Get Updates
Get notified of breaking news, exclusive insights, and must-see stories!

റോബിന് ബിഗ് ബോസില്‍ കണ്ടതിനേക്കാള്‍ പതിന്മടങ്ങ് ബുദ്ധി: ആരുടേയും പേര് ദുരുപയോഗിക്കില്ല: തിരക്കഥാകൃത്ത്

സംഗീത സംവിധായികയും ഗാന രചയിതാവുമായ വ്യക്തിയാണ് ലേഖ അംബുജാക്ഷന്‍. ഭർത്താവ് അംബുജാക്ഷന്‍ നമ്പ്യാറുടെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ മുട്ടായിക്കള്ളനും മമ്മാലിയും എന്ന ചിത്രത്തിന്റെ സംഗീതവും തിരക്കഥയും എഴുതിയത് ലേഖയായിരുന്നു. ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികളും വെബ്സീരിസുകളും താരം പുറത്തിറിക്കിയിട്ടുണ്ട്.

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് അടുത്തിടെ യൂട്യൂബിലും താരം ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ചിലർ ലേഖ റോബിന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് രംഗത്തെത്തി. ഇവർക്കെതിരെയിതാ ഇപ്പോള്‍ ശക്തമായ മറുപടിയുമായി ലേഖ തന്നെ മുന്നോട്ട് വന്നിരിക്കുകയാണ്. അവരുടെ വാക്കുകളിലേക്ക്..

റോബിന്റെ പേര് സംസാരിക്കരുതെന്ന് പറഞ്ഞ്

റോബിന്റെ പേര് സംസാരിക്കരുതെന്ന് പറഞ്ഞ് എനിക്കെതിരെ ഭൃഷ്ട് കല്‍പ്പിക്കുകയാണോ. ചിലരൊക്കെ കമന്റിടുന്നത് ഞാന്‍ ഡോക്ടറിന്റെ പേര് യൂസ് ചെയ്യുകയാണെന്നാണ്. ഈ ഡോക്ടറിന്റെ പേര് ഉപയോഗിച്ചിട്ട് ഈ ലേഖ അംബുജാക്ഷന് നിലവില്‍ എന്താണ് നേടാനുള്ളത്. എന്നിട്ട് എനിക്ക് എന്തെങ്കിലും നേടാനുണ്ടെങ്കില്‍ അത് നേടിയെടുക്കാം.

വിപിന്‍ ദാസ് എന്ന് പറയുന്ന ഒരാള്‍ അഭിപ്രായപ്പെടുന്നത്

വിപിന്‍ ദാസ് എന്ന് പറയുന്ന ഒരാള്‍ അഭിപ്രായപ്പെടുന്നത് നിങ്ങളെ ഞങ്ങള്‍ അറിഞ്ഞത് റോബിന്‍ കാരണമെന്നാണ്. ഇവരോടൊക്കെ എന്താണ് പറയേണ്ടത്. നിങ്ങളൊക്കെ എന്ത് മണ്ണാങ്കട്ടയാണ് പറയുന്നത്. എങ്ങനെയാണ് ഞാന്‍ റോബിന്റെ പേര് മിസ്യൂസ് ചെയ്യുന്നതും യൂസ് ചെയ്യുന്നതും. ഇന്ന് നിലവില്‍ റോബിന്റെ പേര് പറഞ്ഞ് കഴിഞ്ഞാല്‍ മമ്മൂക്കയോ ലാലേട്ടനോ ഒരു സിനിമ ചെയ്യാനുള്ള ഡേറ്റ് തരുമോ.

മമ്മൂക്കയേയും ലാലേട്ടനേയും പൃഥ്വിരാജിനേയുമൊക്കെ

നാളെ എന്താവുമെന്ന് പറയാന്‍ സാധിക്കില്ല. റോബിന്‍ സിനിമയിലേക്കൊക്കെ കയറാന്‍ പോവുകയാണ്. മമ്മൂക്കയേയും ലാലേട്ടനേയും പൃഥ്വിരാജിനേയുമൊക്കെ പോലെ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരു നായകനായി റോബിനും മാറിയേക്കാം. അതൊക്കെ ദൈവത്തിന്റെ കയ്യിലാണ്. അതൊക്കെ നടക്കാം നടക്കാതിരിക്കാം.

Vastu Tips: കണക്കാണ് പഠിക്കുന്നതെങ്കില്‍ ഭാഗ്യ ദിശ വടക്ക്, ഹിന്ദിക്ക് വടക്ക് കിഴക്ക്: പഠിത്തത്തിലും വാസ്തു

റോബിന്‍ എന്ന് പറയുന്നത് വളരെ അധികം

റോബിന്‍ എന്ന് പറയുന്നത് വളരെ അധികം ബുദ്ധിയുള്ള എന്ത് വേണം എന്ത് വേണ്ടായെന്ന തിരിച്ചറിവുള്ള വ്യക്തിയാണ്. സത്യം പറഞ്ഞാല്‍ ബിഗ് ബോസില്‍ കണ്ടതിനേക്കാള്‍ പതിന്മടങ്ങ് ബുദ്ധിയുണ്ട്. ഞാന്‍ അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിച്ചതാണ്. കുറേ നേരം സംസാരിച്ചാല്‍ ആളുകളനെ നമുക്ക് മനസ്സിലാക്കാന്‍ പറ്റും.

വളരേയേറെ ശ്രദ്ധിച്ചാണ് റോബിന്‍ മുന്നോട്ട് പോവുന്നത്

വളരേയേറെ ശ്രദ്ധിച്ചാണ് റോബിന്‍ മുന്നോട്ട് പോവുന്നത്. അതുകൊണ്ട് തന്നെ നിങ്ങള്‍ ദൈവത്തെ ഓർത്ത് ഇത്തരം കമന്റുകള്‍ ഇടാന്‍ പോവരുത്. മറ്റു ചിലർ പറയുന്നത് ഞാനാണ് റോബിന്റെ മുള്ളെന്നാണ്. അങ്ങനെയൊരു മുള്ളാണ് ഞാനെങ്കില്‍ അത് എടുത്ത് കളയാനുള്ള വിവേകം റോബിനുണ്ടെന്നും ലേഖ അംബുജാക്ഷന്‍ കൂട്ടിച്ചേർക്കുന്നു.

പേരറിയാത്ത യൂട്യൂബ് ചാനലുകളുമായി എന്നെ താരതമ്യപ്പെടുത്തരുത്

പേരറിയാത്ത യൂട്യൂബ് ചാനലുകളുമായി എന്നെ താരതമ്യപ്പെടുത്തരുത്. റോബിന്‍ പറയുന്നത് പോലെ എനിക്കും സ്വപ്നങ്ങളുണ്ട്. ഒട്ടേറെ തിരക്കുകളുമായിട്ടാണ് മുന്നോട്ട് പോവുന്നത്. ഒരു സ്ത്രീയായ എനിക്ക് ഒരു തിരക്കഥ എഴുതി സിനിമ സ്വന്തമായി തന്നെ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹമുണ്ട്. എല്ലാവരുടേയും പ്രാർത്ഥനയും അനുഗ്രവും ഉണ്ടാവണം. ഞാന്‍ ആരുടേയും പേര് മിസ്യൂസ് ചെയ്യില്ലെന്നും അവർ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+