'അരി മോഷ്ടിക്കാന്‍ നീയാരാ അട്ടപ്പാടിയിലെ മധുവോ?'; മാരാരുടെ പരാമര്‍ശം വിവാദമാകുന്നു, 'പുറത്താക്കണം'
ബിഗ് ബോസ് മലയാളം സീസണ്‍ 5 ആരംഭിച്ച് രണ്ടാഴ്ച പിന്നിടുമ്പോള്‍ ഇതിനോടകം തന്നെ മത്സരാര്‍ത്ഥികളുടെ പല പരാമര്‍ശങ്ങളും ചര്‍ച്ചയായിട്ടുണ്ട്. വര്‍ണവിവേചനം, എലീറ്റ് ക്ലാസ് പൊതുബോധം എന്നിവയെല്ലാം ഈ സീസണിലും മത്സരാര്‍ത്ഥികളുടെ ഭാഗത്ത് നിന്നും വന്നിട്ടുണ്ട്. ഇതിനോടൊക്കെ പലപ്പോഴും പ്രേക്ഷകരും സോഷ്യല്‍ മീഡിയയും പ്രതികരിച്ചിട്ടുണ്ട്. ഇപ്പോഴിതാ അഖില്‍ മാരാര്‍ നടത്തിയ പരാമര്‍ശമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കൊണ്ട്.
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിനെ കുറിച്ചുള്ള അഖില്‍ മാരാരുടെ മോശം പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. അട്ടപ്പാടി മധു കേസില്‍ അഞ്ച് വര്‍ഷത്തിന് ശേഷം പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചതിന് പിന്നാലെയാണ് അഖില്‍ മാരാരുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. 2018 ഫെബ്രുവരിയില്‍ ആണ് അട്ടപ്പാടിയിലെ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.

ആള്‍ക്കൂട്ട കൊലപാതകത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അഖില്‍ മാരാര്‍ ബിഗ് ബോസ് ഹൗസില്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെ മത്സരാര്‍ഥികളുടെ കലാപ്രാവീണ്യം അടയാളപ്പെടുത്തുന്നതിനായി പുതിയ ടാസ്‌ക് കൊണ്ടുവന്നിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ അനുകരിക്കുക എന്നതായിരുന്നു ഇത്.
ഇതില്‍ മീശമാധവനിലെ കള്ളന്‍ മാധവന്റെ വേഷമാണ് സാഗറിന് ലഭിച്ചിരുന്നത്. സാഗറിന്റെ ടാസ്‌കിലെ പ്രകടനത്തിനിടയില്‍ അഖില്‍ മാരാര്‍ സാഗറിനോട് പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ടാസ്‌കിനിടയില്‍ ഭക്ഷണ സാധനം മോഷ്ടിക്കാനായി സാഗര്‍ തുനിഞ്ഞിരുന്നു. ഈ സംഭവത്തെയാണ് അട്ടപ്പാടി മധു കേസുമായി താരതമ്യം ചെയ്ത് അഖില്‍ മാരാര്‍ സംസാരിച്ചത്.
നിന്നോട് മോഷ്ടിക്കാന്‍ അരിയാഹാരം മോഷ്ടിക്കാനാണോടാ പറഞ്ഞത്. നീ ആരാ മധുവോ, ബാക്കിയുള്ളവരുടെ സാധനങ്ങള്‍ മോഷ്ടിക്കാന്‍. ഭക്ഷണ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ മധുവിന്റെ അവസ്ഥ വരും. അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥയായി പോകും എന്നൊക്കെയാണ് അഖില്‍ മാരാര്‍ പറയുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
Screen Time: കംപ്യൂട്ടറിന് മുന്നില്‍ കുത്തിയിരുന്നാണോ നിങ്ങളുടെ ജോലി? ഇതാ ചില പൊടിക്കൈകള്‍
എന്തുകൊണ്ടാണ് അഖില്‍ മാരാറുടെ ഈ വീഡിയോ സംപ്രേഷണം ചെയ്യാത്തത് എന്നും സഹമത്സരാര്‍ത്ഥികള്‍ ആരും വിഷയം ഉന്നയിക്കാത്തത് എന്നുമാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. അഖില്‍ മാരാറെ ഉടന്‍ തന്നെ ബിഗ് ബോസില്‍ നിന്ന് പുറത്താക്കണം എന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഇത് ഉറപ്പായും ചോദ്യം ചെയ്യപ്പെടേണ്ടതാണ് എന്നാണ് മറ്റൊരാളുടെ കമന്റ്. എത്രയൊക്കെ അഭിനയിച്ചാലും ഉള്ളിലുള്ള ഫ്രോഡ് പുറത്ത് വരും എന്നാണ് വേറൊരാള്‍ പറഞ്ഞിരിക്കുന്നത്.
ലാലേട്ടന്‍ ചോദിക്കുന്നത് വരെ ഈ വിഷയം ചര്‍ച്ചയാക്കണം എന്നാണ് മറ്റൊരു കമന്റ്. ഇതിന്റെ വീഡിയോയ്ക്ക് താഴെ ഏഷ്യാനെറ്റിനേയും മോഹന്‍ലാലിനേയും ഏഷ്യാനെറ്റ് ന്യൂസിനേയും പലരും ടാഗ് ചെയ്തിട്ടുമുണ്ട്. അട്ടപ്പാടിയിലെ മധുവിന്റെ അവസ്ഥ.... ഉള്ളിലുള്ള ഊള പുറത്തു ചാടുന്നുണ്ട് എന്നാണ് മറ്റൊരു കമന്റ്. ഇത് കാണിക്കാതെ എഡിറ്റര്‍മാര്‍ വേഗം സാഗറിന്റെ പിന്നാലെ പോയി. അവന്മാര്‍ക്കറിയാം ഇതൊക്ക പുറത്തു പോയാല്‍ പ്രോഗ്രാമിനെ തന്നെ ബാധിക്കുമെന്ന്.
അഖില്‍ മാരാര്‍ ബിഗ് ബോസ് പ്രോഡക്റ്റ് അല്ലെ, അങ്ങേരെ പുറത്താക്കില്ല. ഏതായാലും ഇത് ചൂഴ്‌ന്നെടുത്തവന്മാര്‍ക്ക് ആശംസകള്‍ എന്നാണ് മറ്റൊരു കമന്റ്. ഇത് അറിയാതെ പറഞ്ഞു പോയതാവാന്‍ വഴിയില്ല എന്നും രണ്ട് വട്ടം ആ പേര് അഖില്‍ മാരാര്‍ പറയുന്നുണ്ട് എന്നും ആണ് മറ്റൊരാളുടെ കമന്റ്. എന്തായാലും വിഷയം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചക്ക് തുടക്കം കുറിച്ചിട്ടുണ്ട്. അഖില്‍ മാരാറെ പുറത്താക്കണം എന്നാണ് പലരും ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications