'പ്രസവിച്ച് മൂന്നാഴ്ച കഴിഞ്ഞപ്പോൾ ഭർത്താവ് ലൈംഗികമായി ആക്രമിച്ചു, കുഞ്ഞിനേയും കൊണ്ട് ഇറങ്ങി'; ദേവു
കൊച്ചി: ബിഗ് ബോസ് സീസൺ 5 ൽ തുടക്കം മുതൽ തന്നെ വലിയ സ്വീകാര്യത നേടിയ മത്സരാർത്ഥിയാണ് വൈബർ ഗുഡ് ദേവു എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവി. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് മനസ് തുറക്കുകയാണവർ. എന്റെ കഥ എന്ന സെഗ്മെന്റിലാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും നേരിട്ട പീഡിനത്തെ കുറിച്ചും തന്റെ മകളെ കുറിച്ചുമെല്ലാം ദേവു തുറന്ന് പറയുന്നത്. വായിക്കാം
അച്ഛനും അമ്മയ്ക്കും ഒറ്റ മകളാണ് ഞാന്‍. അടക്കവും ഒതുക്കവുമുള്ള വളരെ നല്ല ഒരു കുട്ടി. എട്ടാം ക്ലാസില്‍ വച്ച് ഒരു പ്രണയം മൊട്ടിട്ടു നൈസായി മൊട്ടിട്ടു. പഠിത്തത്തില്‍ ഞാന്‍ കുറേശ്ശെ ഡൗണ്‍ ആവാന്‍ തുടങ്ങി. വീട്ടിൽ നിന്നും പ്രഷർ തരുമ്പോൾ ഇപ്പുറത്ത് നിന്ന് സ്നേഹം തരുന്നു. അങ്ങനെ ഞാൻ തീരുമാനിച്ചു ഇതാണ് എന്റെ ആൾ എന്ന്. അച്ഛനും അമ്മയ്ക്കും എന്നെ നല്ലൊരു പ്രൊഫഷനിലേക്ക് കയറ്റിവിടണം എന്നായിരുന്നു. പക്ഷേ ഞാന്‍ കണ്ടുപിടിച്ച എന്‍റെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് കല്യാണം ആയിരുന്നു.

വിദ്യാഭ്യാസത്തിന് യാതൊരു വിലയും കൊടുക്കാതെ ഒരു 20- 22 വയസ് ആയപ്പോഴേക്കും ഞാൻ കല്യാണം കഴിച്ചു. കല്ല്യാണം കഴിച്ചപ്പോഴും സിനിമയിലൊക്കെ കാണും പോലെ എടുക്കുന്നു, കറക്കുന്നു, സ്നേഹിക്കുന്നു. ആ വീട്ടില്‍ ഞാന്‍ നേരിട്ട ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ഒരു വ്യക്തി എന്ന നിലയില്‍ എന്നെ പരിഗണിക്കാതെ അത് ചെയ്യരുത്, ഇത് ചെയ്യരുത് എന്ന് പറയുന്ന ആളുകളായിരുന്നു.വലിയ നിയന്ത്രണങ്ങൾ ആയിരുന്നു.
അവര്‍ക്ക് വേണ്ടത് കാലത്ത് എണീക്കുക ഭക്ഷണം ആക്കി കൊടുക്കുക, ഭര്‍ത്താവിന്‍റെ തുണി കഴുകി ഇസ്തിരിയിട്ട് വെയ്ക്കുക എന്നതായിരുന്നു ജോലി. പുള്ളി ഒരു ദിവസം വന്ന് പറഞ്ഞു നമ്മുക്കൊരു ബേബി വേണമെന്ന്. ഞാൻ മാനസികമായി ഒട്ടും തയ്യാറായിരുന്നില്ല. എനിക്ക് വീട്ടിലേക്ക് വിളിക്കാനും സാധിക്കുമായിരുന്നില്ല. ഗര്‍ഭിണിയായി ഒരു മാസം മാത്രമേ ഞാന്‍ നിവര്‍ന്ന് നിന്നിട്ടുള്ളൂ. പിന്നീട് ആറ് മാസം വരെ ബെഡ് റെസ്റ്റ് ആയിരുന്നു.
ഇതിനിടെ ഞാൻ അറിയാതെ ഭർത്താവിന്റെ വീട്ടുകാർ എന്‍റെ വീട്ടില്‍ പോയി ഞാനറിയാതെ സ്വത്തും കാര്യങ്ങളുമൊക്കെ ചോദിച്ചു. എന്നാൽ അനാഥാലയത്തിന് കൊടുത്താലും എനിക്ക് തരില്ലെന്നായിരുന്നു അവരുടെ പ്രതികരണം. ഇതോടെ ഭർത്താവിന്റെ വീട്ടുകാര്‍ നേരെ തിരിഞ്ഞു. എന്ത് ചെയ്താലും കണക്കാണ്. ഗർഭിണി ആയിരുന്നിട്ട് പോലും എന്നെ നോക്കുന്നില്ലായിരുന്നു.

ആ സമയത്ത് മനസ് കൈയില്‍ നിന്ന് കുറേശ്ശെ പോയിത്തുടങ്ങി. കുട്ടി വേണ്ടെന്ന് എനിക്ക് തോന്നി തുടങ്ങി. കുഞ്ഞിയോടും ഭർത്താവിനോടുമൊക്കെ ദേഷ്യമായി തുടങ്ങി. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല.അച്ഛനുമമ്മയും ഇല്ല. ഇവരാണെങ്കില്‍ ഇങ്ങനെ പെരുമാറുന്നു. അതുകൊണ്ടൊക്കെയാകണം ആറാം മാസത്തിൽ ഞാൻ പ്രസവിച്ചു.
പെണ്‍കുഞ്ഞ് ആയിരുന്നു. തീരെ കുഞ്ഞായിരുന്നു. പ്രസവത്തിന് ശേഷം ഭർത്താവിന്റെ വീട്ടിലേക്ക് പോയെങ്കിലും ഇതിനൊന്നും ചെലവാക്കാൻ ഇവിടെ പൈസ ഇല്ലെന്നതായിരുന്നു അവരുടെ നിലപാട്. വേണമെങ്കില്‍ വീട്ടില്‍ നിന്ന് പൈസ കൊണ്ടുവരട്ടെ എന്നായിരുന്നു. കുഞ്ഞിന്‍റെ ആരോഗ്യക്കുറവ് കാരണം പാല് കൊടുക്കാന്‍ തന്നെ ബുദ്ധിമുട്ടായിരുന്നു. ഭർത്താവ് കുഞ്ഞിനെ കാണാൻ മുറിയിലേക്ക് വന്നപ്പോൾ അച്ഛൻ പറഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട്. ഒന്നിനെ ഉണ്ടാക്കിയതേ ഉള്ളൂ, അടുത്തതിനേയും വേഗം ഉണ്ടാക്കേണ്ട എന്നായിരുന്നു.
ഒരു ദിവസം മദ്യലഹരിയില്‍ വന്നു. പ്രസവം കഴിഞ്ഞ് മൂന്നാഴ്ചയെ ആയിട്ടുള്ളൂ. ലൈംഗികമായി എന്നെ ആക്രമിക്കാന്‍ നോക്കി. അത് കോംപ്ലിക്കേഷൻ ആയി ഞാന്‍ ആശുപത്രിയിലായി. തിരികെ വന്നപ്പോള്‍ എന്തെങ്കിലും സംസാരിച്ചാല്‍ അവര്‍ എന്നെ അവിടെ തടഞ്ഞു നിര്‍ത്തുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത്യാവശ്യം എണീറ്റ് നടക്കാറായപ്പോൾ കുഞ്ഞിനെ എടുത്ത് ഒരു ഓട്ടോയും പിടിച്ച് വീട്ടിലേക്ക് പോയി. കാരണം ഇനി അവിടെ നിന്ന് കഴിഞ്ഞാൽ പുറത്തേക്കിറങ്ങാൻ പറ്റില്ലായിരുന്നു.
അച്ഛനോട് കാര്യങ്ങൾ സംസാരിച്ചപ്പോൾ ഡിവോഴ്സ് കൊടുക്കാമെന്ന് പറഞ്ഞു. അതിന്റെ ആവശ്യം വന്നില്ല അവർ ഡിവോഴ്സ് ഫയൽ ചെയ്തു. മാനസികമായി ഡൗണ്‍ ആയിരുന്നു ഞാന്‍. ഭർത്താവിന്റെ അച്ഛൻ അടക്കം എന്നെ രണ്ട് തവണ തല്ലിയിട്ടുണ്ട്. പൊന്നുവിനെ എടുത്ത് പോന്നത് എന്താണെന്ന് വെച്ചാൽ എനിക്ക് എന്റെ കുഞ്ഞിനെ വേണം. എനിക്ക് വേറെ ഒരു പാട്ണറെ വേണ്ടതില്ലായിരുന്നു.

പക്ഷേ എനിക്ക് പൈസ വേണമായിരുന്നല്ലോ. കുഞ്ഞിന് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഫിറ്റ്സിന്റെ പ്രശ്നം ഉണ്ടായിരുന്നു. സംസാരിക്കില്ലായിരുന്നു. സ്പീച്ച് തെറാപ്പി കൊടുത്തിട്ടാണ് സംസാരിച്ചത്. അച്ഛൻ റിട്ടയർ ആവാനായി.ഞാനാണെങ്കിൽ ജോലിക്ക് പോയേ പറ്റൂ. അന്ന് എനിക്ക് മനസിലായി വിദ്യാഭ്യാസത്തിന്‍റെ വില.
ഞാന്‍ നേരെ ബാംഗ്ലൂര്‍ക്ക് പോയി. എന്റെ കൈയ്യിൽ പത്തിന്റെ പൈസ ഇല്ല. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് കുറച്ച് സുഹൃത്തുക്കള്‍ ഉള്ളതുകൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റി. ഏറ്റവും വലിയ പ്രശ്നം എന്നത് ഞാനൊരു സിംഗിൾ മദർ ആണെന്ന് പറയുമ്പോൾ ആളുകളിൽ നിന്ന് കിട്ടുന്ന ഏ എന്ന ചോദ്യം. കല്യാണം കഴിച്ച് പങ്കാളിയുമായി നിങ്ങള്‍ ഓകെ അല്ലെങ്കില്‍ നിങ്ങള്‍ അതില്‍ നിന്ന് മാറി നടക്കണം. ആ സമയത്ത് സമൂഹത്തേയെ മാതാപിതാക്കളേയോ ആരേയും കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.
കാരണം അവിടെ പിടിച്ചുനില്‍ക്കുമ്പോള്‍ മരത്തില്‍ ചിതല്‍ കയറുന്ന ഒരു അവസ്ഥയാണ്. ബിഗ് ബോസ് പോലൊരു പ്ലാറ്റ്ഫോമിൽ അയാളെ കുറിച്ച് ഇനിയും പറയാൻ താത്പര്യമില്ല. മൂന്ന് കാര്യങ്ങളാണ് എനിക്ക് പറയാനുള്ളത്. ഞാനൊരു പോരാളിയാണ്. എന്ത് എന്ത് ചെയ്താലും തോല്‍ക്കില്ല. പെണ്‍കുട്ടികളോട് പറയാനുള്ളത് വിവാഹമോ ഡിവോഴ്സോ ഒന്നും ഒന്നിന്റേയും അവസാനമല്ല.
നോ പറയേണ്ടിടത്ത് നോ പറയുക. സമൂഹം അവര്‍ അവർക്ക് തോന്നിയത് പറയും. ഇത് നിങ്ങളുടെ ജീവിതമാണ്. സ്വന്തം ലോകം നിര്‍മ്മിച്ചെടുക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications