലെ അനുഭവങ്ങൾ, അവസ്ഥകൾ എന്തായിരുന്നുവെന്ന് ജനങ്ങൾക്ക് മനസിലായിട്ടുണ്ട്. ജനങ്ങൾ കണ്ടത് പോലെയല്ല. അതിലും ഭയാനകമായിരുന്നു കാര്യങ്ങൾ. 24 മണിക്കൂറിലെ ജീവിതത്തിൽ ജനങ്ങൾ കാണുന്നത് വെറും 1 മണിക്കൂറാണ്. ഷോയിൽ സജിന താൻ പറയുന്ന കാര്യങ്ങളെല്ലാം അംഗീകരിക്കുന്ന മൈന്റ് സെറ്റിലായിരുന്നു പോയിരുന്നത്. അതുകൊണ്ട് നന്നായിട്ടാണ് പോയത്', ഫിറോസ് പറഞ്ഞു.

5

അതേസമയം തനിക്ക് ഫിറോസ് ചെയ്യുന്നത് ശരിയാണെന്ന് തോന്നിയിട്ടുണ്ടെന്നായിരുന്നു സജിനയുടെ വാക്കുകൾ. സ്ത്രീകളെ പിന്തുണയ്ക്കുന്നില്ല, അവരുമായി ഫിറോസ് വഴക്ക് കൂടുമ്പോ പ്രതികരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളെല്ലാം പലരും തനിക്കെതിരെ ഉയർത്തിയിരുന്നു. എന്നാൽ എന്നെ തിരുത്തുന്ന വ്യക്തിയെ പോയി തിരുത്തുക എന്നത് എനിക്ക് സാധിക്കുന്ന കാര്യമല്ല, സജിന പറഞ്ഞു.

ദിലീപ് കേസ്; 'ഇത് അത്ഭുതപ്പെടുന്നത്, മനപ്പൂർവ്വം അല്ലാത്ത തെറ്റായി ഇത് കണക്കാക്കാൻ പറ്റുമോ'; പ്രിയദർശൻ തമ്പിദിലീപ് കേസ്; 'ഇത് അത്ഭുതപ്പെടുന്നത്, മനപ്പൂർവ്വം അല്ലാത്ത തെറ്റായി ഇത് കണക്കാക്കാൻ പറ്റുമോ'; പ്രിയദർശൻ തമ്പി

6

'സ്ത്രീകൾ തന്നെ പറയുന്നത് സ്ത്രീകളെ പിന്തുണയ്ക്കുന്നില്ലെന്നാണ്. സ്ത്രീകളും പുരുഷനും വ്യത്യാസമില്ലെന്നാണ് ഇവർ പറയുന്നത്. ജെന്റർ വ്യത്യാസത്തോടെ എന്തിനാണ് കാണുന്നതെന്നായിരുന്നു ചോദ്യം. ഷോയിൽ ഒരിക്കൽ ലാലേട്ടൻ വന്നപ്പോൾ ഒരു സ്ത്രീ മത്സരാർത്ഥി പറഞ്ഞത് ഷോയിൽ നിന്നും സ്ത്രീ മത്സരാർത്ഥികൾ ഔട്ടാകുന്നുവെന്നാണ്. ഈ പറഞ്ഞ സ്ത്രീകൾ തന്നെയാണ് അവരെ പോയി ഔട്ടാക്കുന്നത്. വായിക്ക് തോന്നുന്നത് വിളിച്ച് പറയുന്ന ടീമുകളാണ്', ഫിറോസ് പ്രതികരിച്ചു.

ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് മത്സരിക്കാൻ ദിൽഷ എത്തുമോ? താരത്തിന്റെ മറുപടി വൈറൽ..'ഇനി അത് കഴിയും'ബിഗ് ബോസ് അൾട്ടിമേറ്റിലേക്ക് മത്സരിക്കാൻ ദിൽഷ എത്തുമോ? താരത്തിന്റെ മറുപടി വൈറൽ..'ഇനി അത് കഴിയും'

English summary
Bigg Boss malayalam season 3; Poli Firoz and sajina opens up about how much money they got
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X