'മുംബൈ ടു കൊച്ചി' ഡെയ്സിക്കൊപ്പം നവീൻ; മോഹന്‍ലാലിന്റെ എലിമിനേഷന്‍ പ്രഖ്യാപനം; ഫോട്ടോ അപ്‌ലോഡ് !
കൊച്ചി : വാശിയേറിയ മത്സരങ്ങൾ കാഴ്ചവെച്ച് മലയാളികളുടെ മനസ്സിൽ ശ്രദ്ധനേടിയ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് മലയാളം സീസൺ 4. വ്യത്യസ്തമായ ടാസ്ക്കിലൂടെയും പ്രേക്ഷകർക്ക് നൽകുന്ന അനുഭവങ്ങളിലൂടെയും ഏഴ് ആഴ്ചകൾ പിന്നിടുകയാണ് ബിഗ് ബോസ്.
ഓരോ എപ്പിസോഡുകൾ പിന്നിടുമ്പോഴും പ്രേക്ഷകർക്ക് ഇനിയെന്ത് എന്ന ചോദ്യം ബാക്കിനിൽക്കും. അവശേഷിക്കുന്ന ഓരോ മത്സരാർത്ഥിയും മികവുറ്റ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. മത്സരത്തിലെ തീവ്രത ഓരോ മത്സരാർത്ഥിയും കാഴ്ചവയ്ക്കുന്ന പ്രകടനങ്ങളിലൂടെ അറിയുവാൻ കഴിയുന്നുണ്ട്.
തന്റെ നിലനിൽപ്പിനുവേണ്ടി ഏതറ്റം വരെ സഞ്ചരിക്കുവാനും ബിഗ് ബോസ് വീട്ടിലെ ഓരോ മത്സരാർത്ഥിയും തയ്യാറാണ്. ഈ റിയാലിറ്റിഷോയുടെ ഏറ്റവും വലിയ പ്രത്യേകതകളിൽ ഒന്നാണ് ഇത്.

പോരാട്ടങ്ങൾ ശക്തമാകുമ്പോഴും മത്സരാർത്ഥികളെ ഒഴിവാക്കുന്നതിനും ബിഗ് ബോസ് മടി കാണിക്കാറില്ല. രണ്ടു മത്സരാർഥികളാണ് ഇക്കഴിഞ്ഞ ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ നിന്നും വിട പറഞ്ഞ് പുറത്തുപോയത്. ആറാം ആഴ്ചയിൽ ബിഗ് ബോസ് വീട്ടിൽ നിന്നും എലിമിനേറ്റ് ആയത് ജാനകിയും ശാലിനിയും ആയിരുന്നു. ഷോയിൽ നിന്നും ആദ്യം പുറത്താക്കപ്പെട്ടത് ജാനകിയാണ്. ഇതിന് തൊട്ടുപിന്നാലെ മത്സരാർത്ഥിയായ ശാലിനിയും ഒഴിവായി.
തൃശൂർ പൂരത്തിൽ രണ്ടു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും! ; മതിയോവോളം നൽകി ക്രിസ്ത്യൻ പുരോഹിതൻ

തുടർന്ന് അശ്വിനും മണികണ്ഠനും പുറത്ത് പോകേണ്ടി വന്നു. തനിക്കുള്ള ആരോഗ്യ പ്രശ്നങ്ങളെ തുടർന്നായിരുന്നു മണികണ്ഠന് ബിഗ് ബോസ് വീട്ടിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്. എന്നാൽ ഏഴാം ആഴ്ചയിൽ ഡെയ്സിയും നവീനും റിയാലിറ്റി ഷോയിൽ നിന്നും വിടപറയുകയാണ്. ആകെ 9 മത്സരാർത്ഥികൾ ആയിരുന്നു ഈ ആഴ്ചയിലെ എവിക്ഷനില്‍ വന്നിരുന്നത്.

ഇതിന് പിന്നാലെ, നവീന്റെയും ഡെയ്സിയുടെയും ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. അവസാനമായി എവിക്ഷനായ നവീനും ഡെയ്സിയും പുറത്തെത്തി ചിത്രം പങ്കുവച്ചിരിക്കുകയാണ്. രണ്ടു പേരും ഒരുമിച്ച് മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഫ്ലൈറ്റിൽ വരുന്ന ചിത്രമാണ് നവീൺ പങ്കിട്ടത്. ഇതിന് പിന്നാലെ, ബാക്ക് ടു കൊച്ചി, ഫ്രം മുംബൈ എന്നാണ് നവീൻ ചിത്രത്തിനൊപ്പം എഴുതിയത്. എന്നാൽ, ബിഗ് ബോസ് വീട്ടിന് ഉളളിൽ വലിയ രീതിയിൽ ഉളള സൗഹൃദം നവീനും ഡെയ്‌സിയും തമ്മിൽ ഉണ്ടായിരുന്നില്ല. പക്ഷെ, 7 -ാം ആഴ്ചയിലെ ഈ പുറത്താക്കലിന് പിന്നാലെ ആണ് ഒരുമിച്ച് യാത്ര ചെയ്യാൻ ഇരുവർക്കും അവസരം ലഭിച്ചത്.
ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

ബിഗ് ബോസ് മലയാളം സീസൺ 4 ഇപ്പോൾ 7 ആഴ്ചകൾ പിന്നിടുമ്പോൾ ഇത്തവണത്തെ എവിക്ഷനില്‍ എത്തിയത് 9 മത്സരാർത്ഥികൾ. ആദ്യം പുറത്തു പോയത് നവീനും തൊട്ടുപിന്നാലെ വിട പറയേണ്ടി വന്നത് ഡെയ്സിയും ആയിരുന്നു. നവീൻ ഉറപ്പായും തിരികെ വരുമെന്ന് മത്സരാർത്ഥിയായ ജാസ്മിൻ പ്രതികരിച്ചിരുന്നു. ബിഗ് ബോസ് കുടുംബത്തിലെ എല്ലാവർക്കും ഒപ്പം നിന്ന് സെൽഫിയെടുത്ത് ശേഷം മോഹൻലാലിന്റെ അടുത്തേക്ക് പോകുകയായിരുന്നു പുറത്തായ നവീൻ. വിടപറയലിനെ കുറിച്ച് മോഹൻലാൽ ചോദിച്ചപ്പോൾ നവീന്റെ അഭിപ്രായം എങ്ങനെ... 'ഞാൻ പുറത്താക്കുമെന്ന് അറിയാമായിരുന്നു. റോൺസണെ ആകും ഏറ്റവുമധികം താൻ മിസ് ചെയ്യുക എന്നും നവീൻ വെളിപ്പെടുത്തി.

ഇതിന് പിന്നാലെ വീണ്ടും ചോദ്യവുമായി മോഹൻ ലാൽ എത്തി. ഇനിയും ബിഗ് ബോസിൽ നിൽക്കണമെന്ന് ആഗ്രഹമില്ലെ എന്നായിരുന്നു ലാലേട്ടന്റെ ചോദ്യം. എന്നാൽ, ഉണ്ടെന്ന മറുപടിയിൽ നവീൻ ഒതുക്കി. അതേസമയം, അവസാന വേളയിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞായിരുന്നു നവീനിന്റ പ്രതികരണം. 'ഇത്രയും ദിവസം ഒരുപാട് സപ്പോർട്ട് തന്ന് ഒപ്പം നിന്ന പ്രേക്ഷകർക്ക് ഒരുപാട് നന്ദി ഉണ്ട്. ഇത്രയും നാൾ നിൽക്കാനായത് ഭാഗ്യമാണ്' - നവിീൻ വ്യക്തമാക്കി.