കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഗ് ബോസ് സീസൺ 4 അവതാരകൻ;സൂചന നൽകിയ മോഹൻലാൽ.. അടുത്ത ഷോയിൽ ഈ 3 കൂട്ടർ വേണ്ടെന്ന് പ്രേക്ഷകർ

Google Oneindia Malayalam News

കൊച്ചി; അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് മലയാളം സീസൺ 3 യുടെ വിജയിയെ പ്രഖ്യാപിച്ച് കഴിഞ്ഞു. ഭൂരിഭാഗം പേരും പ്രവചിച്ചത് പോലെ തന്നെ മണിക്കുട്ടനാണ് കപ്പുയർത്തിയത്. സായ് വിഷ്ണു രണ്ടാം സ്ഥാനം നേടിയപ്പോൾ ഡിംപൽ ഭാൽ മൂന്നാം സ്ഥാനത്തെത്തി. റംസാൻ, അനൂപ് എന്നിവരാണ് മറ്റ് നാലും അഞ്ചും സ്ഥാനങ്ങൾ നേടിയത്. ഷോ അവസാനിച്ചെങ്കിലും ആരാധകർക്കിടയിൽ ഇപ്പോഴും ഗ്രാന്റ് ഫിനാലെ തന്നെയാണ് ചർച്ച. ഒപ്പം പുതിയൊരു ചർച്ചയും ഉയർന്നിട്ടുണ്ട്, അതുതന്നെ ബിഗ് ബോസ് മലയാളം സീസൺ 4.

1

മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി ഏറെ ജനപ്രീതി നേടിയ ഷോയായിരുന്നു ബിഗ് ബോസ് മലയാളം സീസൺ 3. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങൾ കപ്പുയർത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച് നിൽക്കവേയായിരുന്നു ഷോ അവസാനിക്കാൻ വെറും 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊവിഡ് പശ്ചാത്തലത്തിൽ ബിഗ് ബോസ് ഹൗസിന് പൂട്ടുവീണത്. ഒടുവിൽ ചെന്നൈയിൽ നിന്ന് മത്സരാർത്ഥികളെല്ലാം നാട്ടിലേക്ക് തിരിക്കുകയും ചെയ്തു. എന്നാൽ സെക്കന്റ് സീസണ് സമാനമായി വിജയിയെ പ്രഖ്യാപിക്കാതിരിക്കരുതെന്ന ആവശ്യം പ്രേക്ഷകർ ശക്തമാക്കി. ഇതോടെയായിരുന്നു ഷോ അവസാനിച്ചപ്പോൾ അവശേഷിച്ച എട്ട് പേരെ ഫൈനൽ എട്ട് ആയി പ്രഖ്യാപിച്ച് വോട്ടെടുപ്പ് ആരംഭിച്ചത്.

Also Read: 1 വര്‍ഷം കൊണ്ട് 1 ലക്ഷം 44 ലക്ഷമായി; 5 ലക്ഷം 2.21 കോടിയും — അറിയണം ഈ ഓഹരിയെ

2

ആവേശകരമായ വോട്ടിംഗ് മെയ് 29 ന് അവസാനിച്ചെങ്കിലും വിജയിക്കായി പിന്നേയും പ്രേക്ഷകർക്ക് കാത്തിരിക്കേണ്ടി വന്നു. ഒടുവിൽ പ്രേക്ഷക പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ ഗംഭീര ഫിനാലെ മത്സരത്തിനൊടുവിൽ സീസൺ ത്രീ മത്സരാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. എന്തായാലും പ്രക്ഷേകർക്ക് പ്രതീക്ഷ നൽകി കൊണ്ടാണ് സീസൺ ത്രീ ഷോ അവതാരകനായ മോഹൻലാൽ അവസാനപ്പിച്ചത്.'ആളൊഴിഞ്ഞ ബിഗ് ബോസ് വീട്. ഇനിയൊരു കാത്തിരിപ്പാണ്. ഇനിയീ വീട്ടില്‍ ഈ ചുവരുകള്‍ക്കുള്ളില്‍ സന്തോഷവും സങ്കടവും പ്രണയവും അടിപിടി, കുശുമ്പ്, കലഹം എല്ലാം വന്നു നിറയുന്നതു വരെ. അതുവരെ നമുക്ക് കാത്തിരിക്കാം. നമുക്ക് കാണാം, കാണണം.ബിഗ് ബോസ് സീസണ്‍ 4 എന്നായിരുന്നു ലാലിന്റെ വാക്കുകൾ. ഇത് നൽകുന്ന സൂചന അടുത്ത സീസൺ ഉടനുണ്ടാകുമെന്നാണെന്നാണ് പ്രേക്ഷകർ പറയുന്നത്. പക്ഷേ ലാൽ തന്നെയാകുമോ അവതാരകനാകുകയെന്ന സംശയം ഇതോടെ പ്രേക്ഷകർ ഉയർത്തുന്നുണ്ട്.

3

മോഹൻലാലിയിരുന്നു ബിഗ് ബോസ് മൂന്ന് സീസണുകളും അവതരിപ്പിച്ചത്. ഒരു അവതാരകൻ എന്നതിലുപരി ബിഗ് ബോസ് മത്സരാർത്ഥികളുമായി മികച്ച രീതിയിൽ സംവദിക്കുകയും അവരോട് ഇടപെടുകയും ചെയ്തിരുന്ന താരമാണ് അദ്ദേഹം. മോഹൻലാലിന്റെ ശാസനകളും പരിഹാസവും തമാശകളും ചേർത്തുപിടിക്കലുമെല്ലാം മത്സരാർത്ഥികളും ഏറെ സ്നേഹത്തോടെയാണ് കാണുന്നത്. അതേസമയം അടുത്ത ബിഗ് ബോസ് സീസണിൽ മോഹൻലാൽ ഉണ്ടായേക്കില്ലെന്ന് നേരത്തേ അഭ്യൂങ്ങൾ ഉണ്ടായിരുന്നു. തന്റെ സംവിധാനത്തിൽ ആദ്യമായി ഇറങ്ങുന്ന ബറോസ് എന്ന സിനിമയ്ക്കായുള്ള തിരക്കുകളും ഒപ്പം അടുത്ത വർഷത്തേക്കുള്ള ചില സിനിമകളുടെ ചിത്രീകരണവും കാരണം ഷോയിൽ നിന്നും പിൻമാറിയേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

4

മോഹൻലാലിന് പകരക്കാരായി നടൻമാരായ മുകേഷിന്റേയും സുരേഷ് ഗോപിയുടേയും പേരുകളാണ് പരിഗണനയിൽ ഉള്ളതെന്നായിരുന്നു വാർത്തകൾ. നേരത്തേ റിയാലിറ്റി ഷോ അവതരാകരായി വ്യത്യസ്ത രീതിയിലുള്ള അവതരണശൈലി കൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളാണ് ഇരുവരും. അതുകൊണ്ട് ബിഗ് ബോസിന്റെ അടുത്ത സീസണിൽ ഇവർ എത്തിയാലും അത് പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കില്ലെന്ന തരത്തിലും ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ സീസൺ 3 യുടെ അവസാനത്തിൽ മോഹൻലാലിന്റെ വാക്കുകൾ നൽകുന്നത് സീസൺ 4 ലും അവതാരകനായി അദ്ദേഹം തന്നെ എത്തിയേക്കുമെന്ന സൂചനകളാണാണെന്ന് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. എന്തായാലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകാൻ അടുത്ത സീസണിനായി കാത്തിരുന്നേ മതിയാകു.

5

അതേസമയം അവതാരകനെ കുറിച്ചുള്ള ചർച്ച തുടങ്ങുമ്പോൾ തന്നെ അടുത്ത സീസണിൽ ആരൊക്കെ മത്സരാർത്ഥികൾ ആകണമെന്നുള്ള ചർച്ചകളും ആരാധകർക്കിടയിൽ പുരോഗമിക്കുന്നുണ്ട്. മൂന്നാം സീസണിന് സമാനമായി സെലിബ്രിറ്റികൾ അല്ലാത്തവർ നാലാം സീസണിൽ ഉണ്ടാകണമെന്ന അഭിപ്രായം നേരത്തേ പ്രേക്ഷകർ പങ്കുവെച്ചിരുന്നു. സെലിബ്രിറ്റികൾ ആകാത്തതിനാലാണ് സീസൺ ത്രീ മറ്റ് സീസണുകളിൽ നിന്ന് വ്യത്യസ്തമായി അത്രയുമധികം ആവേശം തീർത്തതെന്നും ഒരുപക്ഷം പറയുന്നു. എന്നാൽ സെലിബ്രിറ്റികൾ വന്നാൽ ഷോ കൂടുതൽ ചൂടുപിടിക്കുമെന്ന് പറയുന്നവരും കുറവല്ല.

7

എന്തായാലും അടുത്ത സീസണിൽ മൂന്ന് വിഭാഗം ആളുകൾ വേണ്ടെന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. നിസാര കാര്യങ്ങൾക്ക് പേടിച്ചോടുന്നവരാകരുതെന്നും തങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങൾ പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നവരും ആരോഗ്യ സ്ഥിതിയും രോഗങ്ങളും ഗെയിം സ്ട്രാറ്റജി ആക്കുന്നവരും വേണ്ടെന്ന് ഇദ്ദേഹം പറയുന്നു. എന്നാൽ ഇതിനെതിരെ നിരവധി പേർ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിട്ടുണ്ട്. ചാരിറ്റി പറയുന്നവർ വേണ്ടെന്നാണ് ഒരാൾ പ്രതികരിച്ചത്. പരദൂഷണം പറയുന്നവരും വേണ്ടെന്ന് ഒരാൾ പറയുന്നു.

എങ്കിൽ പിന്നെ മനുഷ്യന്മാർ ഉണ്ടാകരുത് എന്ന് പറഞ്ഞാൽ പോരെ,മനുഷ്യൻ ആയാൽ എന്തെങ്കിലും ഒക്കെ പ്രശ്നങ്ങൾ കാണും എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. തമ്മിലടിപ്പീരും സ്വജനപക്ഷപാതവും നല്ല കാര്യം, പക്ഷെ ദാരിദ്ര്യം മനസ്സലിവും രോഗവും മഹാപരാധം. കൊളളാം, ഭേഷ് എന്നായിരുന്നു വേറൊരാൾ അഭിപ്രായപ്പെട്ടത്.

7

യാതൊരു മര്യാദയുമില്ലാത്ത, സഹമത്സരാർത്ഥിയെ ചെരുപ്പെറിയുന്നവർ വേണം, അവനെ പാലും പഴവും ഊട്ടാൻ പറ്റുന്ന യുവതികൾ വേണം, അവൻ കുഞ്ഞാണ് വാവയാണ് മകനാണ് എന്നൊക്കെ കൊഞ്ചിച്ച് തലയിൽ വയ്ക്കാൻ പറ്റുന്ന ആന്റിമാർ വേണം, കുടില തന്ത്രങ്ങൾ മെനയുന്ന പ്രവചനസിങ്കങ്ങൾ വേണം, സകലവിധ കുത്തിതിരുപ്പും ഉണ്ടാക്കിയിട്ട് വായിൽ കൊള്ളാത്ത വാചകങ്ങൾ പറഞ്ഞ് ബുദ്ധിജീവി ചമഞ്ഞ് ബുദ്ധപ്രതിമ പോലെ ഇരിക്കുന്നവർ വേണം, വർഷങ്ങൾക്കു മുന്പ് മറിഞ്ഞുവീണ കഥ പറഞ്ഞ് പണിയൊന്നുമെടുക്കാതെ മറ്റുള്ളവരെ കൊണ്ട് പണിയെടുപ്പിക്കുന്നവർ വേണം. ആഹാ അന്തസ്സ്, എന്നായിരുന്നു രോഷത്തോടെയുള്ള മറ്റൊരു മറുപടി.

8

രോഗം ഉള്ളവരും, വീടില്ലാത്തവരും, ചാരിറ്റി നടത്തുന്നവരും, പേടിയുള്ളവരും ഒക്കെ ഉള്ളതാണ് ഈ ലോകത്തെ മനുഷ്യർ 100 ശതമാനം പെർഫെക്ട് ആയിട്ടുള്ളത് ദൈവം അല്ലാതെ ആരാണെന്നും ഒരാൾ ചോദിക്കുന്നു. അതെ മാനസികമായും ശാരീരികമായും സാമ്പത്തികമായും പ്രിവിലേജ്ഡ് ആയ ആളുകൾ മാത്രം മതി എല്ലാത്തിനും.. ബാക്കി ഉള്ളവരെ ഒക്കെ അയിത്തം കല്പിച്ചു മാറ്റി നിർത്തണം എന്ന് മറ്റൊരാൾ പറയുന്നു.

Recommended Video

cmsvideo
Mohanlal announced bigg boss malayalam s4 | Oneindia Malayalam
9

അതേസമയം യഥാരർത്ഥത്തിൽ മാറേണ്ടത് പ്രേക്ഷകരാണെന്നായിരുന്നു മറ്റൊരാളുടെ വ്യത്യസ്തമായ പ്രതികരണം.എന്തിനും ഏതിനും താൻ മാത്രം പറയുന്നതാണ് ശരി എന്ന് വിചാരിക്കുന്നവർ, പിന്നെ ഭൂരിപക്ഷം ജനങ്ങളും വോട്ടു ചെയ്ത് ജയിപ്പിച്ച വിജയിയെ പോലും അംഗീകരിക്കാൻ കഴിയാത്തവർ..തനിക്ക് ഇഷ്ടമില്ലാത്ത മത്സരാര്ഥികളുടെ വീട്ടുകാരെ വരെ വെറുതെ വിടാത്തവർ ഇത്തരക്കാരാണ് യഥാർത്ഥത്തിൽ ഷോയുടെ ശാപമെന്നും ഇവർ മാറുകയാണ് വേണ്ടതെന്നും ചിലർ പറയുന്നു.

English summary
Bigg boss malayalam season 4; Mohanlal gives hints about next show anchor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X