റോബിനെതിരെ ഉന്നയിച്ച ആരോപണത്തിന്റെ തെളിവ് എവിടെ: 20000 രൂപ ആർക്ക് കൊടുത്തു: അഖിലിനെതിരെ വീണ്ടും സായി

മാളികപ്പറും സിനിമയുമായി ബന്ധപ്പെട്ട് തുടങ്ങിയ വിവാദം ബിഗ് ബോസ് രംഗത്തേക്കും എത്തിയിരിക്കുകയാണ്

 unni-mukundanfinal-

മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദന്‍ - യൂട്യൂബ് വ്ലോഗർ സായി കൃഷ്ണ വിവാദത്തില്‍ ജനം ടിവിയില്‍ ചർച്ച നടക്കുമ്പോഴാണ് ബിഗ് ബോസ് താരം റോബിനെതിരായ ആരോപണം ഉന്നയിച്ചുകൊണ്ട് സംവിധായകന്‍ അഖില്‍ മരാർ രംഗത്തെത്തുന്നത്. ഉണ്ണി മുകുന്ദന്‍ സിനിമ പ്രമോഷന് വേണ്ടി കോഴിക്കോട്ടെ മാളില്‍ എത്തുമ്പോള്‍ കൂവിക്കാനായി ഇരുപതിനായിരം രൂപ കൊടുത്ത് റോബിന്‍ ആളുകളെ നിർത്തിയെന്നായിരുന്നു അഖിലിന്റെ ആരോപണം.

വ്ലോഗർ സായി കൃഷ്ണ റോബിന്റെ അടുത്ത സുഹൃത്താണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അഖില്‍ ഇത്തരമൊരു ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുന്നതെന്ന് ചോദിക്കുകയാണ് വ്ലോഗർ സായി. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

റോബിനെതിരായ അഖിലിന്റെ ആരോപണം

റോബിനെതിരായ അഖിലിന്റെ ആരോപണം

ഒരു പൊതുവേദിയില്‍ വെച്ചാണ് റോബിനെതിരായ ആരോപണം അഖില്‍ മാരാർ ഉന്നയിച്ചത്. ഇരുപതിനായിരം രൂപ കൊടുത്ത് ഉണ്ണി മുകുന്ദന്‍ വരുമ്പോള്‍ കൂവാന്‍ ആളെ നിർത്തിയെന്നാണ് പറയുന്നത്. ആ ചർച്ചയിലെ ഇല്ലാത്ത ആളുകളൊയാണ് അതിലേക്ക് വലിച്ചിഴക്കുന്നത്. മാളികപ്പുറം എന്ന സിനിമയുമായി ബന്ധപ്പെട്ട് ഞാനും ഉണ്ണി മുകുന്ദനും തമ്മിലുണ്ടായ വിഷയമാണ് ഇത്. അതിനിടയില്‍ എന്തിനാണ് റോബിനെ വലിച്ചിടുന്നതെന്നും സായി കൃഷ്ണന്‍ ചോദിക്കുന്നു.

അഖില്‍ മരാർ പറഞ്ഞതിന്

അഖില്‍ മരാർ പറഞ്ഞതിന്

അഖില്‍ മരാർ പറഞ്ഞതിന് കൃത്യമായ ഉത്തരവും റോബിന്‍ നല്‍കിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഒരു ചോദ്യവും അദ്ദേഹം ചോദിക്കുന്നു. പണം കൊടുത്ത് ഒരാളെ തകർക്കാന്‍ ശ്രമിച്ചെന്ന ആരോപണം ഉന്നയിക്കുമ്പോള്‍ അതിനൊക്കെ തെളിവ് വേണ്ടതല്ലേ. ഇരുപതിനായിരം രൂപ ആര്, എപ്പോള്‍, ആർക്ക് കൊടുത്തു എന്നുള്ളതിന്റെ തെളിവ് എവിടെ. ഇതൊന്നുമില്ലാതെ ചുമ്മാ വന്നിരുന്ന് വളുവളാ അടിക്കാന്‍ ഏതൊരുത്തനും സാധിക്കും.

സോഷ്യല്‍ മീഡിയയില്‍ എനിക്ക്

സോഷ്യല്‍ മീഡിയയില്‍ എനിക്ക്

സോഷ്യല്‍ മീഡിയയില്‍ എനിക്ക് 5 ലക്ഷം സബ്സ്ക്രൈബർമാർ ഉണ്ടെങ്കില്‍ ആ അഞ്ച് ലക്ഷത്തില്‍ ഒരു അമ്പതിനായിരമെങ്കിലും എന്നെ സ്നേഹിച്ച് എന്റെ കണ്ടന്റ് ഇഷ്ടപ്പെട്ടവരാണ്. ഞാന്‍ എന്താണ്, എങ്ങനെയാണെന്ന് അവർക്കെല്ലാം അറിയാം. അല്ലാതെ ചുമ്മാ കേറിയിരുന്ന്, ഡയലോഗ് അടിക്കുന്ന പണിയല്ല എന്റേത്. നിങ്ങള്‍ പറഞ്ഞത് പോലെ ലുലു മാളില്‍ പോയി വസ്ത്രം ഉരിഞ്ഞ് കളഞ്ഞാല്‍ സെലിബ്രിറ്റിയാവും എന്ന് വിചാരിക്കുന്നവരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. ചിലപ്പോള്‍ നിങ്ങള്‍ക്കും അത് തോന്നിയിട്ടുണ്ടാവുമെന്നും സായി കൃഷ്ണണ പറയുന്നു.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

ഞാനും ഡോക്ടർ റോബിനും

ഞാനും ഡോക്ടർ റോബിനും

മാറ്റത്തിന് അനുസരിച്ച് സ്വയം മാറാന്‍ നോക്കണം. അല്ലാതെ സ്വന്തം പേര് കളയാതെ നോക്കണം. ഞാനും ഈ പറയുന്ന ഡോക്ടർ റോബിനും തമ്മില്‍ അത്യാവശ്യം നല്ല രീതിയില്‍ ഉരസിയിട്ടുണ്ട്. അതൊക്കെ ആരോഗ്യപരമായ ചർച്ചകളായിരുന്നു. അല്ലാതെ നിങ്ങളെ പോലെ വായ തുറന്നാല്‍ മോശം വാക്കുകള്‍ മാത്രം വരാതെ നിങ്ങളെ പോലയല്ല.

അഖില്‍ മാരാർ നിങ്ങളുടെ മേഖലയില്‍

അഖില്‍ മാരാർ നിങ്ങളുടെ മേഖലയില്‍

അഖില്‍ മാരാർ നിങ്ങളുടെ മേഖലയില്‍ പുലിയായിരിക്കും. വലിയ വിജയിയും ആയിരിക്കും. അതുപോലെയാണ് പല യൂട്യൂബർമാരും. ഞങ്ങള്‍ ജനങ്ങളുമായി വളരെ ക്ലോസാണ്. എല്ലാവർക്കും അവരവരുടേതായ ഇടം നല്‍കുകയും എല്ലാവരേയും ബഹുമാനിച്ചും മുന്നോട്ട് പോവുക. അതിനെ നിലനില്‍പ്പുണ്ടാവുകയുള്ളു. അല്ലാതെ ഞങ്ങള്‍ വലിയ ആകാശത്താണെന്ന ചിന്ത ഒഴിവാക്കുക.

യഥാർത്ഥ ശക്തികള്‍

യഥാർത്ഥ ശക്തികള്‍

150 ഉം 200 ഉം രൂപ കൊടുത്ത പടം കാണുന്ന ആളുകളാണ് യഥാർത്ഥ ശക്തികള്‍. അവരാണ് എല്ലാത്തിനും മുകളില്‍. അതുപോലെയാണ് എന്റെ യൂട്യൂബ് ചാനല്‍ കാണുന്ന സാധാരണക്കാർ. അല്ലാതെ എനിക്ക് വന്ന് ലൈക്കിട്ട് പോവുന്ന സെലിബ്രിറ്രീസ് അല്ല. അത്തരം ആളുകളെ ബഹുമാനിക്കണം. അല്ലാതെ എനിക്ക് കുറച്ച് പൈസയുണ്ട് എന്തും പറയാം എന്ന് വിചാരിച്ചാല്‍ നാട്ടുകാർ അത്. അംഗീകരിക്കില്ല. പിടിച്ച് എയറില്‍ കയറ്റി കളയും.

റോബിന്‍ പൈസ കൊടുത്ത കൂവിച്ചു

റോബിന്‍ പൈസ കൊടുത്ത കൂവിച്ചു

ഉണ്ണി മുകുന്ദനെ റോബിന്‍ പൈസ കൊടുത്ത കൂവിച്ചു എന്നതാണല്ലോ പ്രധാന ആരോപണം. അന്നത്തെ ഒരുപാട് വിഷ്വലുകള്‍ ഞാന്‍ എടുത്ത് നോക്കിയെങ്കിലും അങ്ങനെ ഒരു കൂവല്‍ കണ്ടില്ല. രണ്ട് പേരും വന്നപ്പോള്‍ ആളുകള്‍ കയ്യടിച്ചു. ഉണ്ണി മുകുന്ദന്‍ വന്നപ്പോള്‍ ആളുകള്‍ കൂടുതല്‍ ആവേശത്തില്‍ ഒച്ചയുണ്ടാക്കുന്നതാണ് കണ്ടത്. ഇരുപതിനായിരം രൂപ കൊടുത്താല്‍ ആളുകള്‍ ഉണ്ണി മുകുന്ദനെതിരെ കൂവുമോ. ഇരുപതിനായിരം രൂപയുടെ വില മാത്രമാണോ അദ്ദേഹത്തിനുള്ളതെന്നും സായി കൃഷ്ണ ചോദിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+