ജാസ്മിന്‍ സഖ്യത്തില്‍ വിള്ളല്‍, ഡെയ്‌സിയും നിമിഷയും നേര്‍ക്കുനേര്‍; ഇനി കളിമാറും
കൊച്ചി: ബിഗ് ബോസ് സീസണ്‍ ഫോര്‍ പുരോഗമിക്കവെ ചുവട് മാറ്റി മത്സരം ടൈറ്റാക്കുകയാണ് മത്സരാര്‍ത്ഥികള്‍. ഇതിന്റെ ഫലമായി പുതിയ സഖ്യങ്ങള്‍ ബിഗ് ബോസ് ഹൗസില്‍ രൂപപ്പെടുകയും പഴയ സഖ്യങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയണ്. ഇതിന് ഉത്തമ ഉദാഹാരണമാണ് കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ നടന്ന സംഭവ വികാസങ്ങള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ജാസ്മിന്‍ മൂസയുടെ പക്ഷത്തുണ്ടായിരുന്ന നിമിഷയും ഡെയ്‌സിയും പരസ്പരം കൊമ്പ് കോര്‍ത്തതായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലെ പ്രധാന വിഷയം.
ഡെയ്‌സിയെ കടന്നാക്രമിച്ച് നിമിഷ തന്റെ തന്ത്രങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുകയാണ്. രണ്ട് ദിവസത്തെ സീക്രട്ട് റൂം വാസത്തിന് ശേഷം തിരിച്ചെത്തിയതോടെയാണ് നിമിഷ തന്റെ നീക്കങ്ങളില്‍ മാറ്റം വരുത്തിയത്. ബ്ലെസ്ലിയുടെ നോമിനേഷന്‍ ടാസ്‌കിനിടയില്‍ ഡെയ്‌സി ഉറങ്ങിയത് നിമിഷ വലിയ വിഷയമാക്കിയിരുന്നു. ബ്ലെസ്ലി ഹെല്‍ത്ത് ടാസ്‌കില്‍ വീഴ്ച വരുത്തിയെന്ന് ശക്തമായി വാദിച്ചവരില്‍ പ്രധാനിയായിരുന്നു ഡെയ്‌സി. അഖിലായിരുന്നു ഈ പ്രശ്‌നം ഉന്നയിച്ചതെങ്കിലും അതിനെ പെരുപ്പിച്ചത് ഡെയ്‌സിയായിരുന്നു.

ഡെയ്‌സിയോട് തര്‍ക്കിച്ച് തനിക്കും ഉറങ്ങാനുള്ള മെഡിക്കേഷന്‍ വേണമെന്നും തനിക്കും ബിഗ് ബോസ് വീട്ടില്‍ കിടന്നുറങ്ങണമെന്നും ജാസ്മിനോടും നിമിഷയോടും ബ്ലെസ്ലി ആവശ്യപ്പെട്ടിരുന്നു. അപ്പോള്‍ അത് അവളുടെ അടവാണെന്നായിരുന്നു നിമിഷ പറഞ്ഞത്. അവള്‍ക്ക് (ഡെയ്‌സി) മാത്രമാണോ ഇതെല്ലാമെന്നും നിമിഷ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഡെയ്‌സി മരുന്ന് കഴിച്ചതിന്റെ ക്ഷീണത്തിലാണ് എന്നാണ് ജാസ്മിന്‍ മറുപടി പറഞ്ഞത്. കൂടാതെ ജയില്‍ നോമിനേഷന്റെ സമയത്ത് നിമിഷ ഡെയ്‌സിയുടെ പേര് പറഞ്ഞതും തന്റെ എതിരാളിയായി ഡെയ്‌സിയെ തെരഞ്ഞെടുത്തു എന്ന പരസ്യപ്രഖ്യാപനമായിരുന്നു.

എന്നാല്‍ താന്‍ ബോധപൂര്‍വ്വം ഉറങ്ങിയതല്ല എന്നും മരുന്നിന്റെ ക്ഷീണത്താല്‍ ഉറങ്ങിപ്പോയതാണ് എന്നും ഇതിന്റെ പേരില്‍ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നത് ശരിയല്ലെന്നും ഡെയ്‌സി ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും നിമിഷ ചെവിക്കൊണ്ടില്ല. ബിഗ് ബോസ് വീട്ടിലെ നിയമമതാണെന്നും അത് അനുസരിക്കാത്തതിനാലാണ് ഡെയ്‌സിയെ ജയിലിലേക്ക് നോമിനേറ്റ് ചെയ്യുന്നതെന്നുമായിരുന്നു നിമിഷ വാദിച്ചത്. ഇതിനിടെ ജാസ്മിന്‍ നിമിഷയെ തിരുത്താനായി നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി.

എല്ലാവരും നോമിനേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം നിമിഷ, ജാസ്മിന്‍, ബ്ലെസ്ലി, നവീന്‍ എന്നിവര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത്. ഇതില്‍ നിമിഷയ്ക്കും ജാസ്മിനും ഓരേ വോട്ടാണ് ലഭിച്ചത് അതിനാല്‍ അതില്‍ നിന്നും ഒരാളെ തെരഞ്ഞെടുക്കാന്‍ ബിഗ് ബോസ് ക്യാപ്റ്റനോട് ആവശ്യപ്പെട്ടു. എന്നാല്‍ ജയിലിലേക്ക് താന്‍ പോകാമെന്നും നിമിഷയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ജാസ്മിന്‍ പറഞ്ഞു. വിട്ടുകൊടുക്കാന്‍ തയ്യാറാകാതിരുന്ന ഡെയ്‌സി ഈ അവസരം ശരിക്കും മുതലാക്കി.

തന്റെ ആരോഗ്യപ്രശ്‌നത്തെ പരിഗണിക്കാത്ത നിമിഷയുടെ ആരോഗ്യത്തില്‍ തനിക്ക് സംശയമുണ്ടെന്നായിരുന്നു ഡെയ്‌സി പറഞ്ഞത്. ഭൂരിപക്ഷം പേരും ജാസ്മിന്റെ തീരുമാനത്തെ അംഗീകരിച്ചെങ്കിലും ഡെയ്‌സി എതിര്‍ത്തു. ഒടുവില്‍ ഭൂരിപക്ഷാഭിപ്രായത്തിന്റെ പേരില്‍ ജാസ്മിന്‍ തന്നെ ജയിലിലേക്ക് പോകാന്‍ തയ്യാറാകുകയായിരുന്നു. പിന്നീട് നടന്ന ടാസ്‌കില്‍ പരാജയപ്പെട്ട നവീനും ബ്ലെസ്ലിയുമാണ് ജയിലിലേക്ക് പോയത്.

ബ്ലെസി ആദ്യമെ തന്നെ ടാസ്‌ക്കില്‍ നിന്നും പുറത്തായിരുന്നു. പിന്നീട് നടന്നത് നവീനും ജാസ്മിനുമായുള്ള മത്സരമാണ്. ഇരുവരും നേരാവണ്ണം മത്സരിക്കാതിരുന്നോടെ ബിഗ് ബോസ് താക്കീത് ചെയ്യുന്ന സാഹചര്യവും ഉണ്ടായി. ഇരുവരും ശരിക്ക് ടാസ്‌ക് ചെയ്തില്ലെങ്കില്‍ ബ്ലെസ്ലിയെ വിജയിയായി പ്രഖ്യാപിക്കും എന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. ഇതിന് ശേഷം നടന്ന പോരാട്ടത്തിനൊടുവില്‍ ജാസ്മിന്‍ വിജയിക്കുകയായിരുന്നു. ഇതിന് പിന്നാലെ നവീനും ബ്ലെസ്ലിയും ജയിലില്‍ പോകുകയും ചെയ്തു.
എങ്ങനെയുണ്ട് പുതിയ ബീന്‍ ബാഗ് എന്ന് ഷഫ്‌ന, കലക്കിയെന്ന് ആരാധകര്‍












Click it and Unblock the Notifications