കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിൽഷയെ കുറിച്ച് ചോദ്യം, റോബിന്റെ മറുപടി ഇങ്ങനെ..'അത്തരക്കാരോട് പുച്ഛം മാത്രം'

  • By Desk
Google Oneindia Malayalam News

കൊച്ചി: ബിഗ് ബോസ് സീസൺ 4 ൽ മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണനൊപ്പം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പേരായിരുന്നു സഹ മത്സരാർത്ഥിയും ടൈറ്റിൽ വിജയിയുമായ ദിൽഷ പ്രസന്നന്റേത്. ഷോയിൽ വെച്ച് വളരെ അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നവരായിരുന്നു ഇരുവരും. ദിൽഷയോട് തനിക്ക് പ്രണയമുണ്ടെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും ഷോയിൽ റോബിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബോസ് കഴിഞ്ഞാൽ ഇരുവരും വിവാഹം കഴിക്കുമെന്ന കണക്ക് കൂട്ടലിലായിരുന്നു ആരാധകർ.

ദിൽഷയെ കുറിച്ച് ചോദ്യം


എന്നാൽ ഷോ കഴിഞ്ഞപ്പോൾ ഇരുവരും തമ്മിൽ പിരിഞ്ഞെന്ന വാർത്തയാണ് പുറത്തുവന്നത്. കാരണം തേടി ആരാധകർ രംഗത്തെത്തിയിരുന്നുവെങ്കിലും പരസ്യ പ്രതികരണങ്ങളിൽ നിന്നും താരങ്ങൾ വിട്ട് നിൽക്കുകയായിരുന്നു പതിവ്. ദിൽഷയുമായുള്ള സൗഹൃദം അവസാനിച്ചതോടെ പുതിയൊരു ജീവിതത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് റോബിൻ. ആരതി പൊടിയെന്ന ഫാഷൻ ഡിസൈനറുമായി തന്റെ വിവാഹം നിശ്ചയിച്ചെന്ന് റോബിൻ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. അപ്പോഴും റോബിൻ എത്തുന്ന അഭിമുഖങ്ങളിൽ എല്ലാം ദിൽഷയെ കുറിച്ചുള്ള ചോദ്യങ്ങൾ റോബിൻ നേരിടേണ്ടി വരാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി കൈരളി ടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ ദിൽഷയെ കുറിച്ച് ചോദ്യമുയർന്നു. ഇതിന് റോബിൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചായകുന്നത്.

നാല് മാസം കഴിഞ്ഞില്ലേ


സോഷ്യൽ മീഡിയയിൽ ഡോ റോബിനൊപ്പം ചർച്ച ചെയ്യപ്പെട്ട പേരാണ് ദിൽഷയുടേത്.സോഷ്യൽ മീഡിയ സ്വകാര്യ ജീവിത്തതിൽ വല്ലാതെ ഇടപെട്ടതായി തോന്നുന്നുണ്ടോയെന്നതായിരുന്നു ചോദ്യം. ഇതിന് ഷോ കഴിഞ്ഞ് നാല് മാസം കഴിഞ്ഞില്ലേ, ഇത് ഒരു അനാവശ്യ ചോദ്യമല്ലേ, ഇനിയും ദിൽഷയെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കാതിരിക്കാം, അത് കഴിഞ്ഞ് പോയ കാര്യമാണ്, അതിനെ കുറിച്ച് പറയാനും എനിക്ക് താത്പര്യം ഇല്ല, എന്നായിരുന്നു റോബിന്റെ മറുപടി.

'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ'നിങ്ങൾ ചവിട്ടി അരച്ചത് ഞങ്ങളുടെ ജീവിതമാണ് , മകന്റെ അവസ്ഥ എന്താകുമെന്ന് ചിന്തിച്ചിട്ടുണ്ടോ?'; ശാലിനി നായർ

 ചിലർ അനാവശ്യമായുള്ള വിമർശനങ്ങൾ നടത്തും


സോഷ്യൽ മീഡിയയെ കുറിച്ചും താരം അഭിമുഖത്തിൽ പ്രതികരിക്കുന്നുണ്ട്. വായിക്കാം' സോഷ്യൽ മീഡിയ എന്ന് പറയുന്നത് നല്ലൊരു പ്ലാറ്റ്ഫോമാണ്. നമ്മുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ , നമ്മുക്ക് എവിടെയെങ്കിലും ജീവിതത്തിലെത്താൻ എല്ലാം സോഷ്യൽ മീഡിയയുടെ പങ്ക് വളരെ വലുതാണ്. നാല് മാസം കഴിഞ്ഞിട്ടും ഞാൻ ഇപ്പോഴും ലൈവായി നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം സോഷ്യൽ മീഡിയ തന്നെയാണ്. ആരോഗ്യകരമായ വിമർശനങ്ങൾ ആണെങ്കിൽ കുഴപ്പമില്ല. ചിലർ അനാവശ്യമായുള്ള വിമർശനങ്ങൾ നടത്തും, അത് പക്ഷേ ശരിയായ അക്കൗണ്ടുകളിൽ നിന്ന് ആകണമെന്നില്ല, അത്തരം വിമർശനങ്ങൾ അംഗീകരിക്കാനാകില്ല.

സുരേഷ് ഗോപി കഴിച്ച പാത്രം കണ്ടാൽ കഴുകി വെച്ച പോലെ തോന്നും, മോഹൻലാലിന് പ്രിയം ഇത്; ഷെഫ് പിള്ളസുരേഷ് ഗോപി കഴിച്ച പാത്രം കണ്ടാൽ കഴുകി വെച്ച പോലെ തോന്നും, മോഹൻലാലിന് പ്രിയം ഇത്; ഷെഫ് പിള്ള

അല്ലാതെ ഐഡന്റിറ്റി വെളിപ്പെടുത്താതെ


ആർക്കെങ്കിലും വിമർശനങ്ങൾ ഉണ്ടെങ്കിൽ നമ്മുടെ ഐഡന്റിറ്റി വെളിപ്പെടുത്തി വീഡിയോകൾ വഴി തന്നെ വിമർശിക്കാം. അല്ലാതെ ഐഡന്റിറ്റി വെളിപ്പെടുത്താതെ ഭീരുക്കളെ പോലെ ഫേക്ക് ഐഡി ഉണ്ടാക്കി സ്വന്തം ജീവിത്തതിലെ ഫ്രസ്ട്രേഷൻ തീർക്കാൻ വേണ്ടി നെഗറ്റീവ് പറയുന്നത് ശരിയല്ല. അത്തരക്കാരോട് പുച്ഛം മാത്രമേ ഉള്ളൂ. അങ്ങനെ ചെയ്യാതിരിക്കൂ, സ്വയം വിലകളയാതിരിക്കൂ.

കമന്റുകൾ ശ്രദ്ധിക്കാറില്ല


സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ ശ്രദ്ധിക്കാറില്ല. വലിയ നെഗറ്റീവ് ഓറയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യുന്ന ആളുമല്ല താൻ. ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്ന ആളാണ്, ചുറ്റുമുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന ആളാണ്, അത്രയൊക്കെയെ ഞാൻ ചെയ്യുന്നുള്ളൂ. ജീവിതത്തിൽ എന്തെങ്കിലും നേടാൻ ഞാൻ കഠിനാധ്വാനം ചെയ്യും, അത് കണ്ട് ഫ്രസ്ട്രേറ്റഡ് ആയി കഴിഞ്ഞാൽ അതിൽ എന്ത് ചെയ്യാനാണ്. സത്യത്തിൽ നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാൻ തന്നെ എനിക്ക് സമയമില്ല.

'കുടുംബത്തെ മുഴുവൻ ബാധിക്കുന്നു, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'; വേദനയോടെ ശാലിനി നായർ'കുടുംബത്തെ മുഴുവൻ ബാധിക്കുന്നു, മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം'; വേദനയോടെ ശാലിനി നായർ

എന്റെ ഫാമിലി എന്ന് പറയാനാണ്


എന്റെ ഫാൻസ് എന്നല്ല എന്റെ ഫാമിലി എന്ന് പറയാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞാൽ മാക്സിമം രണ്ട് മാസമേ ചർച്ചയാകുകയുള്ളൂവെന്ന് ആളുകൾ പറയാറുണ്ട്, എന്നാൽ ഇപ്പോഴും ഞാൻ ഇവിടെ ഇരിക്കുന്നുണ്ട്, ആളുകളുടെ സ്നേഹവും പിന്തുണയും കിട്ടുന്നുണ്ട്. അത് കൊണ്ടാണ് ജീവിതത്തിൽ ഓരോ കാര്യങ്ങളും നേടിയെടുക്കാൻ എനിക്ക് സാധിക്കുന്നത്.ഞാൻ എന്നയാൾ ഒരുപാട് പോസിറ്റീവും ഒരുപാട് നെഗറ്റീവും ഉള്ള വ്യക്തിയാണ്. ഫേക്കായി ഞാൻ നിൽക്കില്ല. ഞാൻ എങ്ങനെയാണ് അങ്ങനെ എന്നെ സ്വീകരിക്കണമെന്നാണ് ഞാൻ ആളുകളോട് ആവശ്യപ്പെടാറുള്ളത്. ബിഗ് ബോസിൽ എങ്ങനെയായിരുന്നോ ഞാൻ അങ്ങനെയാണ് ആളുകൾ എന്നെ സ്വീകരിച്ചിരിക്കുന്നത്. എപ്പോഴും നല്ലവനായ ഉണ്ണിയായി ഇരിക്കാൻ ഒരാൾക്ക് പറ്റില്ല, അത് ഫേക്കാണ്.

അങ്ങനെ തന്നെ എന്നെ സ്വീകരിക്കണം


ജീവിതത്തിൽ എപ്പോഴെങ്കിലും കരയുകയും ദേഷ്യപ്പെടുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യും. ഇതൊക്കെ ഒരു മനുഷ്യനുള്ള വികാരങ്ങളാണ്. നല്ലതേ പറയൂ, സാമൂഹികമായി പ്രസക്തിയുള്ള കാര്യങ്ങളേ സംസാരിക്കൂ എന്നൊക്കെ പറഞ്ഞാൽ അത് ഫേക്കായിരിക്കും. ഞാൻ എന്നത് എല്ലാ വികാരങ്ങളും കൂടിയ ആളാണ്. അങ്ങനെ തന്നെ എന്നെ സ്വീകരിക്കണം എന്നാണ് എപ്പോഴും ഞാൻ പറഞ്ഞിരുന്നത്', റോബിൻ പറഞ്ഞു. .

English summary
Bigg Boss Malayalam Season 4 Fame Robin Gives Reply To Question About Dilsha,Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X