Get Updates
Get notified of breaking news, exclusive insights, and must-see stories!

മാസം മൂന്ന് ലക്ഷം കിട്ടുന്ന രീതിയില്‍ എഫ്ഡിയുണ്ട്; ലൈഫ് ലോങ് സെറ്റ്, അഖില്‍ മാരറിനേയും വിടാതെ റോബിന്‍

തനിക്കെതിരെ അഖില്‍ മാരാർ നടത്തിയ ആരോപണത്തിന്റെ കൃത്യമായ തെളിവ് ഹാജരാക്കണമെന്നും റോബിന്‍ ആവശ്യപ്പെടുന്നു.

 robincar-

ഉണ്ണി മുകുന്ദന്‍ വേദിയില്‍ വരുമ്പോള്‍ കൂവിക്കാന്‍ താന്‍ ഇരുപതിനായിരം രൂപ കൊടുത്തെന്ന ആരോപണം ഉന്നയിച്ച സംവിധായകന്‍ അഖില്‍ മാരാർക്കെതിരെ വീണ്ടും വിമർശനവുമായി റോബിന്‍. ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവ് ചോദിച്ചിട്ട് അത് അദ്ദേഹത്തിന് ഇതുവരെ നല്‍കാന്‍ സാധിച്ചിട്ടില്ലെന്നും റോബിന്‍ പറയുന്നു.

ഒരു പബ്ലിക് പ്ലാന്റ് ഫോമില്‍ വന്നാണ് അത്തരം കാര്യം പറയുന്നത്. ഞാന്‍ ആലോചിക്കുന്നത് ഇവരൊക്കെ എന്തിനാണ് എന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നാണെന്നും റോബിന്‍ പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്യങ്ങള്‍ റോബിന്‍ വിശദീകരിക്കുന്നു

കാര്യങ്ങള്‍ റോബിന്‍ വിശദീകരിക്കുന്നു

ആരോഗ്യമൊക്കെ ശരിയാക്കി എന്‍ഗേജ്മെന്റിന്റെ തിരക്കുകളിലേക്ക് പോവാന്‍ നില്‍ക്കുമ്പോഴാണ് ഈ ഒരു വിവാദം വരുന്നത്. ഇരുപതിനായിരം രൂപ ഞാന്‍ ആർക്കോ കൊടുത്തിട്ട് ഉണ്ണി മുകുന്ദന്‍ വരുമ്പോള്‍ കൂവാന്‍ പറഞ്ഞുവെന്നാണ് പറയുന്നത്. അത് തെളിയിക്കേണ്ടതുണ്ട്. ഞാന്‍ അങ്ങനെ പറയുന്നതോ, അല്ലെങ്കില്‍ ഞാന്‍ ആർക്കെങ്കിലും പൈസ കൊടുത്തതിന്റോയോ തെളിവുണ്ടെങ്കില്‍ പുറത്ത് വിടണമെന്നും റോബിന്‍ പറയുന്നു.

രണ്ട് പേര് വിളിച്ചിട്ട് ഇന്നയാള്‍

രണ്ട് പേര് വിളിച്ചിട്ട് ഇന്നയാള്‍ ഇങ്ങനെ പറഞ്ഞു എന്ന് അവകാശപ്പെട്ടിട്ടൊന്നും കാര്യമില്ല. ഞാന്‍ പറയുന്ന കാര്യം വേണം. ഞാന്‍ ചോദിച്ചതിനുള്ള മറുപടി ഇതുവരെ കിട്ടിയിട്ടില്ല. ഉണ്ണി മുകുന്ദന്‍ വരുമ്പോള്‍ കൂവണം എന്ന് ഞാന്‍ ആവശ്യപ്പെടുന്നതിന്റെ തെളിവ് വേണം. ഞാന്‍ പൈസ കൊടുത്തും ഇല്ലെന്നുമാണ് പറയുന്നത്.

ഞാനും സായി കൃഷ്ണയും തമ്മില്‍

ഞാനും സായി കൃഷ്ണയും തമ്മില്‍

ഞാനും സായി കൃഷ്ണയും തമ്മില്‍ രഹസ്യ ഇടപാടുണ്ടെന്നാണ് പറയുന്നത്. എന്നെ ഏറ്റവും കൂടുതല്‍ വിമർശിച്ചിട്ടുള്ള വ്യക്തിയാണ് സായി. ഞാന്‍ എന്താണെന്ന് കൃത്യമായി എനിക്ക് അറിയാം. ആരോടും ദേഷ്യവും വിദ്വേഷവും എനിക്കില്ല. ഉറങ്ങി എണീറ്റ് കഴിഞ്ഞാല്‍ ആ ദേഷ്യം പോവും. അറിഞ്ഞ് കൊണ്ട് ആരേയും അങ്ങോട്ട് പോയി ദ്രോഹിക്കില്ല. പക്ഷെ ഇങ്ങോട്ട് വന്ന് കഴിഞ്ഞാല്‍ വെറുതെ വിടില്ല. എന്ത് തന്നെയായാലും ഞാന്‍ ചോദിച്ചതിന് ഉത്തരം അഖില്‍ മാരാർ ഉത്തരം തന്നിട്ടില്ലെന്നും റോബിന്‍ പറയുന്നു.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

ഗോകുലം ഗോപാലന്‍ സാറിനെ വർഷങ്ങള്‍

ഗോകുലം ഗോപാലന്‍ സാറിനെ വർഷങ്ങള്‍ക്ക് മുന്‍പേ അറിയാം. പുള്ളിക്കാരന്‍ ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ ഞാനാണ് രാത്രി നോക്കാറുള്ളത്. അതുകൊണ്ട് തന്നെയാണ് പുള്ളിക്കാരന്‍ മോനേപ്പോലെയാണെന്ന് പറഞ്ഞത്. ഇവരൊക്കെ പറയുന്നത് പോലെ ഗോകുലം പിക്ചേഴ്സിന്റെ സിനിമ പോയിട്ടില്ല. ഇവരെക്കാളുമൊക്കെയുള്ള ബന്ധം ഗോകുലവുമായിട്ട് എനിക്കുണ്ട്. പിന്നെ ഏതെങ്കിലും ആളുകള്‍ പോവുകയാണെങ്കില്‍ അവർക്ക് മാത്രമേ നഷ്ടമുള്ളു.

ഏറ്റവും വലിയ അടിസ്ഥാനം

എന്നെ പിന്തുണയ്ക്കായി ഒരുപാട് ആളുകളുണ്ട്. സിനിമയുടെ ഏറ്റവും വലിയ അടിസ്ഥാനം എന്ന് പറയുന്നത് കാണാനുള്ള പ്രേക്ഷകരാണ്. അമ്പതും നൂറും കോടിയുമൊക്കെ ലാഭമുണ്ടാക്കുന്നത് സാധാരണക്കാരന്റെ 150 ഉം 200 ഉം കൊണ്ടാണ്. ഇന്നുവരെ ഒരു സിനിമയും ചെയ്യാത്ത, എന്റെ സിനിമ കാണാന്‍ ഒരു പത്തുപേരെങ്കിലും ഉണ്ട്. ഞാന്‍ ചെയ്യുന്ന സിനിമ വലിയ സൂപ്പർ ഹിറ്റാവണമെന്ന ആഗ്രഹമൊന്നില്ല. സിനിമ എന്ന് പറയുന്നത് കുട്ടിക്കാലത്തെ എന്റെ സ്വപ്നമായിരുന്നു. ആരുമില്ലെങ്കില്‍ ഞാന്‍ തന്നെ സിനിമ എടുക്കും.

ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ റോബിന്‍

ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ റോബിന്‍

കല്യാണം കഴിഞ്ഞ് സെറ്റിലായതിന് ശേഷം സിനിമയിലേക്ക് എന്നതാണ് എന്റെ പദ്ധതി. ജീവത്തില്‍ കഴിഞ്ഞ ഏഴ് വർഷമായിട്ട് ഡ്യൂട്ടി മെഡിക്കല്‍ ഓഫീസർ എന്ന നിലയിലാണ് ജോലി ചെയ്തിരുന്നത്. മാസം ഒരു ലക്ഷം എന്നതായിരുന്നു എന്റെ സാലറി. വളരെ കഷ്ടപ്പെട്ട് 14 മണിക്കൂറൊക്കെ ആശുപത്രിയില്‍ നിന്നിട്ടാണ് അതെനിക്ക് കിട്ടയിരുന്നത്.

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം

എന്നാല്‍ ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷം ഞാന്‍ ചെയ്തിരുന്നത് പരമാവധി ബ്രാന്‍ഡിങ്ങൊക്കെ നടത്തികയായിരുന്നു. ഇപ്പോള്‍ അന്ന് കിട്ടിയിരുന്ന സാലറിയുടെ രണ്ട് മടങ്ങ്, അതായത് മൂന്ന് ലക്ഷം രൂപയെങ്കിലും മാസം കിട്ടുന്ന രീതിയില്‍ ഫിക്സിഡ് ഡെപ്പോസിറ്റ് ഇട്ടിട്ടുണ്ട്. അതായത് ലൈഫ് ലോങ് സെറ്റില്‍മെന്റാണ്. അതുകൊണ്ടാണ് പരമാവധി ബ്രാന്‍ഡിങ്ങൊക്കെ ഈ ഒരു വർഷം ചെയ്തത്. ഒരു ജോലിയും ചെയ്യാതെ വെറുതെ വീട്ടില്‍ ഇരുന്നാലും എനിക്ക് ജീവിക്കാം. അതിനായി വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നും റോബിന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+