Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞാൻ ഇതുവരെ ആരെയും ഉമ്മ പോലും വെച്ചിട്ടില്ല: ലക്ഷ്മിപ്രിയയ്ക്ക് ദിൽഷയുടെ മറുപടി

കൊച്ചി : ഇഞ്ചോടിഞ്ച് പോരാട്ടവുമായി മുന്നേറുന്ന റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ മലയാളം 4. ഓരോ ദിവസം കടക്കുമ്പോഴും പ്രേക്ഷകർക്ക് കൂടുതൽ ആവേശം നൽകുന്നു ബിഗ് ബോസിലെ ഓരോ മത്സരാർത്ഥിയും.

തർക്കവും എതിർപ്പുകളും ദേഷ്യവും പ്രണയസല്ലാപങ്ങളുമൊ ക്കെയായി ബിഗ് ബോസ് സീസൺ മലയാളം 4 ജനശ്രദ്ധ നേടിക്കഴിഞ്ഞു. ഷോ ആരംഭിച്ച് 7 ആഴ്ചകൾ പിന്നിടുമ്പോൾ വലിയ സംഭവങ്ങൾക്കാണ് ഇപ്പോൾ ബിഗ് ബോസ് വീട് വേദിയാകുന്നത്.

ബിഗ് ബോസ് മലയാളം സീസൺ നാലിലെ ഏറ്റവും മികച്ച മത്സരാർത്ഥികളിൽ ഒരാളാണ് ദിൽഷ. ബിഗ് ബോസ് വീടിനുള്ളിൽ നടക്കുന്ന ലവ് ട്രയാങ്കിൾ ബിഗ് ബോസ് കുടുംബത്തിലും ബിഗ് ബോസ് പ്രേക്ഷകർക്കിടയിലും ഏറെ ചർച്ച ചെയ്യപ്പെടുന്നു.

1

കുടുംബത്തോട് ഏറെ ഉത്തരവാദിത്വവും അടുപ്പവും ഉള്ള കുട്ടിയാണ് ദിൽഷ. ഇക്കാര്യം സെൽഫ് ടാസ്ക്കിലൂടെ ഇതിനോടകം തന്നെ ദിൽഷ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, മത്സരാർത്ഥിയായ ലക്ഷ്മി പ്രിയയോട് ദിൽഷ ഇപ്പോൾ പറഞ്ഞ ചില കാര്യങ്ങൾ ആണ് ബിഗ് ബോസ് വീട്ടിലും പ്രേക്ഷകർക്കിടയിൽ പ്രധാന ചർച്ച.

2

ലക്ഷ്മിപ്രിയ യോട് പറഞ്ഞത് ഇങ്ങനെ : - " ഒരു പെൺകുട്ടി എന്ന നിലയിൽ താൻ അന്തസ്സുള്ള കുടുംബത്തിൽ നിന്ന് വന്ന ഒരു കുട്ടിയാണ്. ഈ 29 വയസ്സുവരെ ഞാൻ ഒരു ഉമ്മ പോലും വെച്ചിട്ടില്ല. മോശമായ രീതിയിൽ എന്നെ ഒരാളും തൊട്ടിട്ടില്ല. മോശമായ രീതിയിൽ ഒരു ഹഗ്ഗ് പോലും ചെയ്തിട്ടില്ല. ആ എനിക്ക് ഇവിടെ ലവ് ട്രാക്ക് പിടിക്കേണ്ട ആവശ്യമില്ല. അക്കാര്യത്തിൽ തനിക്ക് സ്വയെ തന്നോട് അഭിമാനം തോന്നുന്നു. സത്യം പറഞ്ഞാൽ എന്നെ പോലെയുള്ള കുട്ടികൾ ഈ ലോകത്ത് ഉണ്ടാവുമോ എന്നു പോലും തനിക്ക് സംശയം ഉണ്ട്.

3

ഈ ജാസ്മിൻ ഒക്കെ ജീവിക്കുന്ന ബാംഗ്ലൂർ തന്നെയാണ് ഞാനും ജീവിക്കുന്നത്. ഫ്രണ്ട്സ് ഒക്കെ പബ്ബിൽ പോകുമ്പോൾ ഞാൻ അവിടെ പോകാറു പോലുമില്ല". അതേസമയം, ഇക്കഴിഞ്ഞ ദിവസം റിയാസും ഡോ. റോബിനും തമ്മിലുളള വലിയ രീതിയിലുളള വാക്കുതർക്കങ്ങൾക്കാണ് ബിഗ് ബോസ് വീട് വേദിയായത്. ഈ തർക്കത്തിനിടയിൽ ബിഗ് ബോസ് വീടിനകത്തെ ലവ് ട്രയാങ്കിൾ കാര്യം എടുത്തിട്ടത് ദിൽഷയെ ദേഷ്യപ്പെടുത്തിയിരുന്നു.

ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

4

ഇവിടുളള ഒരാളെ സഹോദരനായും ഒരാളെ സുഹൃത്തായും കാണുന്നതാണോ താൻ പറയുന്ന ലവ് ട്രയാങ്കിൾ എന്ന ചോദ്യത്തോടെ റിയാസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു ദിൽഷ.

റിയാസും വിനയിയും ബിഗ് ബോസ് വീട്ടിൽ അടി

വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസും വിനയിയും ആയിരുന്നു കഴിഞ്ഞ ദിവസം നടന്ന കോടതി വീക്കിലി ടാസ്ക്കിലെ ജഡ്ജ്മാർ. റിയാസിന്റെ പ്രവർത്തികളിൽ എതിർപ്പ് അറിയിച്ച് വലിയ തർക്കളാണ് ബിഗ് ബോസ് വീട്ടിൽ നടന്നത്.

5

'മത്സരാർത്ഥികളായ എല്ലാവരും പറയുന്ന കാര്യങ്ങൾ കേൾക്കാൻ വേണ്ടിയാണ് രണ്ടു ജഡ്ജിമാരെ നിശ്ചയിച്ചിരിക്കുന്നത്. അല്ലാതെ ഒരാൾ പറയുന്ന കാര്യം മാത്രം കേൾക്കാൻ കഴിയില്ലെന്ന് ദിൽഷ പറഞ്ഞിരുന്നു. എപ്പിസോഡിൽ....ഒരു ജഡ്ജ് പാലിക്കേണ്ട ചില കാര്യങ്ങൾ ഉണ്ടെന്നായിരുന്നു റിയാസിനെ എതിർത്ത് ദിൽഷ പറഞ്ഞത്. തകർപ്പൻ ചോദ്യങ്ങളാണ് റിയാസിനെതിരെ ദിൽഷ മുന്നോട്ടുവച്ചത്. ജാസ്മിനും നിമിഷയ്ക്കും വേണ്ടി മാത്രം വ്യക്തിപരമായി സംസാരിക്കാൻ നിശ്ചയിച്ചത് ആണോ റിയാസിനെ എന്നും ദിൽഷ ചോദിച്ചിരുന്നു.

6

തുടർന്ന് വലിയ രീതിയിലുള്ള തർക്കങ്ങൾക്ക് ബിഗ് ബോസ് വീട് വേദിയായി മാറി. എല്ലാ മത്സരാർത്ഥികളും ചേർന്ന് ജഡ്ജായ റിയാസിന് എതിരെ പ്രതികരിച്ചു. രണ്ടു ജഡ്ജികളിൽ ഒരാളായ വിനയ് കോടതി മുറിയിൽ നിന്നും ഇറങ്ങി പോകുന്ന കാഴ്ചകളാണ് പിന്നാലെ ഉണ്ടായത്. ഈ ജഡ്ജിന്റെ കൂടെ തനിക്ക് മുന്നോട്ടു പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു വിനയ ഇറങ്ങിയത്. ഇതിനുപിന്നാലെ കോടതി പിരിച്ചുവിട്ടതായി ബിഗ് ബോസ് അറിയിച്ചു.

7

ജഡ്ജിമാരായ റിയാസും വിനയും ചേർന്ന് ഏറ്റുമുട്ടുന്ന കാഴ്ചകൾക്കും ബിഗ് ബോസിൽ കണ്ടു. 'നിന്നോട് എത്ര തവണ പറഞ്ഞതാണ് ഫെമിനിസം ഇവിടെ ചെയ്യരുത്' എന്നാണ് വിനയ് റിയാസിനോട് ചോദിച്ചത്. ഇത് പ്രവർത്തിയിൽ നിന്ന് വളരെ കറക്ട് ആയി അറിയാൻ കഴിഞ്ഞുവെന്നും വിനയിയും വ്യക്തമാക്കി. എന്നാൽ, ഇതു കേട്ട റിയാസ് തെറി വിളാച്ചായിരുന്നു പ്രതികരിച്ചത്. "നീ എന്നോട് സംസാരിക്കണമെങ്കിൽ മര്യാദക്ക് സംസാരിക്കണം. ആരോടാ നീ സംസാരിക്കുന്നതെന്ന് അറിയാമോ. നീ കണ്ട ചെക്കന്മാരോട് സംസാരിക്കുന്നത് പോലെ, എന്നോട് സംസാരിക്കാൻ നിൽക്കരുത്", - എന്നായിരുന്നു റിയാസിനോട് വിനയ് ചോദിച്ചത്. അതേസമയം, ഒറ്റക്കെട്ടായി കൂടെ നിന്ന ജഡ്ജുമാർ പരസ്പരം തർക്കിച്ച് രണ്ടു വഴിക്ക് പോയിത് ബിഗ് ബോസിലും പ്രേക്ഷകരിലും വലിയ ചർച്ചകളായി മാറി.

Recommended Video

cmsvideo
    പോകുന്നതിന് മുന്നേ പുറകെ നടന്ന് സ്ട്രാറ്റജി പറഞ്ഞു കൊടുത്തു,Ronson's Wife Dr Neeraja Interview

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+