• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെയെങ്കില്‍ ലാലേട്ടനേയും പഴംകഞ്ഞിയെന്ന് വിളിക്കണ്ടെ: അത് ബിഗ്ബോസില്‍ തന്നെ പറഞ്ഞത്: ഫിറോസ്

Google Oneindia Malayalam News

ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലേക്ക് വൈല്‍ഡ് കാർഡ് എന്‍ട്രിയിലൂടെയെത്തി മികച്ച മത്സരം കാഴ്ചവെച്ച മത്സരാർത്ഥികളായിരുന്നു സജ്നയും ഫിറോസും. ഒറ്റ മത്സരാർത്ഥിയായി ഷോയിലേക്ക് എത്തിയ ഈ ദമ്പതികളായിരുന്നു സീസണ്‍ 3 യിലെ ഹൈലറ്റ്. അഗ്രസീവായ മത്സരരീതി തന്നെയായിരുന്നു ഇവരുടെ പ്രത്യേക. ഒട്ടുമിക്ക എല്ലാ മത്സരാർത്ഥികളുമായി വഴക്കിട്ട താരങ്ങളെ ഒടുവില്‍ ഷോയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് എല്ലാ മത്സരാർത്ഥികളോടുമായി നല്ല ബന്ധം സ്ഥാപിക്കാനും ഇരുവർക്കും സാധിച്ചു. ഇപ്പോഴിതാ ബിഗ് ബോസ് വിശേഷങ്ങളുമായി വീണ്ടും മത്സരാർത്ഥികള്‍ക്ക് മുമ്പിലെത്തുകയാണ് ഫിറോസും സജ്നയും. ഐ കാന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

ബിഗ് ബോസിലേക്ക് പോയപ്പോള്‍ ഏറ്റവും കൂടുതല്‍

ബിഗ് ബോസിലേക്ക് പോയപ്പോള്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്തത് മക്കളെയാണെന്നും ഫിറോസും സജ്നയും പറയുന്നു. എത്രയോ മാതാപിതാക്കള്‍ മക്കള്‍ക്ക് വേണ്ടി സമ്പാദിക്കാനായി വിദേശ നാടുകളിലേക്ക് പോവുന്നുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഞങ്ങളുടെ മക്കള്‍ക്ക് വേണ്ടി സമ്പാദിക്കാന്‍ ലഭിച്ച അവസരം കൂടിയാണ് ഇതെന്നും സജ്ന പറയുന്നു.

നടന്‍ ശ്രീനാഥ് ഭാസി ആറസ്റ്റില്‍: പൊലീസ് നടപടി ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍നടന്‍ ശ്രീനാഥ് ഭാസി ആറസ്റ്റില്‍: പൊലീസ് നടപടി ചോദ്യം ചെയ്യലിനായി എത്തിയപ്പോള്‍

പല ബിഗ് ബോസ് സീസണുകളും ഞാന്‍ കണ്ടിട്ടുണ്ട്

പല ബിഗ് ബോസ് സീസണുകളും ഞാന്‍ കണ്ടിട്ടുണ്ട്, ചിലർ അവിടെ വന്നതിന് ശേഷം തന്റെ കുഞ്ഞ് എന്നും പറഞ്ഞ് കരയുന്നത്. മക്കളെ കാണാനാവില്ലെന്ന കാര്യമൊക്കെ നേരത്തെ അറിഞ്ഞ് കൊണ്ട് തന്നേയല്ലേ ഇവർ അതിനകത്തോട്ട് കയറുന്നത് എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. അവിടുന്ന് നല്ല പൈസ കിട്ടും, അതുകൊണ്ട് കുഞ്ഞുങ്ങള്‍ക്ക് നല്ല സാധനങ്ങള്‍ വാങ്ങിച്ച് കൊടുക്കാം. ആ വേദന ഉള്ളില്‍ ഉണ്ടാവും. അല്ലാതെ എല്ലാവരും കാണിക്കെ കരഞ്ഞ് പിടിക്കേണ്ട ആവശ്യമില്ലെന്നും ഫിറോസ് പറയുന്നു.

'അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും'അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും

എല്ലാ മനുഷ്യർക്കും നഷ്ടങ്ങളുണ്ടാവും

എല്ലാ മനുഷ്യർക്കും നഷ്ടങ്ങളുണ്ടാവും. അതില്‍ നിന്നും മുക്താനായി വരിക എന്നുള്ളതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ആ ദുഖങ്ങളില്‍ നമ്മള്‍ വീണുപോവരുത്. അതിന് ഏറ്റവും വലിയ ഉദാഹരണം എന്റെ ജീവിതമാണ്. ഒരുപാട് പരിഹാസങ്ങളും മാറ്റിനിർത്തലുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ കുടുംബാംഗങ്ങള്‍ എല്ലായ്പ്പോഴും എന്റെ ഒപ്പം തന്നെ നിന്നവരാണ്. എന്നെ വിഷമിച്ച ആരോടും ഞാന്‍ പ്രതികാരത്തോടെ പെരുമാറിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം

എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം എന്ന് പറയുന്നത് പഴം കഞ്ഞിയാണ്. അത് ഞാന്‍ ബിഗ് ബോസിലും പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എന്നെ പഴംകഞ്ഞിയെന്ന് വിളിക്കുകയാണെങ്കില്‍ ലാലേട്ടനേയും പഴം കഞ്ഞിയെന്ന് വിളിക്കണം. അദ്ദേഹത്തിനും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട ഭക്ഷണം എന്ന് പറയുന്നത് പഴം കഞ്ഞിയാണ്. വളരേയേരെ ഗുണമുള്ള ഭക്ഷണമാണ് പഴംകഞ്ഞിയെന്നും അദ്ദേഹം പറയുന്നു.

സ്ഥിരമായി ഇത് കഴിച്ചാല്‍ വയറ് ചാടുന്നത്

സ്ഥിരമായി ഇത് കഴിച്ചാല്‍ വയറ് ചാടുന്നത് പോലുള്ള സംഭവം ഉണ്ടാവും. അതുകൊണ്ട് തന്നെ നിയന്ത്രിച്ച് കഴിക്കണം. ഇതേ പഴം കഞ്ഞികൊണ്ട് തന്നെ എനിക്ക് പണികിട്ടിയ സംഭവവും ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് ഷോയിലേക്ക് കയറുമ്പോള്‍ ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ചോദിച്ചിരുന്നു. അങ്ങനെ ഞാന്‍ പഴംകഞ്ഞിയെന്ന് എഴുതികൊടുത്തു. അവിടുത്തെ കാര്യം പറയുകയാണെങ്കില്‍ ഭക്ഷണത്തിനൊക്കെ നല്ല നിയന്ത്രണമായിരുന്നു. തലേദിവസത്തെ ഭക്ഷണം ബാക്കിയുണ്ടേല്‍ പിറ്റേദിവസം കഴിക്കും. അതായത് അധിവും പഴംകഞ്ഞിയായിരിക്കും.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ബിഗ് ബോസ്

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ബിഗ് ബോസ് വിളിച്ച് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഫുഡ് വരുന്നതായിരിക്കുമെന്ന് അറിയിച്ചത്. ഞാന്‍ നേരത്തെ എഴുതിക്കൊടുത്തതിനാല്‍ എന്നും കഴിക്കുന്ന പഴംകഞ്ഞി തന്നെയാണ് എനിക്ക് ലഭിച്ചത്. ബാക്കിയുള്ളവർക്കൊക്കെ വെറൈറ്റി ഫുഡ്ഡും കിട്ടി. ആ സമയത്ത് എനിക്ക് ചെറുതായി പഴംകഞ്ഞിയോട് ദേഷ്യം തോന്നിയിരുന്നുവെന്നും പൊളി ഫിറോസ് പറയുന്നു.

English summary
Bigg Boss Malayalam season 4 fame Poli Firos says why not call Mohanlal too?-goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X