'ട്യൂമർ വളർന്ന് തലച്ചോറിൽ എത്തിയാൽ സങ്കീർണമാവും'; രോഗത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തി റോബിൻ
ബിഗ് ബോസ് സീസൺ 4 ലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ മത്സരാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ. ഷോയുടെ ഇടയ്ക്ക് വെച്ച് പുറത്തായെങ്കിലും താരത്തിന് വലിയ സ്വീകാര്യതയാണ് തുടർന്നും ലഭിച്ചത്. പുറത്ത് വന്നതിന് ശേഷവും ഉദ്ഘാടനങ്ങളിലും വിവിധ പരിപാടികളിലുമെല്ലാമായി സജീവമായി മുന്നോട്ട് പോകുകയാണ് റോബിൻ. ഇതിനിടയിൽ സിനിമയിലും തനിക്ക് ചാൻസ് ലഭിച്ചതായി റോബിൻ വ്യക്തമാക്കിയിരുന്നു.

ജീവിതത്തിലെ വീഴ്ചകൾ തന്നെയാണ് തനിക്ക് പ്രചോദനമായി മാറുന്നതെന്ന് പറയുകയാണ് റോബിൻ.താൻ വീഴണമെന്ന് ആഗ്രഹിക്കുന്നവർക്ക് മുൻപിൽ വാശിയോടെ ജീവിച്ച് കാണിക്കാനാണ് താൻ ശ്രമിക്കാറുള്ളതെന്നും റോബിൻ പറയുന്നു. മനോരമ ആരോഗ്യം മാഗസിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ജീവിതത്തിൽ പോസിറ്റീവ് ആയിരിക്കുന്നതിനെ കുറിച്ചും തന്റെ രോഗത്തെ കുറിച്ചുമെല്ലാം അഭിമുഖത്തിൽ റോബിൻ പറയുന്നുണ്ട്. വിശദമായി വായിക്കാം

സന്തോഷം കെടുത്തുമെന്നാണ് റോബിന്റെ പക്ഷം
ചെറിയ കാര്യങ്ങളിൽ പോലും വളരെ അധികം സന്തോഷം കണ്ടെത്തുന്ന ആളാണ് താന്നെന്ന് റോബിൻ പറയുന്നു. അമിത പ്രതീക്ഷകൾ കാത്ത് വെയ്ക്കുന്ന ആളേയല്ല താൻ. കാരണം അത്തരത്തിൽ പ്രതീക്ഷ വെയ്ക്കുന്നത് ജീവിതത്തിലെ സന്തോഷം കെടുത്തുമെന്നാണ് റോബിന്റെ പക്ഷം. പരമാവധി നെഗറ്റീവ് കാര്യങ്ങളെ മാറ്റി നിർത്താനാണ് ശ്രമിക്കാറുള്ളത്. മാത്രമല്ല തന്റെ സർക്കിളിൽ വളരെ കുറവ് ആളുകളെയെ താൻ നിർത്താറുള്ളൂവെന്നും റോബിൻ വ്യക്തമാക്കുന്നു.

ജീവിത്തതിൽ നമ്മുക്ക് സമ്മർദ്ദത്തെ ഒഴിവാക്കി നിർത്താൻ സാധിക്കില്ലെന്ന് റോബിൻ പറയുന്നു. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അത്തരമൊരു സന്ദർഭത്തിലൂടെ കടന്ന് പോകും. പക്ഷേ അതിനെ എങ്ങനെ നേരിടാനും കൈകാര്യം ചെയ്യാനും പഠിക്കുന്നുവെന്നതാണ് വലിയ കാര്യമെന്നാണ് റോബിന്റെ നിലപാട്.

എന്ത് വന്നാലും നേരിടാം എന്നതാണ് തന്റെ ലൈനെന്നും റോബിൻ അഭിമുഖത്തിൽ വെളിപ്പെടുത്തി. സമ്മർദ്ദത്തിൽ നിന്നും ഒളിച്ചോടാൻ നോക്കുന്ന ആളല്ല, അതിനെ ധൈര്യത്തോടെ അഭിമുഖീകരിക്കാൻ തയ്യാറാവുന്ന ആളാണ് താൻ. ജീവിതത്തെ എപ്പോഴും ലക്ഷ്യ ബോധത്തോടെ സമീപിക്കണമെന്നും റോബിൻ പറയുന്നു.

അതിനിടെ അഭിമുഖത്തിൽ തന്റെ രോഗത്തെ കുറിച്ചും റോബിൻ വെളിപ്പെടുത്തി. തനിക്ക് തലയിൽ ട്യൂമർ ഉണ്ടെന്നുള്ള കാര്യം നേരത്തേ റോബിൻ തുറന്ന് പറഞ്ഞിരുന്നു. തന്നെ ബിഗ് ബോസിൽ ഉൾപ്പെടുത്തില്ലെ എന്ന് ഭയന്നാണ് ഷോയ്ക്ക് മുൻപേ അണിയറ പ്രവർത്തകരോട് അത് വെളിപ്പെടുത്താതിരുന്നതെന്നും റോബിൻ പറഞ്ഞിരുന്നു.

മൂന്ന് വർഷം മുൻപാണ് രോഗം കണ്ടെത്തിയതെന്ന് അഭിമുഖത്തിൽ റോബിൻ പറഞ്ഞു. തല തുവർത്തുന്ന സമയത്തായിരുന്നു മുഴ ശ്രദ്ധയിൽ പെട്ടത്. പരിശോധനയിൽ തലയോടിൽ ബോൺ ട്യൂമർ വളരുന്നുണ്ടെന്ന് കണ്ടെത്തി. ഇടയ്ക്ക് കടുത്ത തലവേദന അനുഭവപ്പെടാറുണ്ട്. മൂഡ് സ്വിങ്ങുകളും വരാറുണ്ട്. എല്ലാ വർഷവും എംആർഐ സ്കാൻ എടുത്ത് പരിശോധിക്കണം. ട്യൂമർ വളർന്ന് തലച്ചോറിൽ എത്തിയാൽ സങ്കീർണമായേക്കുമെന്നതിനാൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഈ രോഗവുമായി പൊരുതി തനിക്ക് മുന്നോട്ട് പോകേണ്ടതുണ്ട്. മുൻപോട്ടുള്ള യാത്രയിൽ എന്ത് സംഭവിക്കുമെന്ന് ആർക്കാണ് പറയാൻ സാധിക്കുകയെന്നും റോബിൻ ചോദിച്ചു.

ബിഗ് ബോസ് ഷോയിൽ വെച്ച് ട്യൂമറിനെ കുറിച്ച് തന്റെ സഹമത്സരാർത്ഥിയായ ദിൽഷയോട് മാത്രമായിരുന്നു താൻ പറഞ്ഞിരുന്നതന്നും ആരോടും പറയരുതെന്നും ഒരു മനുഷ്യരും അറിയേണ്ടെന്നുമാണ് ദിൽഷ അന്ന് പറഞ്ഞതെന്നും റോബിൻ പറഞ്ഞിരുന്നു. ഒരു രീതിയിലും സിമ്പതി വോട്ട് വേണ്ടതില്ലായിരുന്നുവെന്നാണ് തന്റെ നിലപാടെന്നും റോബിൻ വ്യക്തമാക്കിയിരുനന്ു.












Click it and Unblock the Notifications