Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടാളം വിചാരിച്ചാല്‍ മിഥുന്റെ കരിയർ തന്നെ നഷ്ടപ്പെട്ടേക്കും: സംശയങ്ങള്‍ വുഷു നേട്ടങ്ങളിലേക്കും

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവ് താരം അനിയന്‍ മിഥുനുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഷോയ്ക്ക് അകത്തും പുറത്തും സജീവ ചർച്ചാ വിഷയമായി മാറിക്കൊണ്ടിരിക്കുന്നത്. അനിയന്‍ മിഥുന്‍ തന്റെ ജീവിത കഥ പറഞ്ഞപ്പോള്‍ ഇന്ത്യന്‍ മിലിട്ടറിയുടെ പാരാ കമാന്‍ഡ് ആയ സന എന്ന പെണ്‍കുട്ടി തന്റെ കാമുകിയായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്നു. ഈ പെണ്‍കുട്ടി പിന്നീട് നെറ്റിയില്‍ വെടിയേറ്റ് മരിച്ചുവെന്നടക്കം മിഥുന്‍ പറഞ്ഞുവെച്ചു.

മിഥുന്റെ കഥയിലെ സംശയങ്ങള്‍ തുടക്കം മുതല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പലരും ചോദ്യം ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ എത്തിയപ്പോഴും ഈ വിഷയം ചോദിച്ചു. പാരാ കമാൻഡോ വിഭാഗത്തില്‍ ഇന്നുവരെ ഒരു സ്ത്രീക്കും നിയമനം ലഭിച്ചില്ലെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ പട്ടാള ക്യാമ്പിലേക്ക് പോയെന്ന മിഥുന്റെ വാദം ഉള്‍പ്പട്ടെ തള്ളി. ഒടുവില്‍ പലവട്ടം ചോദിച്ചിട്ടും മിഥുന്‍ താന്‍ പറഞ്ഞത് സത്യമാണെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ്.

 midhun

ഇതിന് പിന്നാലെ ഈ വിഷയം സോഷ്യല്‍ മീഡിയയിലും സജീവ ചർച്ചാ വിഷയമായി മാറുകയായിരുന്നു. അനിയൻ നമ്മളെയെല്ലാം വിഡ്ഢിയാക്കുകയായിരുന്നോയെന്നാണ് ചില ആരാധകർ ചോദിക്കുന്നത്. തെറ്റ് അവന്റെ ഭാഗത്താണ്. ഇപ്പോൾ ഉണ്ടായത് ഒരു വലിയ പ്രശ്നവുമാണ്. ഒരുപക്ഷെ നിയമപരമായി ആർമിയോ മറ്റോ മുന്നോട്ട് പോയാൽ അയാളുടെ ജീവിതവും കരിയറും എല്ലാം നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.

ഇതോടൊപ്പം തന്നെയാണ് മിഥുന്റെ വുഷു വിജയങ്ങളുടെ ആധികാരികതയെ ചൂണ്ടിക്കാട്ടിയും ആളുകള്‍ മുന്നോട്ട് വന്നിരിക്കുന്നത്. ' ഒന്നാമത്തെ കാര്യം അവൻ വുഷു വേൾഡ് ചാമ്പ്യൻ ആണ് എന്ന അവകാശവാദമാണ്. അവൻ ജയിച്ചത് തായ്‌ലൻഡിൽ നടന്ന വേള്‍ഡ് പ്രോ വുഷു സാന്‍ഡ് ഫൈറ്റ് 2022 ചാമ്പ്യൻഷിപ്പിലാണെന്നാണ് വാർത്ത. എന്നാല്‍ അങ്ങനെ ഒരു ടൂർണമെന്റ് നടന്നതായി യാതൊരു വർത്തയുമില്ല.' -ആരാധകർ ചൂണ്ടിക്കാണിക്കുന്നു.

 aniyanmidhun

രണ്ടു കൊല്ലം കൂടുമ്പോൾ ഇന്റർനാഷണൽ വുഷു ഫെഡറേഷൻ (IWUF) ആണ് ഈ മത്സരം നടത്തുന്നത്. അവരുടെ വെബ്സൈറ്റ് പ്രകാരം സാന്‍ഡ ലോകകപ്പ് നടന്നത് 2018 ലാണ്. പിന്നെ കൊറോണ കാരണം മത്സരം നടന്നിട്ടില്ല. 2022 ൽ നടന്നതിന്റെ റിസൾട്ട് ഏതായാലും അവരുടെ സൈറ്റിലും ഇല്ല. 2018 വരെ 9 വേൾഡ് കപ്പ് നടന്നു. അടുത്തത് ഇനി 2024 ഇൽ നടക്കും എന്നാണ് അവരുടെ വെബ് പേജിൽ പറയുന്നത്. അതായത് 2020, 2022 വർഷങ്ങളില്‍ ലോകകപ്പ് നടന്നിട്ടില്ല. അത് മാത്രമല്ല ഇത്രയും വലിയ ടൂർണമെന്റിന്റെ ഒരു വാർത്തയും എങ്ങുമില്ല. ആകെ ഉള്ളത് ചില ഇന്ത്യന്‍ പത്രങ്ങളിലുള്ള വാർത്ത മാത്രമാണ്.

ഒഫീഷ്യൽ വുഷു യൂട്യൂബ് ചാനലിൽ പോലും 2022 നടന്ന ടൂർണമെന്റിനെ പറ്റി ഒരു വീഡിയോ പോലുമില്ല. അനിയൻ ശ്രുതിയുടെ അടുത്ത് രണ്ടു തവണ റിങ്ങിൽ കയറുന്ന എക്സ്പീരിയൻസ് വിവരിച്ചു പറയുന്നുണ്ട്. ഇന്ത്യയുടെ ഫ്ലാഗ് കാണുമ്പോൾ ഉള്ള ആവേശവും കൂട്ടുകാർ ചുറ്റും നിന്നും കയ്യടിക്കുമ്പോൾ കിട്ടുന്ന ആവേശവും ഒക്കെ കാണിച്ചു വിവരക്കുന്നു. പക്ഷെ ഇത്രയുമൊക്കെ പറഞ്ഞിട്ടും ഒരു ഫോട്ടോ പോലും കൂട്ടുകാരോ ഒഫീഷ്യൽസോ ഇടാത്തത് ദുരൂഹമാണെന്നും ആരാധകർ കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

കശ്മീരില്‍ മിഥുന്‍ ഉണ്ടായിരുന്നു എന്നത് കുറേയൊക്കെ ശരി ആയിട്ടു തോന്നി. പക്ഷെ പത്തിരുപതു കൊല്ലമായി ഇൻറർനെറ്റിൽ റിസർച്ച് നടത്തുന്ന ഒരാൾ എന്ന നിലയിൽ, ഈ പറഞ്ഞ ചാമ്പ്യൻ പട്ടത്തെ പറ്റിയുള്ള വിവരം നെറ്റിൽ കാണാത്തതു അത്യന്തം ദുരൂഹം. തായ്‌ലൻഡിൽ നടന്നു എന്ന് പറയുന്നത് കൊണ്ട് തായ് ഭാഷയിൽ വരെ സെർച്ച് ചെയ്തു. ഇത് കള്ളത്തരമാണെങ്കിൽ രാജ്യത്തെ ആകെ അവൻ കഥ പറഞ്ഞു പറ്റിച്ചു. എത്രയും പെട്ടെന്ന് മിഥുനെ പുറത്താക്കുകയാണ് വേണ്ടെതെന്നും ബിഗ്ബോസ് ആരാധകന്‍ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+