Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കുട്ടനും സൂര്യയും തമ്മിൽ സെറ്റ് ആയി; ബിഗ് ബോസ് വീട്ടിലെ പ്രണയത്തെക്കുറിച്ച് രമ്യ

ഇതിൽ മണിക്കുട്ടനെതിരെ എതിർചേരി ഉയർത്തികൊണ്ടുവന്നത് സൂര്യയുമായുള്ള പ്രണയത്തിന്റെ കാര്യമാണ്

ബിഗ് ബോസ് മലയാളം സീസൺ മൂന്ന് അവസാന ദിവസങ്ങളിലേക്ക് എത്തുമ്പോൾ വീറും വാശിയും നിറയുകയാണ്. മികച്ച പ്രകടനം പുറത്തെടുക്കുന്നതിനൊപ്പം എതിരാളികളെ തളർത്തുന്നതിനുള്ള അവസരങ്ങളും കരുതിയിരിക്കുകയാണ് ഓരോ മത്സരാർഥിയും. ഇതിന് പറ്റിയ വീക്കിലി ടാസ്ക്കാണ് ഈ ആഴ്ച ബിഗ് ബോസ് നൽകിയിരിക്കുന്നതും. നാട്ടുകൂട്ടം എന്ന ടാസ്ക്കിലൂടെ തങ്ങൾക്ക് മറ്റ് മത്സരാർഥികളെ പരസ്യമായി വിചാരണ ചെയ്യാം. ഇതിൽ മണിക്കുട്ടനെതിരെ എതിർചേരി ഉയർത്തികൊണ്ടുവന്നത് സൂര്യയുമായുള്ള പ്രണയത്തിന്റെ കാര്യമാണ്.

കൊവിഡ് രണ്ടാം തരംഗം: ലോക്ക്ഡൗണിലായി കര്‍ണാടക, ചിത്രങ്ങള്‍ കാണാം

മണിക്കുട്ടൻ അപമാനിച്ചു

മണിക്കുട്ടൻ അപമാനിച്ചു

ഇത്രയും നാൾ പെണ്ണുങ്ങൾക്കുവേണ്ടി നിന്ന് ആളെന്ന് പറഞ്ഞിട്ട് അവസാനം സൂര്യയുടെ പ്രണയത്തെ അപമാനിക്കുകയാണ് മണിക്കുട്ടൻ ചെയ്തതെന്നാണ് കിടിലം ഫിറോസും സംഘവും ആരോപിച്ചത്. ഈ ആഴ്ചയിലെ ഓപ്പൺ നോമിനേഷനിൽ സൂര്യയെ നോമിനേറ്റ് ചെയ്തതാണ് ഇവർ ഉയർത്തികാട്ടുന്നത്. എന്നാൽ ഇതിനെയെല്ലാം മണിക്കുട്ടൻ ശക്തമായി പ്രതിരോധിക്കുകയും ചെയ്തിരുന്നു. കിടിലം ഫിറോസും നോബിയും സൂര്യയെക്കുറിച്ച് രഹസ്യമായി തന്നോട് പറഞ്ഞ കാര്യം വെളിപ്പെടുത്തിയുമാണ് മണിക്കുട്ടൻ തന്റെ ഭാഗം വ്യക്തമാക്കിയത്. നാട്ടുകൂട്ടത്തിന് ശേഷം സൂര്യയെ ഉപയോഗിച്ച് അവർ തന്നെ നേരിടുകയാണെന്നും മണിക്കുട്ടൻ സൂര്യയോട് പറയുന്നുമുണ്ട്.

അവർ വീണ്ടും സെറ്റായി

അവർ വീണ്ടും സെറ്റായി

ഈ സംഭവത്തിന് മുൻപ് സൂര്യയും മണിക്കുട്ടനെതിരെ തിരിഞ്ഞിരുന്നു. ഇത് നാട്ടുകൂട്ടത്തിന് ശേഷം സംസാര വിഷയമാക്കുകയാണ് രമ്യ. അവർ വീണ്ടും സെറ്റ് ആയെന്ന് നോബിയോടും ഫിറോസിനോടും രമ്യ പറയുന്നു. ഇനി താൻ മണിക്കുട്ടനോട് സംസാരിക്കുന്ന പ്രശ്നമില്ലെന്ന് തന്നോട് സൂര്യ പറഞ്ഞതാണെന്നും ഇപ്പോൾ ഇരുവരും ഡീൽ ഉറപ്പിക്കുകയാണെന്നും രമ്യ പറഞ്ഞു.

സൂര്യയുടെ വണ്‍വേ പ്രണയം

സൂര്യയുടെ വണ്‍വേ പ്രണയം

ബിഗ് ബോസ് ഹൗസ് രണ്ടാം സീസണില്‍ പേളി മാണിയും ശ്രീനിഷ് അരവിന്ദ് ആയിരുന്നു പ്രണയ ജോഡികള്‍. ബിഗ് ബോസ് മൂന്നാം സീസണില്‍ ഇതുവരെ ഒരു പ്രണയ ജോഡിയില്ല. അതേ സമയം സൂര്യയുടെ വണ്‍വേ പ്രണയം ഒരു വശത്ത് പുരോഗമിക്കുന്നുണ്ട്. ഇതിനകം ബിഗ് ബോസ് നല്‍കിയ പല ടാസ്‌കുകളിലടക്കം സൂര്യ മണിക്കുട്ടനോടുളള പ്രണയം വെളിപ്പെടുത്തിയിട്ടുണ്ട്.

ഞെട്ടിച്ച നോമിനേഷൻ

ഞെട്ടിച്ച നോമിനേഷൻ

പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ ഓപ്പണ്‍ നോമിനേഷന്‍ ആണ് ബിഗ് ബോസ് ഹൗസില്‍ നടന്നത്. എല്ലാ മത്സരാര്‍ത്ഥികളും പരസ്യമായി രണ്ട് പേരെ നോമിനേറ്റ് ചെയ്യുകയും അതിനുളള കാരണം പറയുകയും ചെയ്യണം. ബിഗ് ബോസ് ഹൗസില്‍ ഏറെ നാളുകളായുളള ചര്‍ച്ചാ വിഷയമാണ് മണിക്കുട്ടനോടുളള സൂര്യയുടെ പ്രണയം. മണിക്കുട്ടന്‍ പല തവണ ഇത് നിഷേധിക്കുകയും ചെയ്തിട്ടുളളതാണ്.

പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്

പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്

സൂര്യ തനിക്ക് ഗിഫ്റ്റുകള്‍ തന്നിട്ടുണ്ട്. തന്റെ അടുത്ത് പേഴ്‌സണല്‍ ആയി പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്. അതെല്ലാം തന്നില്‍ തന്നെ നില്‍ക്കുന്നതല്ലാതെ താന്‍ ഇതുവരെ സൂര്യയോട് പോയി ചോദിച്ചിട്ടില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു. ഈ കാര്യം ലോകമെങ്ങും കണ്ട് കൊണ്ടിരിക്കുകയാണ് എന്നും മണിക്കുട്ടന്‍ ചൂണ്ടിക്കാട്ടി. ഇവിടെ നില്‍ക്കുന്നതിന് വേണ്ടി തനിക്ക് താനല്ലാതാകാന്‍ പറ്റില്ല. ഇല്ലാത്ത പ്രണയം ഉണ്ടാക്കാനും സാധിക്കില്ല. ആ കുട്ടിയോട് തനിക്ക് ബഹുമാനം ഉണ്ടെന്നും മണിക്കുട്ടന്‍ പറഞ്ഞു.

സിമ്പിള്‍ ഡ്രെസില്‍ അതീവ സുന്ദരിയായി അമൃത അയ്യര്‍; മാലാഖയെ പോലെയുണ്ടെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+