കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വിമർശകർ എങ്ങനെ സഹിക്കും': യുഎഇയില്‍ ഡോക്ടർ റോബിന്‍ മെഡിക്കല്‍ സെന്റർ വരുന്നെന്ന് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ വ്യക്തിയാണ് റോബിന്‍ രാധാകൃഷ്ണന്‍

Google Oneindia Malayalam News
 robin

യൂട്യൂബിലായാലും മറ്റ് സോഷ്യല്‍ മീഡിയയിലായാലും എന്റെ കണ്ടന്റുകള്‍ എടുത്ത് ആരും വീഡിയോ ചെയ്യരുതെന്ന നിബന്ധനയൊന്നും ഞാന്‍ വെച്ചിട്ടില്ലെന്ന് ബിഗ് ബോസ് മലയാളം സീസണ്‍ ഫോർ ഫെയിം റോബിന്‍ രാധാകൃഷ്ണന്‍. നമ്മള്‍ നമ്മുടെ വീഡിയോ ചെയ്യുന്നതിനേക്കാള്‍ മുന്നോട്ട് പോവാന്‍ സാധിക്കുക മറ്റുള്ളവർ നമ്മളെക്കുറിച്ചുള്ള വീഡിയോ ചെയ്യുമ്പോഴാണ്. ഞാന്‍ ബിഗ് ബോസില്‍ ഉണ്ടായിരുന്നപ്പോഴും ഇപ്പോഴും എന്നെ സപ്പോർട്ട് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. എന്ത് പ്രശ്നം വന്നാലും കൂടെ നില്‍ക്കുന്നവരുണ്ടെന്നും റോബിന്‍ പറയുന്നു.

ചിലർ പറയുന്നത് ബിഗ് ബോസിലെ ഫെയിം സീസണലാണെന്നാണ്. എന്നാല്‍ സീസണല്ല, അങ്ങനെ കുറച്ച് ആളുകളുണ്ട്. അവർ പോയിക്കൊള്ളട്ടെ. അങ്ങനെ അല്ലാത്ത കുറച്ച് ആളുകളുണ്ട്. രണ്ടും ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് മുന്നോട്ട് പോവാന്‍ സാധിക്കുകയുള്ളുവെന്നും റോബിന്‍ പറയുന്നു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്സ് എന്ന യൂട്യബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. റോബിന്റെ വാക്കുകളിലേക്ക്.

ബിഗ് ബോസിലെ റോബിന്‍

ബിഗ് ബോസിലെ റോബിന്‍

ആംഗ്രീ യങ്മാന്‍ എന്ന് വിളിക്കുന്നത് എനിക്ക് യോജിച്ച കാര്യമല്ല. ബിഗ് ബോസില്‍ ദേഷ്യപ്പെടേണ്ട സമയത്ത് ദേഷ്യപ്പെട്ടിട്ടുണ്ട്. പുറത്ത് അങ്ങനെ ആയിരുന്നില്ല. ബിഗ് ബോസ് എന്ന് പറയുന്നത് ഒരു ഷോ ആണ്. അതിനകത്ത് നമ്മള്‍ മനപ്പൂർവ്വമായും അല്ലാതെയും കണ്ടന്റ് ക്രിയേറ്റ് ചെയ്യും. ചിലപ്പോള്‍ വെറുതെ വഴക്കുണ്ടാക്കും. കുറച്ച് മസാലയൊക്കെ ചേർന്നതാണ് ബിഗ് ബോസ്. അതുപോലെയാണ് പുറത്തും. ചിലർ പറയും ഫാന്‍ ഫൈറ്റും ആർമിയൊന്നും വേണ്ടെന്ന്. എന്റെ അഭിപ്രായം തീർച്ചയായും അതെല്ലാം വേണമെന്നാണ്. ആ ഒരു ഷോയുടെ രീതി അതാണെന്നും റോബിന്‍ പറയുന്നു.

ഉണ്ണി മുകുന്ദനെതിരെ ബാലയുടെ നേതൃത്വത്തില്‍ പുതിയ ബെല്‍റ്റോ: സത്യാവസ്ഥ വെളിപ്പെടുത്തി ബാലഉണ്ണി മുകുന്ദനെതിരെ ബാലയുടെ നേതൃത്വത്തില്‍ പുതിയ ബെല്‍റ്റോ: സത്യാവസ്ഥ വെളിപ്പെടുത്തി ബാല

എത്രയൊക്കെ ആളുകള്‍ ബിഗ് ബോസ്

എത്രയൊക്കെ ആളുകള്‍ ബിഗ് ബോസ് കാണുന്നില്ലെന്ന് പറഞ്ഞാലും അവർ എവിടെയെങ്കിലും, ചെറിയ രീതിയില്‍ ഷോർട്സ് ആയിട്ടാണെങ്കിലും ബിഗ് ബോസ് കാണുന്നുണ്ട്. എന്റെ ഒരു നെഗറ്റീവായിട്ട് ഞാന്‍ കാണുന്ന കാര്യമാണ് എന്റെ ദേഷ്യം. അത് എന്റെ നെഗറ്റീവ് കാര്യമാണ്. അതുകൊണ്ട് എനിക്ക് നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. എന്നില്‍ എന്തെങ്കിലും പോസിറ്റീവ് കാര്യങ്ങളുണ്ടെങ്കില്‍ അത് മാത്രം എടുക്കണമെന്നാണ് ഞാന്‍ പലപ്പോഴും പറയാറുള്ളത്.

'ഇതാ തെളിവുകള്‍': റോബിനെതിരായ ആരോപണത്തിലുറച്ച് അഖില്‍, പക്ഷെ ഒരിടത്ത് പാളി, വീഡിയോ പിന്‍വലിച്ചു'ഇതാ തെളിവുകള്‍': റോബിനെതിരായ ആരോപണത്തിലുറച്ച് അഖില്‍, പക്ഷെ ഒരിടത്ത് പാളി, വീഡിയോ പിന്‍വലിച്ചു

റോബിന്‍ എന്ന ഞാന്‍ എങ്ങനെ

റോബിന്‍ എന്ന ഞാന്‍ എങ്ങനെ

ഞാന് ദേഷ്യപ്പെടുന്നത് അനുകരിക്കാനോ, ആ ഒരു തരത്തില്‍ ആളുകളെ എന്‍കറേജ് ചെയ്യണമെന്നോ ഞാന്‍ ഒരിക്കലും പറയില്ല. ദേഷ്യം, മുന്‍ശുണ്ഡി, ക്ഷമയില്ലായ്മ എന്നിവയൊക്കെ എന്റെ നെഗറ്റീവുകള്‍ തന്നെയാണ്. പോസിറ്റീവും നെഗറ്റീവുമുള്ള സാധാരണ ഒരു മനുഷ്യനാണ് ഞാന്‍. എന്നിലെ പോസിറ്റീവുകള്‍ എടുത്ത് പറഞ്ഞാല്‍ നല്ലതാവുമെന്നും റോബിന്‍ പറയുന്നു.

Groundnuts: വിശപ്പും മാറും മുടിയും വളരും: അറിയാം നിലക്കടലയുടെ അപൂർവ്വ ഗുണങ്ങള്‍

ബിഗ് ബോസിലെ ഇംപാക്ട് ഇത്രയും കാലം

ബിഗ് ബോസിലെ ഇംപാക്ട് ഇത്രയും കാലം നിലനിർത്തുക എന്ന് പറയുന്നത് തന്നെ വലിയൊരു ടാസ്കാണ്. പലരും പറയുന്നത് എനിക്ക് പിആർ ഉണ്ടായിരുന്നു, ഞാന്‍ കാശ്‍ കൊടുത്തിട്ടുണ്ട് എന്നൊക്കെയാണ്. അത്തരം ആളുകള്‍ ആദ്യം ചെയ്യേണ്ടത് ഇതിനെല്ലാമുള്ള തെളിവുകള്‍ കൊണ്ടുവരേണ്ടതാണ്. ഞാന്‍ ബിഗ് ബോസില്‍ പോവുന്ന കാര്യം ആകെ അറിയാമായിരുന്നത് ഏറ്റവും അടുത്ത കുറച്ച് ആളുകള്‍ക്ക് മാത്രമാണ്.

ബിഗ് ബോസ് എന്നെ ഇങ്ങോട്ട്

സോഷ്യല്‍ മീഡിയയില്‍ ഡൌണ്‍ ആയി കിടക്കുന്ന കാലത്താണ് ബിഗ് ബോസിലേക്ക് എത്തുന്നത്. ബിഗ് ബോസ് എന്നെ ഇങ്ങോട്ട് വിളിച്ചതല്ല, ഞാന്‍ അങ്ങോട്ട് പോയി എനിക്കൊരു ചാന്‍സ് തരണമെന്ന് ആവശ്യപ്പെടുകയാണ് ചെയ്തത്. അങ്ങനെയാണ് ഞാന്‍ കയറിപ്പറ്റുന്നത്. ഈ ഒരു കാര്യം പുറത്ത് പറഞ്ഞാല്‍ തന്റെ അവസരം കളയുമെന്ന മുന്നറിയിപ്പും അവർ തന്നിരുന്നു. ആ ഒരു പേടികാരണം ഇക്കാര്യം പുറത്ത് ആരോടും പറഞ്ഞിരുന്നില്ല.

ലാലേട്ടനെ ആ ഒരു വേദിയില്‍

ലാലേട്ടനെ ആ ഒരു വേദിയില്‍ വെച്ച് കാണുന്നത് വരേയും ഇതിന് വേണ്ടി ട്രൈ ചെയ്തുകൊണ്ടിരിക്കുന്ന ആളായിരുന്നു ഞാന്‍. സാധാരണക്കാരനായ ഞാന്‍ കഷ്ടപ്പെട്ടാണ് അതിലേക്ക് എത്തിയത്. ആ ഒരു സാഹചര്യത്തില്‍ പുറത്ത് ആളുകള്‍ക്ക് കാശ് കൊടുത്ത് പോവുകയാണെങ്കില്‍ അകത്ത് പെർഫോം ചെയ്യാന്‍ തോന്നില്ല. കാരണം പകുതി ഞാന്‍ ചെയ്താല്‍ മതിയല്ലോ, ബാക്കി നോക്കാന്‍ പുറത്ത് ആളുണ്ടല്ലോയെന്ന് ചിന്ത വരും.

ഏന്റവും ടാലന്റ് കുറഞ്ഞ ആള്‍

ഏന്റവും ടാലന്റ് കുറഞ്ഞ ആള്‍

ആ ഷോയിലെ ഏന്റവും ടാലന്റ് കുറഞ്ഞ ആള്‍ ഞാനായിരുന്നു. ഈ ഷോയില്‍ ആരോടെങ്കിലും ദേഷ്യമുണ്ടോ, ഇടിക്കോണോയെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ എന്റെ ഫോട്ടോയാണ് എടുത്തത്. അന്ന് ലാലേട്ടന്‍ ദേഷ്യപ്പെട്ടെങ്കിലും, എന്റെ മത്സരം എന്നോട് തന്നെയാണ്. സെല്‍ഫ് പ്രമോഷന്‍ എന്ന് പറയുന്ന ഒരു കാര്യമുണ്ട്. ബിഗ് ബോസ് മലയാളം കഴിഞ്ഞിട്ടും ഇത്രയും കാലം എനിക്ക് നില്‍ക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ അത് സെല്‍ഫ് പ്രമോഷന്‍ കൊണ്ട് തന്നെയാണെന്നും റോബിന്‍ പറയുന്നു.

നമ്മള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കാനാണ്

നമ്മള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കഷ്ടപ്പെട്ട് ജീവിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. പക്ഷെ സന്തോഷത്തോടെ ജീവിക്കാന്‍ കുറച്ച് കഷ്ടപ്പെടണം. അതിന് ശേഷം സന്തോഷത്തോടെ ജീവിക്കാം. ഒരു നിശ്ചിത ശതമാനം തുക ഫിക്സിഡ് ആയി ബാങ്കില്‍ ഇടണം എന്നാണ് എന്റെ ടാർഗറ്റ്. അത് ചെയ്ത് കഴിഞ്ഞു.

റോബിന്‍ രാധാകൃഷ്ണന്‍ മെഡിക്കല്‍ സെന്റർ

റോബിന്‍ രാധാകൃഷ്ണന്‍ മെഡിക്കല്‍ സെന്റർ

അത്യാവശ്യം ജീവിച്ച് പോവാനുള്ളത് സമ്പാദിച്ചു. ഇതുവരെ ഓടിനടന്ന് കഷ്ടപ്പെട്ടിട്ടാണ് ഈ ഒരു നിലവിലേക്ക് എത്തിയത്. ഈ ഒരു വർഷം അവസാനിക്കുന്നതോട് കൂടി ഡോക്ടർ റോബിന്‍ രാധാകൃഷ്ണന്‍ മെഡിക്കല്‍ സെന്റർ യു എ ഇയില്‍ തുടങ്ങും. അതിനുള്ള കാര്യങ്ങള്‍ ചെയ്ത് വരികയാണ്. വിമർശകരൊക്കെ ഇത് എങ്ങനെ സഹിക്കുമോ ആവോ. എല്ലാം പ്ലാന്‍ ചെയ്താണ് ചെയ്യുന്നതെന്നും റോബിന്‍ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

English summary
Bigg Boss Malayalam Season 4 Robin Reveals For First Time; Asianet Said It Should Be Confidential
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X