Get Updates
Get notified of breaking news, exclusive insights, and must-see stories!

'സന കഥ മുഴവൻ ഫേക്ക് അല്ല, മിഥുന്റെ ക്രഷ് ജീവനോടെ ഉണ്ട്; അവന് പണി കിട്ടിയത് അതിൽ'; കോച്ച് പറയുന്നു

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ൽ മിഥുന്റെ 'ആർമി പ്രണയകഥയെ' ചൊല്ലിയുള്ള ചർച്ചകൾ കെട്ടടിങ്ങിയെങ്കിലും സോഷ്യൽ ലോകത്ത് ഇപ്പോഴും ചർച്ച കൊഴുക്കുകയാണ്. പ്രണയകഥ മാത്രമല്ല, മിഥുന്റെ വുഷു ചാമ്പ്യൻഷിപ്പിന്റെ ആധികാരികതയെകുറിച്ചുള്ള സംശയങ്ങളും വാദപ്രതിവാദങ്ങളുമെല്ലാം ബിഗ് ബോസ് ഗ്രൂപ്പുകളിൽ ശക്തമായി തന്നെ നടക്കുന്നുണ്ട്.

ഇപ്പോഴിതാ ഇത്തരം വിവാദങ്ങളോടും ചർച്ചകളോടുമെല്ലാം പ്രതികരിക്കുകയാണ് മിഥുന്റെ കോച്ചായ വുഷു മാസ്റ്റർ അനീഷ്. മിഥുനെതിരെ വുഷു അസോസിയേഷന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള നെഗറ്റീവ് പിആർ നടക്കുന്നുണ്ടെന്നാണ് അനീഷ് വ്യക്തമാക്കുന്നത്. കേരള കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അനീഷിന്റെ തുറന്നുപറച്ചിൽ.

mithun

അനീഷിന്റെ വാക്കുകളിലേക്ക് -'മിഥുൻ ഇന്റർനാഷ്ണൽ പ്ലയർ ആണെന്നത് വാർത്തയിൽ വന്നിട്ടുണ്ട്. പക്ഷേ സർട്ടിഫിക്കറ്റ് എന്നെ നേരിട്ട് കാണിച്ചിട്ടില്ല, വീഡിയോസും കാണിച്ചിട്ടില്ല. അത് ബിഗ് ബോസ് ചർച്ച ചെയ്യണം. പിന്നെ ഇതുപോലെ ഇന്റർനാഷ്ണൽ മത്സരങ്ങൾ നടക്കുന്നുമുണ്ട് ആളുകൾ മത്സരിക്കുന്നുമുണ്ട്. അത് വുഷു മാത്രമല്ല, കിക്ക് ബോക്സിക്, കരാട്ടെ ഇവയൊക്കെ ഉണ്ട്, ഇതിലൊക്കെ വേൾഡ് ചാമ്പ്യൻമാരായി വരുന്നവരുമുണ്ട്. ഇതിൽ മിഥുൻമാത്രം ക്ലിക്ക് ആയി പോയി.

അനിയനെതിരെ അസൂയ മൂത്തിട്ട് ചിലർ പ്രചരണം നടത്തിയിരുന്നു. ഞങ്ങളുടെ അസോസിയേഷന്റെ ഭാഗത്ത് നിന്ന് മിഥുനെതിരെ നെഗറ്റീവ് പിആർ വർക്ക് നടക്കുന്നുണ്ട്. മിഥുൻ കളിച്ചിട്ടുള്ളത് പ്രൊഫഷണൽ മത്സരങ്ങളാണ്, മറ്റേത് അമെച്വർ ആണ്. പ്രൊഫഷണൽ മത്സരങ്ങൾ ബിസിനസാണ്. അതിന് ഒളിമ്പിക്ക് കമ്മിറ്റിയുടെ അംഗീകാരം ഉണ്ടാകണമെന്നില്ല. പ്രമോഷ്ണൽ മത്സരങ്ങളും ഉണ്ട്.

മിഥുനെ പരിശീലിപ്പിച്ചപ്പോൾ മനസിലാക്കാൻ സാധിച്ചത് മിഥുന് പഠനവൈകല്യങ്ങളുണ്ട്. ഓരോ ബേസിക് ഫൂട്ട് സ്റ്റെപ്പുകൾ പഠിപ്പിക്കുമ്പോൾ പെട്ടെന്ന് കാച്ച് ചെയ്യാനുള്ള കഴിവ് കുറവാണ്. പക്ഷേ നല്ല താത്പര്യമാണ് പഠിക്കാൻ. മാത്രമല്ല നല്ല രാജ്യസ്നേഹം ഉള്ള ആൾ കൂടിയാണ്. ആർമിയിലും താത്പര്യമാണ്. നല്ല രാജ്യസ്നേഹമൊക്കെ ഉണ്ട്. ആ സ്വപ്നത്തിലാണ് അവർ കയറി പോയത്.

പഠിപ്പിക്കുമ്പോൾ പ്രശ്നങ്ങൾ ഉള്ളത് കാരണം തൃശ്ശൂർ ബോക്സിംഗ് അസോസിയേഷനിലെ ജിതിൻ എന്ന കോച്ചിന്റ് കീഴിൽ അവനെ ഞാൻ പരിശീലിപ്പിച്ചിരുന്നു. പക്ഷേ ബോക്സിംഗും പഞ്ചും ഫൂട്ട് വർക്കുമൊന്നും ശരിയായില്ല. അതോടെ വുഷുവിന്റെ മെയിൻ ബ്രാന്റായ ജോബിൻ ജോണി, ജോഷി ജോണി എന്നിവരുടെ കീഴിൽ പരിശീലനത്തിന് വിട്ടു. അവിടെ പോയി കളിച്ചപ്പോൾ ആൾക്ക് കുറച്ച് ചങ്കൂറ്റം വന്നുവെന്നല്ലാതെ അധികം മെച്ചപ്പെട്ടില്ല.

അതോണ്ടാണ് ജമ്മുകാശ്മീരിൽ കുൽദീപ് പാണ്ഡെയുടെ കീഴിൽ പോയി പരിശീലിപ്പിച്ചത്. അവിടുത്തെ പരിശീലനത്തിൽ അവൻ മെച്ചപ്പെട്ടു. ലോക പട്ടം നേടിയെന്ന് പറയുന്ന മത്സരങ്ങളെ കുറിച്ച് അവൻ പറഞ്ഞിരുന്നു. മുഖ്യധാര മാധ്യമങ്ങളിലും വാർത്ത കണ്ടിരുന്നു. പക്ഷേ ലോകചാമ്പ്യനാണെന്ന് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളോ മത്സരങ്ങളുടെ വീഡിയോയ അവൻ കാണിച്ചിട്ടില്ല. അതാണല്ലോ ഏറ്റവും വലിയ തെളിവ്. ഒരുപക്ഷേ ബിഗ് ബോസ് അവനെ കുറിച്ച് കൂടുതൽ അന്വേഷിച്ച് കാണില്ല.

അസോസിയേഷന്റെ കോഴിക്കോടൻ ലോബി മിഥുനെതിരെ നെഗറ്റീവ് പ്രമോഷൻ നടത്തുന്നുണ്ട്. അഖിലിൽ മാരാരുടെ ആർമിയാണ് നെഗറ്റീവ് പ്രമോഷന് പിന്നിൽ എന്ന തരത്തിലുള്ള ആരോപണങ്ങൾ ഉണ്ട്. പക്ഷേ അതിനെ കുറിച്ച് അറിയില്ല. ഒരുപക്ഷേ മത്സരങ്ങൾ ആകുമ്പോൾ അങ്ങനെ ഉണ്ടായിരിക്കാം.

ബിഗ് ബോസിൽ നിന്നും തന്നെ വിളിച്ച് ആദ്യം ചോദിച്ചത് താൻ വുഷു കോച്ചാണോയെന്നാണ്. സനയുടെ കാര്യവും ചോദിച്ചു.സനയുടെ കഥ ഫേക്കാണ്, അത് തനിക്ക് അറിയാം. മൂപ്പർക്ക് ഒരു ക്രഷ് ഉണ്ടായിരുന്നു. ബോക്സറായിരുന്നു. മുടി ബോയ് കട്ടൊക്കെ അടിച്ചിട്ട്. ആ പെൺകുട്ടി പക്ഷേ ജീവനോടെയുണ്ട്. സന കഥ ഫുൾ ഫേക്ക് അല്ല, പിആർ വർക്ക് ഏജന്റുമാരൊക്കെ പറയുന്നത് കേട്ട് പൊടിപ്പും തൊങ്ങലുമൊക്കെ വെച്ച് തള്ളിയതാകാം. അതിലാണ് അവന് പണികിട്ടിയത്', കോച്ച് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+